പ്രീ-സീസൺ എൽ ക്ലാസിക്കോ : ❝ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ ലാസ് വെഗാസിൽ ഏറ്റുമുട്ടുമ്പോൾ
സാന്റിയാഗോ ബെർണാബ്യൂവിലോ ക്യാമ്പ് നൗവിലോ ലോകമെമ്പാടുമുള്ള മറ്റേതെങ്കിലും സ്റ്റേഡിയത്തിലോ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള മത്സരം നടന്നാൽ എൽ ക്ലാസിക്കോ എന്നാണ് അത് അറിയപ്പെടുന്നത്. ഐതിഹാസികമാണെങ്കിലും ‘ദി ക്ലാസിക്’ എന്ന് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്ത പേര് എങ്ങനെ വന്നുവെന്ന് ചിലർ ഇപ്പോഴും ചോദിക്കുന്നു.
ലോകമെമ്പാടും നിരവധി വമ്പൻ ഡെർബികൾ ഉണ്ട് നമ്മൾ മത്സരത്തെ അല്ലെങ്കിൽ കാഴ്ചയെ എങ്ങനെ നിർവചിക്കുന്നു എന്നതിനെ ആശ്രയിച്ച് പലർക്കും ഏറ്റവും വലുതോ മികച്ചതോ ആയി വാദിക്കാം.സ്പെയിനിലെ ഏറ്റവും വിജയകരമായ രണ്ട് ക്ലബ്ബുകളുടെ പോരാട്ടത്തെ ആയിരിക്കും പലരും പ്രിയപ്പെട്ടതായി കണക്കാക്കുന്നത്. അർജന്റീനയിലെ റിവർ പ്ലേറ്റിനും ബൊക്ക ജൂനിയേഴ്സ് മത്സരത്തിനും ‘എൽ ക്ലാസിക്കോ’ എന്ന പേര് ഉണ്ട്.എന്നാൽ മിക്ക രാജ്യങ്ങളിലെയും ശരാശരി ഫുട്ബോൾ ആരാധകർക്ക് എൽ ക്ലാസിക്കോ എന്നാൽ റയൽ -ബാഴ്സ പോരാട്ടമാണ്.
എല്ലാവരും തിരിച്ചറിയാത്ത മറ്റൊരു ഘടകം, ‘എൽ ക്ലാസിക്കോ’ എന്ന പേര് ലീഗിലെ മാഡ്രിഡും ബാഴ്സയും തമ്മിലുള്ള മീറ്റിംഗിനെ മാത്രമേ പരാമർശിക്കുന്നുള്ളൂ, എന്നാൽ ഇപ്പോൾ അത് അവർ ഏറ്റുമുട്ടുന്ന ഏത് മത്സരത്തിനും ആ പേര് വന്നിരിക്കുകയാണ്.ഇത് ഇത്രയും പ്രശസ്തമായ ഒരു ഏറ്റുമുട്ടലിന് പിന്നിലെ ഒരു കാരണം അതിൽ തിളങ്ങിയ സൂപ്പർ താരങ്ങളുടെ പട്ടികയാണ്. ഫുട്ബോളിന്റെ കടുത്ത ആരാധകർ അല്ലാത്തവർ പോലും എൽ ക്ലാസിക്കോ കാണാതിരിക്കില്ല.
റൊണാൾഡീഞ്ഞോ, ആന്ദ്രേ ഇനിയേസ്റ്റ, റിവാൾഡോ, സാവി, ലയണൽ മെസ്സി തുടങ്ങിയ ബാഴ്സയുടെ ഇതിഹാസങ്ങൾ മുതൽ മാഡ്രിഡിലെ ആൽഫ്രെഡോ ഡി സ്റ്റെഫാനോ, റൗൾ, റോബർട്ടോ കാർലോസ്, ഡേവിഡ് ബെക്കാം, ക്രിസ്റ്റ്യാനോ റൊണാൾഡോ വരെയുള്ളവർ എൽ ക്ലാസിക്കോയിലെ പ്രധാന ആകര്ഷണമായിരുന്നു. റൊണാൾഡോ നസാരിയോയും ലൂയിസ് ഫിഗോയും താരങ്ങൾ ടീമുകൾക്കിടയിൽ മാറാൻ തീരുമാനിച്ചപ്പോൾ ചില വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. കളിക്ക് പുറത്ത് പല രാഷ്ട്രീയ കാരണങ്ങളും എൽ ക്ലാസിക്കോക്ക് വലിയ പ്രാധാന്യം കൈവരിച്ചു.
Two elite forwards of the game.
— B/R Football (@brfootball) July 17, 2022
Can’t wait for El Clásico next season ⚔️ pic.twitter.com/7nVnZJqXKf
ഏകദേശം 100 വർഷത്തെ പഴക്കമുള്ള പോരാട്ടമാണ് എൽ ക്ലാസ്സിക്കോ.ഫുട്ബോൾ ചരിത്രത്തിൽ അപൂർവമായി മാത്രമെ എൽ ക്ലാസ്സിക്കോ പോരാട്ടം സ്പൈയിനിന് വെളിയിൽ നടക്കാറുള്ളൂ , 1982 ൽ വെനെസ്വേല കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ആദ്യമായി സ്പെയിനിന് പുറത്ത് റയൽ മാഡ്രിഡും , ബാഴ്സയും ഏറ്റുമുട്ടിയത് , അന്ന് റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടിയിരുന്നു. അതിനു ശേഷം പല തവണ എൽ ക്ലാസ്സിക്കോ മറ്റു രാജ്യങ്ങളിൽ നടന്നിരുന്നു.
The eternal King of El clasico…
— Messi Worldwide (@Messi_Worldwide) July 16, 2022
pic.twitter.com/xTuglAv8SE
ശനിയാഴ്ച (ഇന്ത്യൻ സമയം രാവിലെ 8 30 ന് ) ലാസ് വെഗാസിൽ നടക്കുന്ന പ്രീ-സീസൺ ക്ലാസിക്കോ സൗഹൃദ മത്സരത്തിൽ ബാഴ്സലോണ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്.റയലിന്റെ വെറ്ററൻ ഫ്രഞ്ച് താരം കരീം ബെൻസെമയും ബാഴ്സലോണയുടെ പുതിയ അറ്റാക്കിംഗ് റിക്രൂട്ട് റോബർട്ട് ലെവൻഡോവ്സ്കിയും തമ്മിലുള്ള ആദ്യത്തെ ക്ലാസിക്കോ ഏറ്റുമുട്ടലിനെ ഈ സൗഹൃദ മത്സരത്തിന് അടയാളപ്പെടുത്താം.