എന്ത് വിലകൊടുത്തും ദിമിത്രിയോസ് ദയമെന്റാക്കോസിനെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. പ്ലെ ഓഫിൽ പരാജയപെടാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അത് തുടർന്ന് കൊണ്ട് പോവാൻ പല കാരണങ്ങൾ കൊണ്ടും കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.

കഴിഞ്ഞ സീസണിലെ പിഴവുകൾ നികത്തി പുതിയ പരിശീലകന് കീഴിൽ വലിയ കുതിപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ക്ലബ്ബിനായി മികച്ച പ്രകടനം നടത്തിയ ലൂണ, ദിമിയെപോലെയുള്ള വിദേശ താരങ്ങളെ നിലനിർത്തുക എന്ന ദൗത്യമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. ദിമിത്രിയോസ് ദയമെന്റാക്കോസിനു പുതിയ ഓഫർ നൽകിയെന്ന് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്കോററായ ദിമിക്ക് ഐഎസ്എല്ലിലെ പല വമ്പൻ ക്ലബുകളിൽ നിന്നും വലയ ഓഫറുകൾ വന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌ട്രൈക്കറാണ് ദിമിത്രിയോസ്. ആദ്യത്തെ സീസണിൽ പത്ത് ഗോളുകൾ നേടിയ താരം കഴിഞ്ഞു പോയ സീസണിൽ 13 ഗോളുകളാണ് നേടിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിച്ച താരം അത് പുതുക്കാൻ മുന്നോട്ടു വെച്ച ഓഫർ തള്ളിയിരുന്നു. ഇപ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ട ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് ഗ്രീക്ക് ഫോർവേഡിനു മുന്നിൽ വെച്ചിട്ടുള്ളത്.ഗോൾഡൻ ബൂട്ട് നേടിയ താരത്തെ ഏതു വിധേനയും ടീമിനൊപ്പം നിലനിർത്തുകയെന്നതാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്.

ലൂണയുടെ നിലവിലെ കരാർ ഒരു സീസണിൽ കൂടി മഞ്ഞ ജേഴ്‌സി ധരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നുണ്ടെങ്കിലും, പുതിയ പരിശീലകനുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹത്തെ നിലനിർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിലൊരാളായ ലൂണയെ വമ്പൻ ഓഫറുകളുമായി നിരവധി ഐഎസ്എൽ ടീമുകൾ പിന്തുടരുന്നതായി റിപ്പോർട്ട്.

4/5 - (1 vote)