ബാഴ്സയിൽ ലയണൽ മെസ്സിയുടെ അഭാവം ലെവെൻഡോസ്‌കി നികത്തുമ്പോൾ|Robert Lewandowski

ലാ ലീഗയിൽ ഈ സീസണിൽ ബാഴ്‌സലോണ ഇതിനകം 11 ഗോളുകൾ നേടിയിട്ടുണ്ട്. അതിൽ അഞ്ചെണ്ണം ഒരേ താരത്തിൽ നിന്നാണ് പിറന്നിരിക്കുന്നത്. ബയേൺ മ്യൂണിക്കിൽ നിന്നുമെത്തിയെ സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ബൂട്ടിൽ നിന്നാണ് ആ അഞ്ചു ഗോളുകൾ പിറന്നത്.

പോളിഷ് നമ്പർ 9 ഒന്നര മാസം മുമ്പാണ് ക്യാമ്പ് നൗവിൽ എത്തിയത്. ബാഴ്സലോണ പരിശീലകനായ സാവി ഹെർണാണ്ടസും ആരാധകരും ഇതിനകം തന്നെ നമ്പർ 9 നിന്റെ വലിയ ആരാധകരായി മാറിയിരിക്കുകയാണ്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു 34 കാരന് ബാഴ്സലോണ എന്തിന് 50 മില്യൺ മുടക്കുന്നു എന്ന ചോദ്യം ഉയർത്തിയിരുന്നു എന്നാൽ അതിനുള്ള മറുപടി ഗോളുകളിലൂടെ താരം നൽകിയിരിക്കുകയാണ്. ലെവെൻഡോസ്‌കി ല ലീഗയിൽ ഇപ്പോൾ തുടർച്ചയായി മൂന്ന് ഗെയിമുകളിൽ സ്കോർ ചെയ്തിരിക്കുകയാണ്.

ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റഡാമൽ ഫാൽക്കാവോ, ജെറാർഡ് മൊറേനോ, കരിം ബെൻസെമ, ഇയാഗോ അസ്പാസ്, ഡേവിഡ് വില്ല എന്നിവർ മാത്രമാണ് സ്‌പെയിനിൽ ഇത് ചെയ്തത്.എന്നാൽ സാവിയും സ്‌ട്രൈക്കറുടെ ടീമംഗങ്ങളും പോളിഷ് സ്‌ട്രൈക്കറെ ഒരു ഗോൾ സ്‌കോറർ എന്നതിലുപരിയായി കാണുന്നു.പിച്ചിലെ താരത്തിന്റെ ബുദ്ധിയെയും വിനയത്തെയും നേതൃപാടവത്തെയും അഭിനന്ദിക്കുക്കുകയും ചെയ്തു. ” ഗോളുകൾ നേടുന്നത് മാത്രമല്ല ,അവൻ എങ്ങനെ പന്ത് ചലിപ്പിക്കുന്നു, എങ്ങനെ കാര്യങ്ങൾ നിയന്ത്രിക്കുന്നു, തീരുമാനങ്ങൾ എടുക്കുന്നു എന്നതെല്ലാം അതിശയിപ്പിക്കുന്നതാണ് . ലെവെൻഡോസ്‌കി ഒരു ലീഡറാണ് വിജയിക്കാനാണ് മൈതാനത്തിറങ്ങുന്നത് ,എളിമയുള്ളവനാണ്, സമയത്തിന് വില കല്പിക്കുന്നവനുമാണ് .ഞങ്ങൾക്ക് അദ്ദേഹത്തെ കിട്ടിയത് ഭാഗ്യമാണ് “സാവി പറഞ്ഞു.

ലെവൻഡോവ്‌സ്‌കി ക്യാമ്പ് നൗവിൽ വെച്ച് നാല് വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചത്. ടീമിലെ ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ തന്റെ റോൾ ഗൗരവമായി കാണുന്നുണ്ട്.ഇതിനകം തന്നെ യുവ കളിക്കാർക്ക് തന്റെ കഴിവും പരിചയ സമ്പന്നതയും അദ്ദേഹം കാണിച്ചു കൊടുത്തു.അവരിൽ പലർക്കും സഹായഹസ്തം വാഗ്ദാനം ചെയ്യുന്നുമുണ്ട്.സെവിയ്യയ്‌ക്കെതിരായ കളിയിൽ കണ്ടത് പോലെ ഒസ്മാൻ ഡെംബലെ പോലും നമ്പർ 9-ൽ നിന്ന് മാർഗനിർദേശം സ്വീകരിക്കുന്നു.

ഈ സീസണിൽ ബ്ലൂഗ്രാനയ്‌ക്കായി കൂടുതൽ മിനിറ്റ് (344) കളിച്ചത് 34 കാരനായ ലെവൻഡോസ്‌കിയാണ്.ഏറ്റവും കൂടുതൽ ഗോളുകളും (അഞ്ച്), ഏറ്റവും കൂടുതൽ ഷോട്ടുകളും (12) അദ്ദേഹത്തിനാണ്. കഴിഞ്ഞ സീസണിൽ മെസ്സി പാരിസിലേക്ക് പോയതിന്റെ ക്ഷീണവും അഭാവവും ലെവെൻഡോസ്‌കിയിലൂടെ ബാഴ്സലോണ തീർക്കുകയാണ്. ബാഴ്‌സലോണയിൽ ലെവൻഡോവ്‌സ്‌കി ഇതിനകം തന്നെ മെസ്സിയുടെ റോൾ കൈകാര്യം ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട്.

Rate this post