‘നോക്കൗട്ടിൽ ആഗ്രഹിച്ച ഫലം നേടാനാകാത്തതിൽ നിരാശയുണ്ടെങ്കിലും ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി പൊരുതി’ : അഡ്രിയാൻ ലൂണ | Kerala Blasters

കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് താരമാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ. എന്നാൽ ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണുള്ളത്. ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളിൽ നിന്നും താരത്തിന് വലിയ ഓഫറുകളുമുണ്ട്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് റൗണ്ടിലേക്ക് യോഗ്യത നേടിയതോടെയാണ് അഡ്രിയാൻ ലൂണയുടെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കപ്പെട്ടത്.എന്നാൽ താരം തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ആരെത്തുമെന്ന കാര്യത്തിൽ വ്യക്തത വരണം. പുതിയ പരിശീലകനെത്തി അദ്ദേഹവുമായി ചർച്ചകൾ നടത്തി അവരുടെ പദ്ധതികളിൽ തനിക്ക് പ്രധാനപ്പെട്ട സ്ഥാനം ലഭിക്കുമെന്നുറപ്പുണ്ടായാൽ മാത്രമേ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുകയുള്ളൂ.അഡ്രിയാൻ ലൂണ ഈ സീസണിൽ ക്ലബ്ബിൽ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് ഡയറക്ടർ നിഖിൽ നിമ്മഗദ്ദ സ്ഥിരീകരിചിചുണ്ടെങ്കിലും താരത്തിന് ഭാഗത്ത് നിന്നും അതിനൊരു വ്യക്തത വരേണ്ടതുണ്ട്.

ഇതിനിടെ അഡ്രിയാൻ ലൂണ ഇൻസ്റ്റഗ്രാമിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി പുതിയ ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ കഴിഞ്ഞുപോയ സീസണിനെ കുറിച്ചാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ”4 മാസത്തേക്ക് എൻ്റെ ജീവിതം ദിവസത്തിൽ രണ്ടുതവണ പരിശീലനത്തിലേക്ക് ചുരുങ്ങി.പ്രതീക്ഷിച്ചതിലും നേരത്തെ പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവരാൻ വേണ്ടിയായിരുന്നു അത്.പ്രതീക്ഷിച്ചതിലും കുറഞ്ഞ സമയത്തിനുള്ളിൽ ഞാൻ അത് നേടി. ഫിസിയോകളും ഡോക്ടർമാരും എൻ്റെ കുടുംബത്തിൻ്റെ നിരുപാധിക പിന്തുണയും കാരണമാണ് ഇതെല്ലാം സാധ്യമായത്.

നോക്കൗട്ടിൽ ആഗ്രഹിച്ച ഫലം നേടാനാകാത്തതിൽ നിരാശയുണ്ടെങ്കിലും ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി പൊരുതി.ഞാൻ പരിക്കിൽ നിന്നും മുക്തനാവുന്ന സമയത്ത് ആരാധകർ മെസ്സേജുകളിലൂടെ എനിക്ക് ഒരുപാട് പിന്തുണ നൽകിയതിന് ഞാൻ നന്ദി പറയുന്നു.ഓരോ ചുവടും കടക്കാൻ നിങ്ങൾ എന്നെ സഹായിച്ചു.
എൻ്റെ സുഖം പ്രാപിക്കാൻ എനിക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകിയതിന് ക്ലബ്ബിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.ഉടൻ കാണാം, വീണ്ടും നന്ദി” അഡ്രിയാൻ ലൂണ എഴുതി.

തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ലൂണ അടുത്ത് തന്നെ അറിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉള്ളതിനാൽ തന്നെ അഡ്രിയാൻ ലൂണക്ക് വലിയൊരു തുക ട്രാൻസ്‌ഫർ ഫീസായി ലഭിക്കും. അതിനായി താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുമോയെന്നും പറയാൻ കഴിയില്ല.

Rate this post