❝സ്പെയിനിനെ പിടിച്ചു കെട്ടി പോർച്ചുഗൽ ; ഹാലാൻഡിന്റെ ഗോളിൽ നോർവേ ; ചെക്ക് റിപ്പബ്ലിക്കിനും സ്വീഡനും ജയം❞ |UEFA Nations League
യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ എസ്റ്റാഡിയോ ബെനിറ്റോ വില്ലാമറിനിൽ നടന്ന നേഷൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ പോർച്ചുഗൽ സ്പെയിനിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോളാണ് മത്സരത്തിൽ നേടിയത്.
നിഷ് മുൻതൂക്കം കണ്ട മത്സരത്തിൽ 25 മത്തെ മിനിറ്റിൽ അൽവാരോ മൊറാറ്റയിലൂടെ സ്പെയിൻ മുൻതൂക്കം കണ്ടത്തി. മികച്ച പ്രത്യാക്രമണത്തിൽ പാബ്ലോ സറാബിയയുടെ പാസിൽ നിന്നായിരുന്നു മൊറാറ്റയുടെ ഗോൾ. 82 ആം മിനുട്ടിൽ സ്ട്രൈക്കർ റിക്കാർഡോ ഹോർട്ട നേടിയ ഗോളിനാണ് പോർച്ചുഗൽ സമനില നേടിയത്. സ്പെയിനും പോർച്ചുഗലും തുടർച്ചയായ നാലാം മത്സരത്തിലാണ് സമനില വഴങ്ങുന്നത്.
2004ന് ശേഷം സ്പെയിനിനെതിരെ ഒരു മത്സര മത്സരവും പോർച്ചുഗൽ ജയിച്ചിട്ടില്ല, സ്പാനിഷ് മണ്ണിൽ അവരെ തോൽപ്പിച്ചിട്ടില്ല.അടുത്ത 10 ദിവസത്തിനുള്ളിൽ ഇരു ടീമുകളും മൂന്ന് നേഷൻസ് ലീഗ് മത്സരങ്ങൾ കൂടി കളിക്കും. ചെക്ക് റിപ്പബ്ലിക്കിനെതിരായ രണ്ട് മത്സരങ്ങൾക്കിടയിൽ സ്പെയിൻ സ്വിറ്റ്സർലൻഡിനെ നേരിടാൻ പോവുമ്പോൾ പോർച്ചുഗൽ ചെക്കിനെ ആതിഥേയരാക്കുകയും സ്വിറ്റ്സർലൻഡിനെ രണ്ട് തവണ നേരിടുകയും ചെയ്യുന്നു.
മറ്റു മത്സരങ്ങളിൽ ആദ്യ പകുതിയിൽ എമിൽ ഫോർസ്ബെർഗിന്റെ പെനാൽറ്റിയും ഡെജൻ കുലുസെവ്സ്കിയുടെ മികച്ച സോളോ ഗോളും സ്വീഡന് അവരുടെ നേഷൻസ് ലീഗ് കാമ്പെയ്നിൽ വിജയകരമായ തുടക്കം കുറിച്ചു, വ്യാഴാഴ്ച ലുബ്ലിയാനയിൽ നടന്ന ഗ്രൂപ്പ് ബി 4 പോരാട്ടത്തിൽ സ്ലോവേനിയയെ 2-0 ത്തിനാണ് അവർ കീഴടക്കിയത്.ഞായറാഴ്ച നോർവേയ്ക്കെതിരെയാണ് സ്വീഡന്റെ മത്സരം.
മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ചെക്ക് റിപ്പബ്ലിക്കിന് 2-1 ന്റെ ജയം നേടി.11 മത്തെ മിനിറ്റിൽ ഒരു ത്രോ പ്രതിരോധിക്കുന്നതിനു ഇടയിൽ സ്വിസ് പ്രതിരോധ താരങ്ങൾ വമ്പൻ അബദ്ധം കാണിച്ചപ്പോൾ യാൻ കുച്റ്റ അനായാസം ഗോൾ കണ്ടത്തി.രാജ്യത്തിനു ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത് യാൻ കുച്റ്റക്ക് ഇത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് നോഹ ഒകഫോറിലൂടെ എന്നാൽ സ്വിസ് ടീം സമനില കണ്ടത്തി. എന്നാൽ രണ്ടാം പകുതിയിൽ ചെക് റിപ്പബ്ലിക് വിജയഗോൾ കണ്ടത്തി. 58 മത്തെ മിനിറ്റിൽ ജിബ്രിൽ സോയുടെ സെൽഫ് ഗോൾ ആണ് സ്വിസ് ടീമിന് വിനയായത്.
സ്ട്രൈക്കർ എർലിംഗ് ഹാലൻഡിന്റെ മികച്ച ആദ്യ പകുതിയിലെ വോളിയിൽ നോർവേയ്ക്ക് സെർബിയയ്ക്കെതിരെ 1-0ന് അമ്പരപ്പിക്കുന്ന ജയം നേടിക്കൊടുത്തു.ഞായറാഴ്ച സെർബിയ സ്ലൊവേനിയയ്ക്ക് ആതിഥേയത്വം വഹിക്കുമ്പോൾ നോർവേ സ്കാൻഡിനേവിയൻ എതിരാളികളെയും ഗ്രൂപ്പ് ലീഡർമാരായ സ്വീഡനെയും സ്റ്റോക്ക്ഹോമിൽ നേരിടും.