മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിൽ മാന്ത്രിക വിരിയിക്കുന്ന മരണത്തെ വരെ തോൽപ്പിച്ച പോരാളി |Christian Eriksen
ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്ത്യൻ എറിക്സണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയപ്പോൾ ആരാധകരടക്കം എല്ലാവരും നെറ്റി ചുളിച്ചിരുന്നു. യുണൈറ്റഡ് പോലെയുള്ള ഒരു ക്ലബ്ബിൽ ഡാനിഷ് മിഡ്ഫീൽഡർക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന ചോദ്യങ്ങൾ ഉയർന്നു വരുകയും ചെയ്തു. എന്നാൽ നഷ്ടപ്പെട്ടുപോയ കരിയർ എന്ത് വിലകൊടുത്തും തിരിച്ചു പിടിക്കുക എന്ന വലിയ ലക്ഷ്യവുമായാണ് 30 കാരൻ ഓൾഡ്ട്രാഫൊഡിലേക്ക് വണ്ടി കയറിയത്.
തന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വിധിയെ പോലും പരാജയപ്പെടുത്തി ജീവിതത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങിയെത്തിയ പോരാളി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഗിലെ തിരിച്ചു വരവിൽ പ്രധാന താരമായി മാറിയിരിക്കുകയാണ്. ഇന്നലെ ആഴ്സനലിനെതിരെ നടത്തിയ പ്രകടനം മാത്രം മതിയാവും എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് എന്താണ് എന്ന് മനസ്സിലാക്കാൻ. യുണൈറ്റഡിന്റെ ഹൃദയം എന്നാണ് എറിക്സണെ വിശേഷിപ്പിക്കുന്നത്. ഒരിക്കൽ മരണത്തെ വരെ തോൽപ്പിച്ച പോരാളി കളി മൈതാനങ്ങൾ കീഴടക്കി തനറെ നഷ്ടപെട്ട കരിയർ തിരിച്ചു പിടിച്ചിരിക്കുകയാണ്. കാലം കഴിഞ്ഞെന്നു പറഞ്ഞവരെ ഞെട്ടിച്ചു കൊണ്ടാണ് ഡാനിഷ് താരം കളിക്കളത്തിലേക്ക് മടങ്ങി വന്നത്.
പുത്തൻ ഉണർവ് പ്രതീക്ഷിച്ചു പുതിയ സീസണിലേക്ക് പന്ത് തട്ടാൻ കാത്തിരിക്കുന്ന ചെകുത്താൻ പടക്ക് വേണ്ടതും ഇത്തരം ഒരു പോരാളിയെ തന്നേയായിരുന്നു. യുണൈറ്റഡിന്റെ മധ്യ നിരയിൽ കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപെട്ടത് എറിക്സന്റെ വരവോടു കൂടി തിരിച്ചു കിട്ടിയിരിക്കുകയാണ്. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ 3-1 ന് ആണ് പരാജയപ്പെടുത്തിയത്.ഓൾഡ് ട്രാഫോർഡിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റതിന് ശേഷം മാനേജർ എറിക് ടെൻ ഹാഗ് തന്റെ ഭാഗ്യം തിരിച്ചുപിടിച്ചതായി തോന്നുന്നു. യുണൈറ്റഡിന്റെ ഈ തിരിച്ചു വരവിൽ എറിക്സൺ വഹിച്ച പങ്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കകത്തതാണ്.നോർത്ത് ലണ്ടൻ എതിരാളികൾക്കെതിരായ യുണൈറ്റഡിന്റെ വിജയത്തിന്റെ കേന്ദ്രമായ ഒരു കളിക്കാരൻ ക്രിസ്റ്റ്യൻ എറിക്സനായിരുന്നു.
Christian Eriksen’s game by numbers vs. Arsenal:
— Statman Dave (@StatmanDave) September 4, 2022
76% pass accuracy
11 final third passes (most for Man Utd)
3 long balls completed
2 key passes
1 assist
Cool, calm and collected. 🧊 pic.twitter.com/4sbSjBT2LI
അപാര പ്രകടനമാണ് ഡാനിഷ് തരാം ഇന്നെല പുറത്തെടുത്തത്. തന്റെ പങ്കാളി സ്കോട്ട് മക്ടോമിനേയുമായി ഒത്തിണക്കത്തോടെ കളിച്ച് മിഡ്ഫീൽഡിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.ഗെയിമുകൾ നിയന്ത്രിക്കുന്നതിനും ടെമ്പോ കൈകാര്യം ചെയ്യുന്നതിനുമുള്ള കഴിവിന് പേരുകേട്ട എറിക്സൻ തന്റെ ടീമിന്റെ വിജയത്തിൽ വീണ്ടും മികച്ചുനിന്നു. 76 ശതമാനം കൃത്യതയോടെയാണ് 30 വയസുകാരന് പാസുകൾ ചെയ്തത്.റെഡ് ഡെവിൾസിനായി അദ്ദേഹം 11 നിർണായക പാസ്സുകളും നൽകി.മൂന്ന് ലോംഗ് ബോളുകൾ പൂർത്തിയാക്കി, കൗണ്ടർ അറ്റാക്കിൽ ഉജ്ജ്വലമായ കട്ട് ബാക്കിലൂടെ മാർക്കസ് റാഷ്ഫോർഡിന്റെ മൂന്നാം ഗോളിന് അസിസ്റ്റ് നൽകി.റിക്സൻ തന്റെ പ്രതിരോധ കർത്തവ്യങ്ങളിലും നിർണ്ണായകനായിരുന്നു, തന്റെ ബാക്ക് ഫോർസിനെ സഹായിക്കാൻ ഒന്നിലധികം തവണ പിന്നിലോട്ടിറങ്ങി കളിക്കുകയും ചെയ്തു.എന്തുകൊണ്ടാണ് ടെൻ ഹാഗ് എന്ന് എറിക്സനെ ടീമിലെത്തിച്ചത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇന്നലത്തെ മത്സരം. ആഴ്സണലിനെതിരായ യുണൈറ്റഡിന്റെ മാൻ ഓഫ് ദ മാച്ചായി ഗാരി നെവിൽ ക്രിസ്റ്റ്യൻ എറിക്സനെ ആണ് തെരഞ്ഞെടുത്തത്.
Christian Eriksen vs Arsenal😍
— MUFC Stream TV (@Mufc_StreamTv) September 4, 2022
Best free transfer in the history of football ❤️✨💯
pic.twitter.com/Soy0l8EJYT
കഴിഞ്ഞ യൂറോ കപ്പിനിടെയുണ്ടായ കാര്‍ഡിയാക് അറസ്റ്റായിരുന്നു താരത്തിന്റെ കരിയറില്‍ കാര്യമായ മാറ്റം വരുത്തിയത്. യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞ് വീണ എറിക്സണെ ഉടന്‍ പ്രഥമ ശുശ്രൂഷ നല്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു. പിന്നീട് ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു താരം ആശുപത്രി വിട്ടത്. ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചതാണ് താരത്തിന്റെ കരിയറിന് ബ്രേക്ക് വരാന്‍ കാരണമായത്. ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിക്കുന്ന താരങ്ങളെ ഇറ്റാലിയന്‍ ലീഗില്‍ കളിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന കാരണത്താല്‍ താരത്തിന്റെ അന്നത്തെ ക്ലബായിരുന്ന ഇന്റര്‍ മിലാനും എറിക്സണും തമ്മില്‍ പരസ്പരസമ്മതപ്രകാരം വഴി പിരിയുകയായിരുന്നു.പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്ഫോര്‍ഡിലാണ് എറിക്സണ് എത്തിയത്. അവിടെ നിന്നാണ് താരം യൂണൈറ്റഡിലേക്കെത്തുന്നത്.