❝മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്❞ : ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
ഓൾഡ് ട്രാഫോർഡ് ക്ലബ്ബുമായുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർസ്റ്റാർ തള്ളിക്കളഞ്ഞു, പ്രീമിയർ ലീഗ് ഭീമൻമാരുമായുള്ള ബന്ധത്തിൽ താൻ സംതൃപ്തനാണെന്ന് പറഞ്ഞു, അടുത്ത സീസണിൽ ടീമിനെ ചാമ്പ്യൻഷിപ്പുകൾ നേടികൊടുക്കുന്നതിൽ താൻ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തിരിച്ചുവരവിൽ റൊണാൾഡോ തന്റെ ആദ്യ സീസണിൽ തിളങ്ങിയെങ്കിലും ഭാവിയെ പറ്റി കിംവദന്തികൾ ഉയർന്നിരുന്നു. ഒരു കിരീടം പോലും നേടാൻ സാധിക്കാതെയാണ് യുണൈറ്റഡ് സീസൺ അവസാനിപ്പിച്ചത്.യുവന്റസിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് മാറുമ്പോൾ റൊണാൾഡോയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനും യുണൈറ്റഡിന് കഴിഞ്ഞില്ല.
“എന്റെ കരിയർ ശരിക്കും ഉയർത്തിയ ഒരു ക്ലബ്ബിൽ തിരിച്ചെത്തിയതിൽ ഞാൻ സന്തോഷവാനാണ്. അതിനാൽ ഇത് അവിശ്വസനീയമായിരുന്നു, ഞാൻ വീണ്ടും തിരിച്ചെത്തിയപ്പോഴുള്ള വികാരം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ് ,” റൊണാൾഡോ പറഞ്ഞു.”ഈ ക്ലബ്ബിനായി ഗോളുകൾ നേടുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്. ഇത് ഒരു ഹാട്രിക്ക് ആകുമ്പോൾ, അത് കൂടുതൽ നല്ലത്. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗെയിമുകൾ വിജയിക്കാനും കുറച്ച് ചാമ്പ്യൻഷിപ്പ് നേടാനും ശ്രമിക്കുക എന്നതാണ്… എന്നാൽ മാഞ്ചസ്റ്റർ അവർ ഉൾപ്പെടുന്നിടത്ത് തിരിച്ചെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോൾ സമയമെടുക്കും, പക്ഷേ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു”വെള്ളിയാഴ്ച്ച ഒരു അഭിമുഖത്തിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പറഞ്ഞു.
🗣️ “I wish him the best and let’s believe that we’re going to win trophies.” @Cristiano shares his thoughts on Erik ten Hag, the club’s incredible support and pre-match nerves ahead of his United return in an unmissable episode of Player Diaries 👀#MUFC | #BringingYouCloser pic.twitter.com/I4ghf0YMuf
— Manchester United (@ManUtd) June 3, 2022
2021-22 സീസണിൽ ഒലെ ഗുന്നർ സോൾസ്‌ജെയറും റാൽഫ് റാംഗ്‌നിക്കും ഉൾപ്പെടെ രണ്ട് മാനേജർമാരെ യുണൈറ്റഡ് മാറി മാറി പരീക്ഷിച്ചെങ്കിലും ലീഗിൽ ആറാം സ്ഥാനത്ത് മാത്രമാണ് എത്താൻ സാധിച്ചത്. അത്കൊണ്ട് തന്നെ റൊണാൾഡോ തന്റെ കരിയറിൽ ആദ്യമായി യുവേഫ യൂറോപ്പ ലീഗ് (UEL) കളിക്കാൻ സാധ്യതയുണ്ട്. അജാക്‌സ് ബോസ് എന്ന നിലയിൽ അവിശ്വസനീയമായ ട്രാക്ക് റെക്കോർഡുള്ള എറിക് ടെൻ ഹാഗിന്റെ വരവ് യുണൈറ്റഡിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. “അയാക്സിനായി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പരിചയസമ്പന്നനായ പരിശീലകനാണെന്നും എനിക്കറിയാം, പക്ഷേ ഞങ്ങൾ അദ്ദേഹത്തിന് സമയം നൽകേണ്ടതുണ്ട്, അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറേണ്ടതുണ്ട്,” റൊണാൾഡോ പുതിയ പരിശീലകനെ കുറിച്ച് പറഞ്ഞു .
Ronaldo dropped the mic 🎙️ pic.twitter.com/6IOWqPoZud
— ESPN FC (@ESPNFC) June 3, 2022
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള ഈ സീസണിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയതിനെ കുറിച്ചും റൊണാൾഡോ സംസാരിച്ചു. “റെക്കോർഡുകൾ സ്വാഭാവികമായി വരുന്നതാണ്. ഞാൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പക്ഷെ റെക്കോർഡുകൾ എന്നെ പിന്തുടരുന്നു, അത് നല്ലതാണ്.ഇപ്പോഴും കഠിനാധ്വാനം തുടരാനുള്ള എന്റെ പ്രചോദനം ഇതാണ്.മാഞ്ചസ്റ്ററും എന്റെ ടീമംഗങ്ങളും എന്നെ എല്ലാവിധത്തിലും സഹായിക്കുന്നു, അതിനാൽ എന്നെ സഹായിക്കുന്ന എല്ലാ ആളുകളെയും ഞാൻ അഭിനന്ദിക്കണം”.
Just @Cristiano things 🚀#MUFC | #PL
— Manchester United (@ManUtd) May 28, 2022
“ആരാധകരോട് എനിക്ക് പറയാനുള്ളത് അവർ അത്ഭുതകരമാണ്. നിങ്ങൾ കളിയിൽ തോറ്റാലും അവർ ഞങ്ങളെ പിന്തുണയ്ക്കുന്നു. അവർ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. പിന്തുണയ്ക്കുന്നവർ എപ്പോഴും എന്റെ ഹൃദയത്തിലുണ്ട്.അവരെ ബഹുമാനിക്കണം കാരണം അവർ എപ്പോഴും ഞങ്ങളുടെ പക്ഷത്താണ്,” അദ്ദേഹം വിലയിരുത്തി.