സലായെ ആ അർജന്റൈൻ താരം തകർത്തു കളഞ്ഞു, പിന്നീടവൻ ശരിയായിട്ടില്ല : ലിവർപൂൾ ഇതിഹാസം
ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർതാരമായ മുഹമ്മദ് സലാക്ക് ഈ സീസൺ തുടക്കം ഒട്ടും എളുപ്പമല്ല.വളരെ മോശം അവസ്ഥയിലൂടെയാണ് താരം ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിലെ 6 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് ഈ സൂപ്പർതാരം നേരിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ലിവർപൂൾ തകർന്നടിഞ്ഞപ്പോൾ സലാക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
അതിലേറെ രസകരമായ ഒരു കാര്യം എന്തെന്നാൽ ബോൺമോത്തിനെതിരെയുള്ള ലിവർപൂൾ 9 ഗോളുകൾക്ക് വിജയിച്ചിരുന്നു. അന്ന് ഒരു ഗോളോ ഒരു അസിസ്റ്റോ നേടാൻ സലാക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ചുരുക്കത്തിൽ താരം താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്.
എന്നാൽ സലായുടെ ഈ മോശം ഫോമിനുള്ള കാരണം ലിവർപൂൾ ഇതിഹാസമായ ഗ്രയിം സോനസ് കണ്ടെത്തിയിട്ടുണ്ട്.അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ ഡിഫന്ററായ ലിസാൻഡ്രോ മാർട്ടിനസ് സലായെ ശാരീരികമായി തകർത്തു കളഞ്ഞു എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. അതിനുശേഷം സലാക്ക് പഴയ പോലെയാവാൻ കഴിഞ്ഞിട്ടില്ലെന്നും ഈ ലിവർപൂൾ ഇതിഹാസം ആരോപിച്ചിട്ടുണ്ട്.
🔥 “Lisandro Martinez went through Mo Salah in the first 5 minutes.”
— talkSPORT (@talkSPORT) September 5, 2022
😰 “The rest of the game Salah’s looking over his shoulder at where Martinez was.”
Graeme Souness was shocked by how #LFC’s Mo Salah responded to being tackled by #MUFC’s Lisandro Martinez. pic.twitter.com/D7QWgJAYjk
” ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിൽ ഞാൻ സലായെ വീക്ഷിച്ചിരുന്നു.ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ലിസാൻഡ്രോ മാർട്ടിനസ് അദ്ദേഹത്തിലൂടെ കടന്നുപോയി. പിന്നീട് ബാക്കിയുള്ള സമയത്ത് എല്ലാം സലാ ലിസാൻഡ്രോയെ ഭയപ്പെടുന്നതാണ് ഞാൻ കണ്ടത്. ആ മത്സരത്തിനു ശേഷം മുതൽ പഴയ സലായെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ഒരു വലിയ ഒപ്പട്ടതിനുശേഷം തന്റെ കഴിവിന്റെ ഒരു ശതമാനം പോലും പുറത്തെടുക്കുന്നില്ല. ഞാൻ പറയുന്നത് കേട്ട് ദേഷ്യപ്പെട്ടിട്ടെങ്കിലും സലാ ഫോമിലേക്ക് മടങ്ങിയെത്തട്ടെ ‘ സോനസ് പറഞ്ഞു.
minute 1' of the game, my man showed salah what is north west derby all about and liverpool knew they're in for a long night @ old trafford
— ¶ (@redmonkexd) August 23, 2022
lisandro martinez- the butcher 🇦🇷💣 pic.twitter.com/6WugPWfBi4
ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നത്. മത്സരത്തിൽ സലായെ പൂട്ടാൻ ലിസാൻഡ്രോക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല ആ മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നതും ഈ അർജന്റീന ഡിഫൻഡർ തന്നെയായിരുന്നു.