❝ഫസ്റ്റ് ചോയ്‌സ് ആകുക എന്നാൽ എല്ലാ പെനാൽറ്റികളും എടുക്കുമെന്ന് അർത്ഥമാക്കുന്നില്ല❞-കൈലിയൻ എംബാപ്പെ |Kylian Mbappe

ആഗസ്ത് 14ന് മോണ്ട്പെല്ലിയറിനെതിരെ പിഎസ്ജി 5-2ന് ജയിച്ച മത്സരത്തിൽ പെനാൽറ്റിക്ക് വേണ്ടിയുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് കൈലിയൻ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെട്ടത്. ആ മത്സരത്തിൽ ഫ്രഞ്ച് സ്‌ട്രൈക്കർ എംബാപ്പെ ഒരു സ്‌പോട്ട് കിക്ക് നഷ്‌ടപ്പെടുത്തുകയും രണ്ടമത്തെ അവസരത്തിൽ പെനാൽട്ടി നെയ്മർ ഗോളാക്കി മാറ്റുകയും ചെയ്തു.ഇതോട് കൂടി ഇവർ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി മാറി.

നെയ്മറുമായുള്ള തന്റെ ബന്ധം എല്ലായ്‌പ്പോഴും മികച്ചതല്ലെന്നും ഇരുവരും തമ്മിൽ പരസ്പര ബഹുമാനമുണ്ടെന്നും പിഎസ്‌ജി താരം സമ്മതിച്ചു.കഴിഞ്ഞയാഴ്ച മൊണാക്കോയ്‌ക്കെതിരായ മത്സരത്തിൽ, എംബാപ്പെയുടെ ഒരു ഇടപെടലും കൂടാതെ നെയ്‌മർ സ്‌പോട്ട് കിക്ക് എടുത്തത് ടീമിന്റെ ഒത്തൊരുമയിൽ കാര്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു. “നെയ്‌മറുമായുള്ള എന്റെ ആറാം വർഷമാണിത്. ഞങ്ങളുടെ ബന്ധം എപ്പോഴും ഇങ്ങനെയാണ് , ചിലപ്പോൾ അൽപ്പം തണുപ്പുള്ള നിമിഷങ്ങളുണ്ടാവും , മറ്റ് ചില നിമിഷങ്ങൾ ചൂട് കൂടുതലായിരിക്കും.ചിലപ്പോൾ ഞങ്ങൾ ഉറ്റസുഹൃത്തുക്കളെപ്പോലെയാണ്, മറ്റ് ചില സമയങ്ങളിൽ ഞങ്ങൾ പരസ്പരം കുറച്ച് മാത്രമേ സംസാരിക്കു .പക്ഷേ എല്ലായ്പ്പോഴും തമ്മിൽ നല്ല ബഹുമാനമാണ്.അദ്ദേഹത്തോടും ടീമിലെ അദ്ദേഹത്തിന്റെ സ്വാധീനത്തോടും എനിക്ക് വലിയ ബഹുമാനമുണ്ട്.” പിഎസ്ജിയുടെ ഗ്രൂപ്പ് എച്ച് ഗെയിമിന് മുമ്പ് ഒരു വാർത്താ സമ്മേളനത്തിൽ എംബാപ്പെ പറഞ്ഞു.

ഫസ്റ്റ് ചോയ്‌സ് പെനാൽറ്റി എടുക്കുന്നയാളാണെങ്കിലും, ഒരു ഗെയിമിൽ കാര്യങ്ങൾ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ച് ചുമതലകൾ പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. “യുവന്റസിനെതിരെ ആരാണ് പെനാൽറ്റി എടുക്കുക എന്ന് എനിക്കറിയില്ല.മത്സരത്തിൽ അത് എങ്ങനെയായിരിക്കുമെന്ന് നമുക്ക് കാണാം.ഒന്നാമതായി ഫസ്റ്റ് ചോയ്സ് ആയത്കൊണ്ട് നിങ്ങൾ എല്ലാ പെനാൽറ്റികളും എടുക്കുമെന്ന് അർത്ഥമാക്കുന്നില്ല.കേക്ക് എങ്ങനെ വിഭജിക്കണമെന്ന് നിങ്ങൾക്കറിയണം.” എംബപ്പേ പറഞ്ഞു.

“വ്യത്യസ്ത സ്വഭാവമുള്ള രണ്ട് കളിക്കാർ ഉള്ളപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുന്നു, പക്ഷേ ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം ബഹുമാനിക്കുകയും പിഎസ്ജിയുടെ താൽപ്പര്യം ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post