പിഎസ്ജിയിലെ ലാറ്റിനമേരിക്കൻ ശക്തി വർദ്ധിക്കുന്നു ,ബ്രസീലിയൻ യുവ മിഡ്ഫീൽഡർ ഫ്രഞ്ച് ക്ലബ്ബിലേക്ക്|PSG
ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പിഎസ്ജി യിലേക്ക് ബ്രസീലിൽ നിന്നും ഒരു യുവ താരം കൂടിയെത്തുന്നു.വാസ്കോഡ ഗാമയുടെ മധ്യനിര താരം ആൻഡ്രി സാന്റോസിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ബാഴ്സലോണക്കും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പാരീസ് സെന്റ് ജെർമെയ്ൻ കൂടി ചേർന്നതായി റിപ്പോർട്ട്.
ബ്രസീലീറോ സീരി എയിൽ വാസ്കോഡ ഗാമയുടെ ടീമിലെ പ്രധാന അംഗമായ 18 കാരന് വേണ്ടി പല വമ്പൻ ക്ലബ്ബുകൾ ശ്രമം നടത്തിയിരുന്നു.18-കാരൻ തന്റെ നിലവിലെ ക്ലബ്ബിനായി 24 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് അഞ്ച് ഗോളുകൾ രജിസ്റ്റർ ചെയ്തു. മധ്യനിരയിൽ ചലനാത്മക സാന്നിധ്യമായ ബ്രസീലിയൻ സ്റ്റാർലെറ്റ് കഴിഞ്ഞ വർഷം നവംബറിൽ തന്റെ ക്ലബ് അരങ്ങേറ്റം കുറിച്ചത് മുതൽ വലിയ കുതിച്ചു ചാട്ടമാണ് നടത്തിയത്. ബ്രസീൽ U16 ടീമിനായി അദ്ദേഹം അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യൂറോപ്പിലേക്ക് കൂടുതൽ ലാഭകരമായ ട്രാൻസ്ഫർ സുഗമമാക്കുന്നതിന് സാന്റോസ് വാസ്കോഡ ഗാമയിൽ ഒരു പുതിയ കരാറിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പല റിപോർട്ടുകൾ ഉണ്ടായിരുന്നു.
ഡാറ്റ അഗ്രഗേറ്റർ വെബ്‌സൈറ്റ് ട്രാൻസ്ഫർമാർക്ക് പ്രകാരം സാന്റോസിന്റെ മൂല്യം 5 ദശലക്ഷം യൂറോയാണ്.പോർട്ടോയിൽ നിന്നുള്ള വിറ്റിൻഹ, ലില്ലെയിൽ നിന്നുള്ള റെനാറ്റോ സാഞ്ചസ് എന്നിവരെയാണ് മിഡ്ഫീൽഡിൽ പിഎസ്ജി അണിനിരത്തിയത്. സ്പോർട്ടിംഗ് സിപിയിൽ നിന്ന് ഡിഫൻഡർമാരായ ന്യൂനോ മെൻഡസിന്റെയും ആർബി ലെയ്പ്സിഗിൽ നിന്ന് നോർഡി മുകീലെയെയും അവർ ടീമിലെത്തിച്ചിട്ടുണ്ട്. സ്റ്റേഡ് ഡി റെയിംസിൽ നിന്ന് ഒരു സീസൺ ലോണിൽ അവർ സ്‌ട്രൈക്കർ ഹ്യൂഗോ എകിറ്റികെയെയും വാങ്ങിയിട്ടുണ്ട്. ബ്രസീലിയൻ താരം കൂടി ക്ലബ്ബിലെത്തിയാൽ പിഎസ്ജി യിൽ ലാറ്റിനമേരിക്കൻ താരങ്ങളുടെ സ്വാധീനം വലിയ രീതിയിൽ വർധിക്കും. നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ഇത് ഫ്രഞ്ച് സൂപ്പർ താരം എംബാപ്പയുടെ അസന്തുഷ്‌ടിക്ക് കാരണമാവുകയും ചെയ്യും.
The next big defensive midfielder coming out of Brazil.
— Oluwafemi Kent (@FamozzyyK) August 19, 2022
Excellent tackler, press resistant, good in the air, strong, progressive and a wonderful ball carrier.
His name is Andrey Santos, he plays for Vasco da gama and he's just 18 years. pic.twitter.com/wZOnZol2jO
അടുത്ത വര്ഷം വിടവാങ്ങാൻ സാധ്യതയുള്ള ക്യാപ്റ്റൻ സെർജിയോ ബുസ്‌കെറ്റ്‌സിന് പകരക്കാരനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ. സാവി ഹെർണാണ്ടസിന്റെ ടീം മിഡ്ഫീൽഡർമാരായ ഫ്രാങ്ക് കെസ്സി (എസി മിലാനിൽ നിന്നുള്ള സൗജന്യ ട്രാൻസ്ഫറിൽ), പാബ്ലോ ടോറെ (റേസിംഗ് സാന്റാൻഡറിൽ നിന്ന്) എന്നിവരെ സൈൻ ചെയ്തിട്ടുണ്ട്.ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് കാൽവിൻ ഫിലിപ്‌സ് എത്തിയെങ്കിലും, ഡിഫൻസീവ് മിഡ്ഫീൽഡ് റോളിൽ തങ്ങളുടെ സ്ക്വാഡ് ഡെപ്ത് മെച്ചപ്പെടുത്താനാണ് മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നുള്ള സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിനെയും ആൻഡർലെച്ചിൽ നിന്നുള്ള ലെഫ്റ്റ് ബാക്ക് സെർജിയോ ഗോമസിനെയും ഗോൾകീപ്പർ സ്റ്റെഫാൻ ഒർട്ടേഗയെയും അർമിനിയ ബീലെഫെൽഡിൽ നിന്ന് ക്ലബ് സൈൻ ചെയ്തു.