❝ഹാട്രിക്ക് കൈലിയൻ എംബാപ്പെ, പിഎസ്ജി യുമായി കരാർ പുതുക്കിയത് ഗംഭീരമാക്കി ഫ്രഞ്ച് സൂപ്പർ താരം❞
അവസാന മത്സരത്തിൽ മെറ്റ്സിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി പിഎസ്ജി അവരുടെ ലീഗ് 1 ക്യാമ്പെയ്ൻ പൂർത്തിയാക്കി. മത്സരത്തിൽ ഹാട്രിക്ക് നേടിയ കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്നുമായുള്ള പുതിയ കരാർ ഗംഭീരമായി ആഘോഷിച്ചു.എംബാപ്പെയുടെ ഹാട്രിക് കൂടാതെ, നെയ്മറും ഡി മരിയയും ഓരോ ഗോൾ നേടി.
പിഎസ്ജിക്കായി അവസാന മത്സരത്തിന് ഇറങ്ങിയ ഡി മരിയ ഗോൾ സ്കോർ ചെയ്താണ് ക്ലബ്ബിനോട് വിടവാങ്ങിയത്. പാർക് ഡെസ് പ്രിൻസസിൽ കിക്കോഫിന് മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് എംബപ്പേ പാരീസിൽ പുതിയ മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടത്.24-ാം മിനിറ്റിലും 28-ാം മിനിറ്റിലും 50 ആം മിനുട്ടിലുമാണ് മ്പപ്പർ ഗോൾ നേടിയത്. 31 ആം മിനുട്ടിൽ = നെയ്മർ പിഎസ്ജിക്കായി തന്റെ നൂറാം ഗോൾ നേടി.
ഈ വേനൽക്കാലത്ത് ഫ്രീ ട്രാൻസ്ഫറിൽ പോകുന്നതിന് മുമ്പ് ക്ലബിനായി തന്റെ അവസാന മത്സരം കളിച്ച ഡി മരിയ 67 ആം മിനുറ്റിൽ നേടിയ ഗോളോടെ ഗോൾ പട്ടിക തികച്ചു. ഇന്നലത്തെ ഹാട്രിക്കോടെ എംബാപ്പയുടെ ലീഗ് സീസൺ നേട്ടം 28 ആയി ഉയർത്തുകയും മൊണാക്കോയുടെ വിസാം ബെൻ യെഡറെ മറികടന്ന് ലീഗ് 1 ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു.
ഇറ്റാലിയൻ സിരി എ യിൽ യുവന്റസിന് തോൽവി.കാമ്പെയ്നിലെ അവസാന സീരി എ മത്സരത്തിൽ ഫിയോറന്റീനയോട് 2-0 ന് തോറ്റതിന് ശേഷം യുവന്റസ് സീസൺ അവസാനിപ്പിച്ചു.വിജയത്തോടെ ആതിഥേയർ അടുത്ത സീസണിലെ യൂറോപ്പ കോൺഫറൻസ് ലീഗിൽ ഇടം നേടി.ഈ മൂന്ന് പോയിന്റുകൾ ഫിയോറന്റീനയ്ക്ക് ഏഴാം സ്ഥാനം ഉറപ്പാക്കി, അടുത്ത സീസണിലേക്ക് കോണ്ടിനെന്റൽ മത്സരത്തിലേക്ക് തിരിച്ചുവരാനും സാധിച്ചു.അതേസമയം യുവ് നാലാമനായി 70 പോയിന്റുമായി കാമ്പെയ്ൻ അവസാനിപ്പിച്ചു, 2010-11 ന് ശേഷമുള്ള അവരുടെ ഏറ്റവും കുറഞ്ഞ സീരി എ പോയിന്റുകൾ ആയിരുന്നു ഈ സീഅനിൽ നേടിയത്.
ജർമൻ കപ്പ് ലെയ്പ്സിഗ് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ എസ്സി ഫ്രെയ്ബർഗിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലെയ്പ്ഗിന് കിരീടമുയർത്തുന്നത്. ക്ലബ് ചരിത്രത്തിലെ ലെയ്പ്സിഗിന്റെ ആദ്യ പ്രധാന കിരീടം കൂടിയാണിത്.മത്സരത്തിൽ ആദ്യം ലീഡെടുത്തത് ഫ്രെയ്ബർഗായിരുന്നു. 19-ാം മിനിറ്റിൽ ജർമൻ താരം മാക്സിമില്ല്യൻ എഗ്ഗെസ്റ്റെയിനാണ് അവർക്ക് ലീഡ് സമ്മാനിച്ചത്.എന്നാൽ 76-ാം മിനിറ്റിൽ ഫ്രെയ്ബർഗിനെ ഞെട്ടിച്ച് ലെയ്പ്സിഗ് സമനില നേടി. സൂപ്പർതാരം ക്രിസ്റ്റോഫർ എൻകുൻകുവാണ് അവർക്കായി വലകുലുക്കിയത്. മത്സരം അധികസമയത്തേക്ക് നീണ്ടു. എന്നാൽ അധികസമയത്തിന്റെ 30 മിനിറ്റിലും ഗോൾനിലയിൽ മാറ്റമില്ലാതെ തുടർന്നതോടെ മത്സരത്തിന്റെ വിധിനിർണയം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ഫ്രെയ്ബർഗിന്റെ ക്രിസ്റ്റ്യൻ ഗുന്തറും എർമെഡിൻ ഡെമിറോവിച്ചുമെടുത്ത കിക്കുകൾ പാഴായി. ഇതോടെ കിരീടം ലൈപ്സിഗ് നേടി.