ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി Lionel Messi |Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിക്കാത്തതിനാൽ ഈ വർഷത്തെ യൂറോപ്പിന്റെ എലൈറ്റ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം ഏറെക്കുറെ അനുഭവപ്പെടും. റൊണാൾഡോ യൂറോപ്പ ലീഗിൽ കളിക്കാൻ തയ്യാറെടുക്കുമ്പോൾ ചാമ്പ്യൻസ് ലീഗിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ലയണൽ മെസ്സി തന്റെ ബാലൺ ഡി ഓർ ബദ്ധവൈരിയുടെ അവിശ്വസനീയമായ യുവേഫ ചാമ്പ്യൻസ് ലീഗ് റെക്കോർഡിന് ഒപ്പമെത്തി.

യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം ആരംഭിച്ചതിന് ശേഷം യൂറോപ്പിലെ എലൈറ്റ് ക്ലബ്ബ് മത്സരത്തിന്റെ 19 പതിപ്പുകളിൽ കളിക്കുന്ന നാലാമത്തെ കളിക്കാരനായി ലയണൽ മെസ്സി മാറി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് റയാൻ ഗിഗ്സിന്റെയും റെക്കോർഡിനൊപ്പമാണ് പിഎസ്ജി താരം ഇപ്പോൾ. റയൽ മാഡ്രിഡ് ഇതിഹാസം ഇക്കർ കാസിലാലാസാണ് 20 പതിപ്പുകളിൽ കളിച്ച് ഒന്നാം സ്ഥാനത്ത്.2004-05 സീസണിൽ ഷാക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച മെസ്സി അതിനുശേഷം മത്സരത്തിൽ നിന്ന് വിട്ടുനിന്നിട്ടില്ല. ബാഴ്‌സലോണയ്‌ക്കായി കളിക്കുമ്പോൾ അർജന്റീന നായകൻ നാല് തവണ കിരീടം നേടുകയും ചെയ്തു.

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കൈലിയൻ എംബാപ്പെയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ പിഎസ്ജി യുവന്റസിനെ 2-1ന് പരാജയപ്പെടുത്തി.എംബാപ്പെ ഇപ്പോൾ 29 യുവേഫ ചാമ്പ്യൻസ് ലീഗ് ഗോളുകൾ പിഎസ്ജി ജേഴ്സിയിൽ നേടിയിട്ടുണ്ട്, ഇത് എഡിൻസൺ കവാനിയുടെ ക്ലബ്ബ് റെക്കോർഡിന് ഒരു ഗോൾ മാത്രം പിന്നിലാണ്.യുവന്റസിനെതിരായ രണ്ട് ഗോളുകൾ യുവേഫ ചാമ്പ്യൻസ് ലീഗിൽ 35 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കൈലിയൻ എംബാപ്പെയെ മാറ്റി.തന്റെ സഹതാരം ലയണൽ മെസ്സിയുടെ റെക്കോർഡ് ആണ് എംബപ്പേ സ്വന്തം പേരിലാക്കി മാറ്റിയത്.

അഞ്ചാം മിനിറ്റിൽ എംബാപ്പെയിലൂടെ പിഎസ്ജി ലീഡ് നേടിയതോടെയാണ് മത്സരം തുടങ്ങിയത്.അഷ്‌റഫ് ഹക്കിമിമിയുടെ അസ്സിസ്റ്റിൽ നിന്നും 22-ാം മിനിറ്റിൽ എംബപ്പേ പിഎസ്‌ജി ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയിൽ നല്ല രീതിയിൽ തുടങ്ങിയ യുവന്റസ് ധ്യനിര താരം വെസ്റ്റൺ മക്കെന്നിയിലൂടെ ഒരു ഗോൾ മടക്കി. യുവന്റസിന്റെ ഗോളെന്ന് ഉറപ്പിച്ച മൂന്ന് ഷോട്ടുകൾ സേവ് ചെയ്ത പിഎസ്ജി ഗോൾ കീപ്പർ ജിയാൻലൂജി ഡോണാരുമ ഉജ്ജ്വല പ്രകടനം പുറത്തെടുത്തു.

Rate this post