❝പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള സാധ്യതകൾ മങ്ങുന്നു , നിരാശയോടെ ആരാധകർ❞|Kerala Blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടകെട്ടിയ അര്ജന്റീന താരം പെരേര ഡയസ് വരുന്ന സീസണിലേക്കായി ക്ലബ്ബിലേക്ക് തിരിച്ചു വരും എന്നായിരുന്നു പ്രതീക്ഷകൾ .എന്നാൽ ഇപ്പോൾ താരത്തെ പറ്റിയുള്ള നിരാശ പെടുത്തുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഡയസ് കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്താനുള്ള സാധ്യതകൾ കുറവാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഹുലാവോ റിപ്പോർട്ട് ചെയ്യുന്നു.

അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് ഡയസ് ലോണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇനിയൊരു ലോൺ നീക്കത്തിന് സാധ്യതയില്ലാത്തതിനാൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമെന്നായിരുന്നു ആദ്യ സൂചനകൾ. ഡയസ് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ചില ലാറ്റനമേരിക്കൻ ജേണലിസ്റ്റുകളും ട്വീറ്റ് ചെയ്തിരുന്നു.ഡിയസിന് വിദേശ ക്ലബുകളിൽ നിന്ന് നല്ല ഓഫറുകൾ നേരത്തെ നിരസിച്ചിരുന്നു. താരവും ബ്ലാസ്റ്റേഴ്സും നേരത്തെ ചർച്ചകൾ നടത്തിയിരുന്നു എങ്കിലും അവസാന ആഴ്ചകളിൽ ആ ചർച്ചകൾ നിർത്തി വെച്ചിരിക്കുകയാണ്.

2022 – 2023 സീസണിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി നിലനിര്‍ത്താന്‍ ആഗ്രഹിച്ച താരമാണ് സെന്റര്‍ ഫോര്‍വേഡ്, റൈറ്റ് വിംഗര്‍, ലെഫ്റ്റ് വിംഗര്‍ പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ജോര്‍ജ് പെരേര ഡിയസ്. ജൂണ്‍ മാസം അവസാനിക്കുന്നതുവരെ ജോര്‍ജ് പെരേര ഡിയസിനെ സ്വന്തമാക്കാനുള്ള റെയ്‌സില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. എന്നാല്‍, ജൂലൈ ആയപ്പോഴേക്കും സാഹചര്യങ്ങളില്‍ മാറ്റമുണ്ടായതായാണ് സൂചന.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്‌ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.