
ലയണൽ മെസ്സിയുടെ മറക്കാനാവാത്ത അർജന്റീന അരങ്ങേറ്റത്തിന് 17 വയസ്സ് |Lionel Messi
ലയണൽ മെസ്സി ഇതിനകം തന്നെ ഫുട്ബോൾ ചരിത്രത്തിലെ മഹാന്മാരിൽ ഒരാളായി തന്റെ പദവി ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്’ ലോക ഫുട്ബോളിൽ പകരം വെക്കാനില്ലാത്ത താരമായി മെസ്സി വളർന്നു കഴിഞ്ഞു. മെസ്സി അര്ജന്റീന ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിട്ട് 17 വര്ഷം തികയുകയാണ്, എന്നാൽ 35 കാരന്റെ അന്താരാഷ്ട്ര അരങ്ങേറ്റം മറക്കാനാവാത്ത ഒന്നായിരുന്നു.
അക്കാലത്ത് ലോക ഫുട്ബോളിലെ അടുത്ത സൂപ്പർ താരമായി കണക്കാക്കിയിരുന്ന മെസ്സി ബാഴ്സലോണയുടെ താനെന്താണെന്ന് ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.2005 ൽ ഹംഗറിയെ നേരിടാന്നുള്ള അര്ജന്റീന ടീമിൽ അന്ന് ദേശീയ ടീം മാനേജരായിരുന്ന ജോസ് പെക്കർമാൻ 18 കാരനായ മെസ്സിയെ ഉൾപ്പെടുത്തി.ഓഗസ്റ്റ് 17-ന് ബുഡാപെസ്റ്റിലെ പുഷ്കാസ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.മെസ്സി കളി ആരംഭിച്ചില്ലെങ്കിലും മുൻ ലിയോൺ സ്ട്രൈക്കർ ലിസാൻഡ്രോ ലോപ്പസിന് പകരക്കാരനായി 64-ാം മിനിറ്റിൽ മൈതാനത്തിറങ്ങി.

എന്നാൽ മെസ്സിയുടെ അരങ്ങേറ്റം ഒരു ദുരന്തമായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഡിഫൻഡർ വിൽമോസ് വാൻസാക്കിനെ കൈമുട്ട് കൊണ്ട് പിടിച്ചതിനു അരങ്ങേറ്റത്തിന് 43 സെക്കൻഡിനുള്ളിൽ മെസ്സിക്ക് ചുവപ്പ് കാർഡ് ലഭിച്ചു.മെസ്സി കണ്ണീരോടെ ഡ്രസിങ് റൂമിലേക്ക് നടന്നകന്നു , റഫറിയുടെ തീരുമാനം ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു.10 പേരായി ഇറങ്ങിയെങ്കിലും മാക്സി റോഡ്രിഗസിന്റെയും ഗബ്രിയേൽ ഹെയ്ൻസിന്റെയും മികവിൽ അർജന്റീന 2-1ന് മത്സരം വിജയിച്ചു.
അരങ്ങേറ്റത്തിലെ തിരിച്ചടി മെസ്സിയുടെ അന്താരാഷ്ട്ര കരിയറിനെ വഴിതെറ്റിച്ചില്ല ,കാരണം അർജന്റീനയെ 162 പ്രതിനിധീകരിച്ച് തവണ 86 ഗോളുകൾ നേടിയിട്ടുണ്ട്. അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറർ കൂടിയാണ് മെസ്സി.2005-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ, ലാ ആൽബിസെലെസ്റ്റെയ്ക്കൊപ്പം നിരവധി ഉയർച്ചയും താഴ്ചകളും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്, എന്നാൽ അർജന്റീനയ്ക്കായി ആദ്യമായി കളിച്ചത് മെസ്സി മറക്കില്ല!
On this day in 2006, Lionel Messi scores and assists in his first World Cup match for Argentina. Here are the highlights! 🇦🇷pic.twitter.com/CLVa49Uqs0
— Roy Nemer (@RoyNemer) June 16, 2022