ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കായികതാരമായി ലയണൽ മെസ്സി !
ഈ വർഷത്തെ ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള കായികതാരമായി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം നീൽസൺ സ്പോർട്സ് പ്രൊ പുറത്തു വിട്ട കണക്കുകൾ പ്രകാരമാണ് മെസ്സി ഈ വർഷത്തെ ഏറ്റവും മികച്ച മാർക്കറ്റബിൾ അത്ലറ്റായി മാറിയത്. ഏറ്റവും മികച്ച അൻപത് താരങ്ങളെയാണ് അവർ പുറത്തു വിട്ടത്. ഒന്നാം സ്ഥാനം മെസ്സി നേടിയപ്പോൾ തൊട്ട് പിറകിൽ രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ട്.
നെയ്മർ ജൂനിയർ, മുഹമ്മദ് സലാ, പൌലോ ദിബാല എന്നിവരാണ് ഫുട്ബോളിൽ നിന്നും ആദ്യപത്തിൽ ഇടം നേടിയവർ. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ആദ്യ പത്തിൽ ഇടം നേടിയത് സന്തോഷം വർധിപ്പിക്കുന്ന ഒന്നാണ്. വിരാട് കോഹ്ലി നാലാം സ്ഥാനത്തും രോഹിത് ശർമ എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. ഇരുപത്തിയൊന്ന് കായികഇനങ്ങളിൽ നിന്ന് ആറായിരത്തോളം വരുന്ന കായിക താരങ്ങളെ കഴിഞ്ഞ ഒരു വർഷം നിരന്തരമായി നിരീക്ഷിച്ചു കൊണ്ടാണ് സ്പോർട്സ്പ്രൊ ഏറ്റവും മികച്ച അൻപത് പേരെ കണ്ടെത്തിയത്.
Barça forward Lionel Messi named world's most marketable athlete https://t.co/VqwPZADSfI
— SPORT English (@Sport_EN) September 29, 2020
സമൂഹത്തിൽ ഈ കായികതാരങ്ങൾ ചെലുത്തുന്ന സ്വാധീനമാണ് ഇവർ മുഖ്യമായും പരിഗണിക്കുന്നത്. താരങ്ങളുടെ പ്രകടനം, സമൂഹത്തിൽ താരങ്ങൾക്കുള്ള പിന്തുണ, ആരാധക പിന്തുണ, മീഡിയ വാല്യൂ, എന്നിവയൊക്കെയാണ് സ്പോർട്സ് പ്രൊ കാര്യമായിട്ട് ഇതിന് പരിഗണിക്കുന്നത്. ആദ്യത്തെ പത്ത് പേരുടെ ലിസ്റ്റ് താഴെ നൽകുന്നു.
Lionel Messi – Argentine, 33, Football
Cristiano Ronaldo – Portuguese, 35, Football
LeBron James – American, 35, Basketball
Virat Kohli: Indian, 31, Cricket
Bianca Andreescu – Canadian, 20, Tennis
Neymar Jr – Brazilian, 28, Football
Khabib Nurmagomedov – Russian, 32, MMA
Rohit Sharma: Indian, 33, Cricket
Mohamed Salah – Egyptian, 28, Football
Paulo Dybala – Argentine, 26, Football