ബാഴ്സ സൈൻ ചെയ്യാൻ ശ്രമിച്ചിട്ടും ലഭിക്കാതെ പോയ താരങ്ങളുടെ ഇലവൻ ഇങ്ങനെ.
ഈ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി താരങ്ങളെയാണ് ബാഴ്സ സൈൻ ചെയ്യാൻ ശ്രമിച്ചതും സൈൻ ചെയ്തതും. പ്രസിഡന്റ് ബർതോമ്യു സൈൻ ചെയ്യാൻ ശ്രമിച്ചിട്ടും ലഭിക്കാതെ പോയ ഒട്ടനേകം താരങ്ങളുണ്ട്. ഇവരെ വെച്ച് ഒരു ഇലവൻ നിർമിച്ചിരിക്കുകയാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക.കഴിഞ്ഞ ദിവസമാണ് മാർക്ക ബാഴ്സക്ക് ലഭിക്കാതെ പോയ താരങ്ങളെ വെച്ചുള്ള ഇലവൻ പുറത്തു വിട്ടത്.
ഈ ഇലവനിൽ ഗോൾകീപ്പർ ഇല്ല എന്നുള്ളതാണ് രസകരമായ കാര്യം. എന്തെന്നാൽ ബാഴ്സ ലക്ഷ്യമിട്ട ടെർസ്റ്റീഗൻ, നെറ്റോ, സില്ലിസെൻ എന്നിവരെ ക്ലബ്ബിൽ എത്തിക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി പ്രതിരോധനിരയിലേക്ക് വരുമ്പോൾ മൂന്ന് താരങ്ങളെയാണ് ബാഴ്സക്ക് ലഭിക്കാതെ പോയത്. മത്യാസ് ഡിലൈറ്റ്.എറിക് ഗാർഷ്യ, ഇനിഗോ മാർട്ടിനെസ് എന്നിവരാണ് അവർ. ഇതിൽ മത്യാസ് ഡിലൈറ്റിനെ അയാക്സിൽ നിന്നും യുവന്റസ് റാഞ്ചിയിരുന്നു. ഇനിഗോ മാർട്ടിനെസ് അത്ലെറ്റിക്കോ ബിൽബാവോയിലും ഗാർഷ്യ മാഞ്ചസ്റ്റർ സിറ്റിയിലും തുടരുകയാണ്.
Barcelona XI of transfer targets missed out on in recent seasons https://t.co/L7nsSttb8p
— footballespana (@footballespana_) October 8, 2020
ഇനി മധ്യനിരയിലേക്ക് വന്നാൽ രണ്ട് താരങ്ങളെയാണ് ബാഴ്സക്ക് ലഭിക്കാതെ പോയത്. മാർക്കോ വെറാറ്റിയും അഡ്രിയാൻ റാബിയോട്ടും. ഇരുവരും പിഎസ്ജി താരങ്ങളാണ്. എന്നാൽ റാബിയോട്ടിനെ പിഎസ്ജിയിൽ നിന്നും യുവന്റസ് റാഞ്ചിയിരുന്നു. ഇനി മുന്നേറ്റനിരയിലേക്ക് വന്നാൽ അഞ്ച് താരങ്ങളെയാണ് ബാഴ്സക്ക് ലഭിക്കാതെ പോയത്. നെയ്മർ ജൂനിയർ, എയ്ഞ്ചൽ ഡിമരിയ, ലൗറ്ററോ മാർട്ടിനെസ്, മെംഫിസ് ഡീപേ, റോഡ്രിഗോ മൊറീനോ എന്നീ താരങ്ങൾ ആണത്.
ഇതിൽ ബാഴ്സ വിട്ട് പിഎസ്ജിയിൽ എത്തിയ നെയ്മറെ തിരികെയെത്തിക്കാൻ ബാഴ്സ ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. സഹതാരമായ ഡിമരിയയെ ക്ലബ്ബിൽ എത്തിക്കാൻ മുമ്പ് ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടിരുന്നില്ല. കൂടാതെ ഇന്റർ മിലാൻ താരം ലൗറ്ററോ, ലിയോൺ താരം ഡീപേ എന്നിവർ തങ്ങളുടെ ക്ലബുകളിൽ തന്നെ തുടരുകയാണ്. എന്നാൽ റോഡ്രിഗോ മൊറീനോയാവട്ടെ ഈ സീസണിൽ വലൻസിയ വിട്ട് ലീഡ്സിൽ ചേരുകയും ചെയ്തു. അത്പോലെ തന്നെ ടീമിലെത്തിക്കാൻ ശ്രമിച്ചിട്ട് കഴിയാതെ പോയ പരിശീലനകനാണ് സാവി.