❝എവർട്ടണിൽ നിന്നുംസ്ട്രൈക്കർ ബ്രസീലിയൻ റിചാലിസനെ സ്വന്തമാക്കി ടോട്ടൻഹാം❞|Richarlison
ഏവർട്ടന്റെ ബ്രസീലിയൻ താരം റിചാലിസനെ ടോട്ടൻഹാം സ്വന്തമാക്കി.ഇരു ടീമുകളും ട്രാൻസ്ഫർ ഫീസ് അംഗീകരിച്ചു, വ്യക്തിപരമായ നിബന്ധനകൾ എല്ലാം പൂർത്തിയായി. 50 മില്യൺ + ആഡ് ഓൺസ് കൊടുത്താണ് ബ്രസീലിയൻ താരത്തെ ടോട്ടൻഹാം സ്വന്തമാക്കിയത്.
ഫ്രേസർ ഫോർസ്റ്റർ, ഇവാൻ പെരിസിച്ച്, യെവ്സ് ബിസ്സൗമ എന്നിവർക്ക് ശേഷം റിച്ചാർലിസൺ സ്പർസിന്റെ നാലാമത്തെ സമ്മർ സൈനിംഗായി മാറും.ഉടൻ തന്നെ ബാഴ്സലോണ ഡിഫൻഡർ ക്ലെമന്റ് ലെങ്ലെറ്റ് സ്പർസിൽ ചേരും എന്ന റിപ്പോർട്ടുകളുണ്ട്.
Tottenham have signed Richarlison on a permanent deal, here we go! First part of paperworks now signed with Everton, after full agreement on personal terms. 🚨⚪️🇧🇷 #THFC
— Fabrizio Romano (@FabrizioRomano) June 30, 2022
Fee will be £50m guaranteed plus add-ons. Richarlison, on his way for medical tests in Brasil. Done deal. pic.twitter.com/r5zFOJPK1f
എവർട്ടണിന് വേണ്ടി 152 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ ബ്രസീൽ ഇന്റർനാഷണൽ നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ 10 ഗോളുകളടിച്ച് എവർട്ടനിനെ പ്രീമിയർ ലീഗിൽ തുടരാനും റിച്ചാർലിസൻ സഹായിച്ചു. 2018 മുതൽ എവർട്ടനിൽ ഉള്ള റിച്ചാർലിസന് ഇനി കോണ്ടെക്ക് കീഴിൽ യൂറോപ്യൻ ഫുട്ബോൾ കളിക്കും. വാട്ട്ഫോർഡിൽ നിന്നും 51മില്ല്യൺ യൂറോയ്ക്കാണ് ബ്രസീലിയൻ താരം എവർട്ടനിൽ എത്തുന്നത്.
കെയ്ൻ, സോൺ, കുലുസെവ്സ്കി എന്നിവരുടെ കൂടെ റിച്ചാർലിസനെ കൂടി ചേരുമ്പോൾ ടോട്ടനം മുന്നേറ്റനിരയെ പിടിച്ചു കെട്ടാൻ എതിർടീമുകൾ വിയർപ്പൊഴുക്കേണ്ടി വരും.ബ്രസീൽ താരത്തിന് തന്റെ സ്വാഭാവികമായ സെന്റർ ഫോർവേഡ് പൊസിഷനിൽ നിന്ന് പുറമെ വിങ്ങുകളുടെ ഇരുവശത്തും കളിക്കാനാകും.