❝പിഎസ്ജിക്കായി പെനാൽട്ടി നേടിയെടുത്ത് ലയണൽ മെസ്സി , എന്നാൽ കിക്കെടുക്കാനുള്ള അവസരം സെർജിയോ റാമോസിന് നൽകി❞|Lionel Messi
ലാ ലീഗയിൽ വർഷങ്ങളോളം ലയണൽ മെസ്സിയും സെർജിയോ റാമോസും എതിർ ചേരിയിലാണ് കളിച്ചിരുന്നത്. റാമോസ് റയൽ മാഡ്രിഡിന് വേണ്ടിയും മെസ്സി ബാഴ്സലോണയ്ക്ക് വേണ്ടിയുമാണ് കഴിഞ്ഞ 15 വർഷം ബൂട്ട് കെട്ടിയത്. .റാമോസ് പ്രതിരോധത്തിൽ കളിച്ചപ്പോൾ മെസ്സി ഒരു ആക്രമണാത്മക കളിക്കാരനായിരുന്നു എന്നത് അവർക്കിടയിൽ കൂടുതൽ വലിയ മത്സരം സൃഷ്ടിച്ചു. അത് കൊണ്ട് തന്നെ ഓരോ എൽ ക്ലാസ്സിക്കോ പോരാട്ടത്തിലും ഇവർ തമ്മിൽ പിച്ചിൽ ചൂടേറിയ വിനിമയങ്ങളിലേക്ക് നയിച്ചു.
മുൻകാലങ്ങളിൽ അവർ എതിരാളികളാണെങ്കിൽ അത് കാര്യമാക്കേണ്ടതില്ല കഴിഞ്ഞ സീസണിൽ ഇരു താരങ്ങളും പാരിസിൽ ഒരുമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. പിഎസ്ജി യിൽ എത്തിയതിനു ശേഷം ഇവരുടെ ബന്ധം കൂടുതൽ ശക്തമായിരിക്കുകയാണ്.ഇന്നലെ നടന്ന പ്രീസീസൺ ഫ്രണ്ട്ലിയിൽ നിന്നും നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കും.പാരീസിലേക്ക് താമസം മാറിയതുമുതൽ അവരുടെ ബന്ധം വളരെ മികച്ചതായി തോന്നുന്നു. പരസ്പര ബഹുമാനം മാത്രമല്ല, ഫീൽഡിൽ വലിയ തീരുമാനങ്ങൾ എടുക്കാൻ അവർ പരസ്പരം വിശ്വസിക്കുകയും ചെയ്യുന്നു.
ഇന്നലെ പ്രീസീസൺ ഫ്രണ്ട്ലിയിൽ ക്യൂവില്ലി-റൂവനെതിരേ മെസ്സി ഒരു പെനാൽറ്റി നേടിയെടുത്തു. എന്നാൽ കിക്ക്എടുക്കാൻ സെർജിയോ റാമോസിന് അവസരം കൊടുക്കുകയായിരുന്നു. ആ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച അത് തന്നെയായിരുന്നു. മത്സരത്തിന്റെ 33 ആം മിനുട്ടിൽ മെസ്സിയെ ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നുമാണ് റാമോസ് പിഎസ്ജി യുടെ ആദ്യ ഗോൾ നേടിയത്.മത്സരത്തിൽ പിഎസ്ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ചു.
¡FALTA CONTRA LEO! Por esta infracción, el árbitro terminó cobrando PENAL para el PSG: Sergio Ramos lo transformó en gol vs. Quevilly Rouen en un amistoso. pic.twitter.com/FSd2Zltf09
— SportsCenter (@SC_ESPN) July 15, 2022
ഫ്രാൻസിലെ ആദ്യ വർഷത്തിൽ മെസ്സിയും റാമോസും കഷ്ടപ്പെട്ടു. മെസ്സി ഫോം കണ്ടെത്താൻ പാടുപെട്ടെങ്കിലും സ്പാനിഷ് താരം പരിക്കിനെത്തുടർന്ന് സീസണിൽ ഭൂരിഭാഗവും വിട്ടുനിന്നു. ഇപ്പോൾ അവർക്ക് ഒരുമിച്ച് തിരിച്ചുവരാനുള്ള അവസരമുണ്ട്.
Sergio Ramos scored a penalty won by Lionel Messi today.
— ESPN FC (@ESPNFC) July 15, 2022
What timeline are we in?! 🙃 pic.twitter.com/yezd9oHf4Z