❝അൺ സ്റ്റോപ്പബിൽ കെവിൻ ഡി ബ്രൂയ്ന❞ Kevin De Bruyne |
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി കിരീടത്തിലേക്ക് വേഗത്തിൽ അടുക്കുകയാണ്. നാല് ഗോളുകൾ നേടി പ്രീമിയർ ലീഗിലെ തന്റെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ കെവിൻ ഡി ബ്രൂയ്നയുടെ മികവിലാണ് സിറ്റി വിജയം നേടിയെടുത്തത്.
17 മിനുട്ട് സമയം എടുത്താണ് ബെൽജിയൻ പ്ലെ മേക്കർ തന്റെ ഹാട്രിക്ക് തികച്ചത്. ഹാട്രിക്ക് നേടിയ മൂന്നു ഗോളും താരം നേടിയത് ദുരബലമെന്ന് വിശേഷിപ്പിക്കുന്ന ഇടം കാലു കൊണ്ടാണ്.മോളിനക്സിൽ നടന്ന തങ്ങളുടെ നിർണായക ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ സൂപ്പർ താരം മൂന്ന് ഗോളുകൾ നേടി.ബെർണാഡോ സിൽവയുടെ ഇഞ്ച് പെർഫെക്റ്റ് ത്രൂ ബോളിൽ തട്ടിയതിന് ശേഷം ഏഴാം മിനിറ്റിൽ അദ്ദേഹം സ്കോറിംഗ് ആരംഭിച്ചു.6ആം മിനുട്ടിലും 24ആം മിനുട്ടിലും ഡി ബ്രുയിനെ പന്ത് വലയിൽ എത്തിച്ച് ഹാട്രിക്ക് തികച്ചു.
ബോക്സിന് പുറത്തുനിന്നും തന്റെ വീക്ക് ഫൂട്ട് കൊണ്ട് ഡി ബ്രൂയിൻ തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ കഴിവിനെ ശരിക്കും മനസ്സിലാക്കി തരുന്നു.നാല് താരങ്ങൾ മുന്നിൽ നിൽക്കുന്നതിനിടെ അവരെ കബളിപ്പിച്ചു കൊണ്ടായിരുന്നു ഡി ബ്രൂയ്ൻ ആ ഷോട്ട് ഉതിർത്തത്.രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ വീണ്ടും ഡിബ്രുയിനെ വല കുലുക്കി.
Kevin De Bruyne vs. Wolves:
— Football Daily (@footballdaily) May 11, 2022
90 minutes played
73 touches
51 passes (83.6% accuracy)
4 shots on target
4 goals
2 key passes
8 long balls (5 complete)
10/10 performance…👏 pic.twitter.com/QfjuSX6sXx
പ്രീമിയർ ലീഗ് ചരിത്രത്തിലെ മൂന്നാമത്തെ വേഗമേറിയ ഹാട്രിക് ആണ് ഡി ബ്രൂയിൻ നേടിയത്.ഡി ബ്രൂയ്ൻ പ്രധാനമായും വലംകാലനാണ്. കൂടുതൽ ഗോളുകൾ നേടുന്നതും പാസുകൾ നൽകുന്നതും വലംകാൽ ഉപയോഗിച്ചാണ്. ഡി ബ്രൂയിൻ ഇടം കാൽ കൊണ്ട് ഗോൾ നേടുന്നത് വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കു. ഇന്നലെ ഹാട്രിക്ക് നേടിയതിനു ശേഷം അടുത്ത സീസണിൽ സിറ്റിയിലേക്ക് വരുന്ന സൂപ്പർ സ്ട്രൈക്കർ ഏർലിങ് ഹാലാൻഡിന്റെ ഗോൾ സെലിബ്രേഷൻ അനുകരിച്ചതും ശ്രദ്ധേയമായി മാറി.
Kevin De Bruyne really hit us with the Erling Haaland celebration 😂 pic.twitter.com/nRwEN91WPt
— GOAL (@goal) May 11, 2022
ബെൽജിയം മിഡ്ഫീൽഡറുടെ ഹീറോയിക്സ് അർത്ഥമാക്കുന്നത് കഴിഞ്ഞ അഞ്ച് സീസണുകളിലെ നാലാമത്തെ പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാൻ സിറ്റിക്ക് അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ ആവശ്യമാണ്.”Unstoppable, brilliant, awesome, outstanding, perfect” മത്സര ശേഷം സിറ്റി പരിശീലകൻ ഗ്വാർഡിയോള ബെൽജിയൻ താരത്തെ പുകഴ്ത്തി.ഈ സീസണിൽ ഏഴ് അസിസ്റ്റുകളോടെ 15 ലീഗ് ഗോളുകൾ ഡി ബ്രൂയിൻ നേടിയിട്ടുണ്ട്.സമീപ വർഷങ്ങളിൽ പരിക്കിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടും ഡി ബ്രുയിൻ ഈ സീസണിലെ എല്ലാ മത്സരങ്ങളിലും 31 തവണ കളിച്ചു.2015-16ലും 2019-20ലും 16 ഗോളുകൾ നേടിയ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്കായി നേടിയ ഏറ്റവും ഉയർന്ന മാർക്ക് മറികടന്ന് ഈ കാമ്പെയ്നിൽ ഇതുവരെ 19 ഗോളുകൾ നേടി.
8️⃣4️⃣ goals
— B/R Football (@brfootball) May 11, 2022
1️⃣1️⃣6️⃣ assists
Kevin De Bruyne hits 200 goal involvements for Manchester City 💥 pic.twitter.com/L3F0o8VsFP
പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഹാട്രിക്ക് ആണിത്, ഡ്വൈറ്റ് യോർക്കിനും സാഡിയോ മാനെയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.2001 ഫെബ്രുവരി 25 ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ 6-1 ന് തകർത്തപ്പോൾ യോർക്ക് 22 മിനിറ്റ് ഹാട്രിക് നേടി.2015 മെയ് 16 ന് സതാംപ്ടണിനായി തന്റെ അരങ്ങേറ്റ സീസണിൽ നേടിയ അവിശ്വസനീയമായ 16 മിനിറ്റ് ഹാട്രിക്കിലൂടെ മാനെ റെക്കോർഡ് സ്വന്തമാക്കി.
— Live Goals (@LiveGoaIs) May 11, 2022