‘ എന്നോട് ക്ഷമിക്കണം’ : ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തിയ ലൈൻസ്മാൻ തന്നോട് ക്ഷമാപണം നടത്തിയെന്ന് ബയേൺ മ്യൂണിക്ക് ഡിഫൻഡർ മത്തിയാസ് ഡി ലിറ്റ് | UEFA Champions League

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സമനില നേടാമായിരുന്ന ഗോൾ നേടുന്നതിന് മുമ്പ് ഓഫ്സൈഡിനായി പതാക ഉയർത്തിയതിന് ലൈൻസ്മാൻ തന്നോട് ക്ഷമാപണം നടത്തിയെന്ന് ബയേൺ മ്യൂണിക്ക് ഡിഫൻഡർ മത്തിജ്സ് ഡി ലിഗ്റ്റ് പറഞ്ഞു.സ്റ്റോപ്പേജ് ടൈമിൽ ഡി ലിഗ്റ്റ് സ്കോർ ചെയ്തിരുന്നെങ്കിൽ മത്സരം 2 -2 ആവുകയും അധിക സമയത്തേക്ക് പോവുകയും ചെയ്യുമായിരുന്നു.

എന്നാൽ റഫറി ഓഫ്സൈഡിന് വിസിൽ മുഴക്കിയതിനാൽ ഗോൾ കണക്കാക്കിയില്ല.”ക്ഷമിക്കണം, എനിക്ക് ഒരു തെറ്റ് പറ്റി,” എന്ന് ലൈൻസ്മാൻ എന്നോട് പറഞ്ഞു,” 2-1 തോൽവിക്ക് ശേഷം ഡി ലിഗ്റ്റ് പറഞ്ഞു,”ഇത് ഓഫ്‌സൈഡ് വ്യക്തമല്ലെങ്കിൽ … നിങ്ങൾ കളിക്കുന്നത് തുടരണം എന്നാണ് നിയമം പറയുന്നത്.” ഡി ലിഗ്റ്റ് പറഞ്ഞു.2022-ൽ ഖത്തറിൽ നടന്ന അർജൻ്റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചിരുന്ന സൈമൺ മാർസിനിയാക് ആയിരുന്നു മാച്ച് റഫറി.

“അത് ഓഫ്സൈഡ് ആണോ അല്ലയോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല, അവസാന മിനിറ്റുകളിൽ നിർണായക സമയത്ത് അതുപോലെ ഓഫ്സൈഡ് വിളിക്കാൻ പാടില്ല,VAR ഉണ്ടാവുമ്പോൾ സംശയമുണ്ടാവുന്ന ഓഫ് സൈഡ് റഫറി നേരിട്ട് എങ്ങനെ വിളിക്കും? അതേ സമയം ജോസേലു ഗോൾ അടിച്ചപ്പോഴും അതേ സിറ്റുവേഷൻ റയൽ മാഡ്രിഡിന് ഉണ്ടായിരുന്നു, അപ്പോൾ അവർ എന്തുകൊണ്ട് ഓഫ് സൈഡ് വിളിച്ചില്ല? ഇതെന്തുകൊണ്ട് രണ്ടു നിയമം? ഇത് നാണക്കേടാണ്.. ❛എനിക്ക് തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു..❜ എന്ന് ലൈൻ റഫറി പിന്നീട് എന്നോട് പറഞ്ഞു” മത്തിയാസ് ഡി ലിറ്റ് പറഞ്ഞു.

ബയേൺ മ്യൂണിക്കിനെതിരെ സ്വന്തം തട്ടകമായ സാന്‍റിയാഗെ ബെര്‍ണബ്യൂവില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് റയല്‍ ജയം പിടിച്ചത്.ഹൊസേലുവിന്‍റെ ഇരട്ടഗോളുകളാണ് റയലിന് ജയമൊരുക്കിയത്. ജയത്തോടെ ഇരു പാദങ്ങളിലായി നടന്ന സെമിയില്‍ 4-3 എന്ന അഗ്രിഗേറ്റഡ് സ്കോറിനാണ് റയല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ അടിച്ച് സമനിലയില്‍ ആയിരുന്നു.മത്സരത്തിന്‍റെ 68-ാം മിനിറ്റില്‍ അല്‍ഫോൻസോ ഡേവിസായിരുന്നു ബയേണിനായി ആദ്യം ഗോൾ നേടിയത്. 88 ആം മിനുട്ടിൽ ഡെറികോ വാല്‍വെര്‍ഡെയുടെ പകരക്കാരനായി ഇറങ്ങിയ ഹൊസെലു റയലിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി ടൈമില്‍ റുഡിഗറിന്‍റെ പാസില്‍ നിന്നും ഹൊസേലു വിജയ് ഗോൾ നേടി.

Rate this post