നെയ്മർ മാസ്റ്റർ ക്ലാസ് , അമ്പരപ്പിക്കുന്ന പ്രകടനം തുടർന്ന് ബ്രസീലിയൻ സൂപ്പർ താരം | Neymar

ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് ഈ സീസണിൽ ഉജ്ജ്വല തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ലീഗ് 1 ൽ ഗോളടിച്ചു കൂട്ടി തോൽവി അറിയാതെ മുന്നേറുന്ന അവർ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലും തകർപ്പൻ ജയം നേടിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ യുവന്റസിനെതിരെ കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കി.

ഇന്നലത്തെ പിഎസ്ജി വിജയത്തിൽ ഏറെ ശ്രദ്ധ നേടിയത് എംബപ്പേ – നെയ്മർ കൂട്ടുകെട്ട് തന്നെയായിരുന്നു. എംബാപ്പയുടെ ഗോളിന് വഴിയൊരുക്കിയത് നെയ്മർ കൊടുത്ത മനോഹരമായ പാസ് ആയിരുന്നു, മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ എംബാപ്പയിൽ നിന്നും പന്ത് സ്വീകരിച്ച നെയ്മർ ബോക്സിലേക്ക് കുതിക്കുന്ന എംബാപ്പയെ ലക്ഷ്യമാക്കി എതിർ താരങ്ങളുടെ തലക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് കൊടുത്തു.തനറെ കാലിലേക്ക് എത്തിയ മനോഹര പാസ്സിനെ മികച്ചൊരു ഷോട്ടിലൂടെ എംബപ്പേ വലയിലാക്കി പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തു.

22 മത്തെ മിനുട്ടിൽ അഷ്‌റഫ് ഹക്കിമിയുടെ പാസിൽ നിന്നും എംബപ്പേ പിഎസ്ജി യുടെ രണ്ടമത്തെ ഗോളും നേടി. മനോഹരമായ പാസിംഗ് ഗെയ്മിനു ശേഷമായിരുന്നു ഈ ഗോൾ പിറന്നത്.ആദ്യപകുതിയിൽ പിഎസ്ജി രണ്ടു ഗോളിന്റെ ലീഡ് നേടിയെങ്കിലും 53-ാം മിനിറ്റിൽ വെസ്റ്റൺ മക്കെന്നി യുവന്റസിനായി ഒരു ഗോൾ മടക്കി. കോസ്റ്റിക്കിന്റെ അസിസ്റ്റിൽ മക്കെന്നി ഗോൾ നേടിയത്.

മത്സരത്തിലെ ഒരു അസിസ്റ്റ് ഉൾപ്പെടെ മികച്ച പ്രകടനമാണ് ബ്രസീലിയൻ പുറത്തെടുത്തത്. യുവന്റസിനെതിരായ മത്സരത്തിൽ നെയ്മറുടെ റേറ്റിംഗ് 8.1 ആണ്. എംബാപ്പെയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയ നെയ്മർ 4 അവസരങ്ങൾ സൃഷ്ടിക്കുകയും 2 ഡ്രിബിളുകൾ പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ, നെയ്മർ 4 പ്രധാന പാസുകളും രണ്ട് ലോംഗ് ബോളുകളും മത്സരത്തിൽ നടത്തി. വലിയ അവസരം സൃഷ്ടിച്ച നെയ്മർ മത്സരത്തിൽ 97 തവണ പന്ത് തൊട്ടു. മത്സരത്തിൽ 67 കൃത്യമായ പാസുകൾ നേടിയ നെയ്മർ വിജയശതമാനം 89.3 ശതമാനമാണ്.

ഈ പ്രകടനത്തോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നെയ്മർ 76 മത്സരങ്ങളിൽ നിന്ന് 31 അസിസ്റ്റുകൾ പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗിൽ നെയ്മർ 41 ഗോളുകൾ നേടിയിട്ടുണ്ട്. ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 7 അസിസ്റ്റുകളും നേടിയ നെയ്മർ ഈ സീസണിൽ മികച്ച ഫോമിലാണ്. ബാഴ്‌സലോണയിൽ നിന്നും പാരിസിലെത്തിയ ശേഷം നെയ്മറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഫിറ്റ്നസിന്റെ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ സീസണുകളിലും അതിനുമുമ്പുളള സീസണുകളിലും ഒരുപാട് മത്സരങ്ങൾ നഷ്ടമായ നെയ്മർ വളരെ പെട്ടെന്നായിരുന്നു പരിക്കിൻ്റെ പിടിയിൽ വീണിരുന്നത്. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് എല്ലാം വീണ്ടെടുത്ത് തന്റെ വിശ്വരൂപം ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് താരം

Rate this post