വിൻസി ബാരെറ്റോയുടെ ഗോളിൽ ഗോളിൽ ചെന്നൈയിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്

റിലയൻസ് ഫൗണ്ടേഷൻ ഡെവലൊപ്മെന്റ് ലീഗിൽ മൂന്നാമത്തെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ചെന്നൈ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിൻസി ബരെറ്റോ ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

ഇടതുവിങ്ങിലൂടെ പെനാൾട്ടി ബോക്സിൽ കയറി വന്നു നല്ല ഒരു ഫിനിഷിലൂടെ വിൻസി വലയിൽ എത്തിക്കുക ആയിരുന്നു. വിൻസിയുടെ ലീഗിലെ രണ്ടാം ഗോളാണിത്.
ചെന്നൈയിനെതിരായ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ലീഡ് ഉയർത്താൻ ഒരു അവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. പക്ഷ ഗിവ്സന്റെ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല.

ലീ​ഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഹൈദരബാ​ദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. തുടർന്ന് രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ​ഗോളിനും ആയുഷ് അധികാരി നയിക്കുന്ന ബ്ലാസ്റ്റേഴ്സ് വീഴ്ത്തി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.

ഏപ്രില്‍ 15ന് ആരംഭിച്ച ആര്‍ എഫ് ഡി എല്‍ ചാമ്പ്യന്‍ഷിപ്പ് മേയ് 12 വരെ നീണ്ടുനില്‍ക്കും. ഏഴ് ഐ എസ് എല്‍ ക്ലബ്ബുകളുടെ അണ്ടര്‍ 23 ടീമുകളും റിലൈന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സും (ആര്‍ എഫ് വൈ സി) ഉള്‍പ്പെടെ ആകെ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക.കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ഒപ്പം ഹൈദാരാബാദ് എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി, ചെന്നൈയിന്‍ എഫ് സി, ജംഷഡ്പുര്‍ എഫ് സി ടീമുകളാണ് ഐ എസ് എല്ലില്‍ നിന്നുള്ളത്.

Rate this post