ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ അർജന്റീനക്കൊപ്പമുള്ളപ്പോൾ എതിരാളികൾ സ്കോർ ചെയ്യാൻ പാടുപെടും|Argentina |Qatar 2022

ഫുട്ബോൾ ലോകത്തെ രണ്ട് ശക്തികേന്ദ്രങ്ങളാണ് അർജന്റീനയും ബ്രസീലും. ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് ടീമുകളാണിത്. ഫുട്ബോൾ ആരാധകർക്ക് എന്നും ആവേശമാണ് അർജന്റീനയും ബ്രസീലും നേർക്കുനേർ വരുന്ന മത്സരങ്ങൾ. രണ്ട് ടീമുകളെയും താരതമ്യപ്പെടുത്തുമ്പോൾ, കാലക്രമേണ രണ്ട് ടീമുകളിലും നിരവധി ഇതിഹാസങ്ങൾ പിറന്നിട്ടുണ്ട്.

ഫുട്ബോൾ താരങ്ങളെ സൃഷ്ടിക്കുന്നതിൽ ഇരു രാജ്യങ്ങളും മികവ് പുലർത്തുന്നു. ഓരോ ലോകകപ്പ് വരുമ്പോഴും ബ്രസീലിന്റെയും അർജന്റീനയുടെയും നിരയിൽ വ്യത്യസ്തമായ പുതിയ താരങ്ങൾ പിറവിയെടുക്കുന്നു.എക്കാലത്തെയും ബ്രസീൽ, അർജന്റീന ടീമുകളെ താരതമ്യപ്പെടുത്തുമ്പോൾ, പ്രധാന വ്യത്യാസം ഇരു ടീമുകളുടെയും ഗോൾകീപ്പർമാരിൽ കാണാം. ബ്രസീലിന് എന്നും മികച്ച ഗോൾകീപ്പർമാർ ഉണ്ടായിരുന്നു. ഇന്നത്തെ ബ്രസീൽ ടീമിലെ രണ്ട് ഗോൾകീപ്പർമാരായ അലിസൺ ബെക്കറും എഡേഴ്സണും ഇന്ന് യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ചവരാണ്.

അർജന്റീനയ്ക്ക് എല്ലായ്പ്പോഴും മികച്ച ഗോൾകീപ്പർമാർ ഉണ്ടാവാറില്ല.2014 ലോകകപ്പിൽ അർജന്റീനയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്നു സെർജിയോ റൊമേറോ. 2018 ലോകകപ്പിൽ അർജന്റീന ടീമിലെ പ്രധാന ഗോൾകീപ്പർമാർ ഗുസ്മാനും ഫ്രാങ്കോ അർമാനിയും ആയിരുന്നു. ഇവരെല്ലാം ടീമിന് വേണ്ടി തങ്ങളുടെ പരമാവധി പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും അർജന്റീനയുടെ ഏറ്റവും മികച്ച ഗോൾകീപ്പർമാരായി ആർക്കും തന്നെ പേരെടുക്കാൻ സാധിച്ചില്ല.എന്നാൽ 2022 ലോകകപ്പിൽ അർജന്റീനയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് അവരുടെ ഗോൾകീപ്പറാണ്.

6 അടി 5 ഉയരമുള്ള എമിലിയാനോ മാർട്ടിനെസ്, സമീപകാലത്ത് അർജന്റീനയുടെ ഏറ്റവും മികച്ച ഗോൾകീപ്പറാണ്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലയിലാണ് എമിലിയാനോ മാർട്ടിനെസ് കളിക്കുന്നത്.2020-ൽ ആസ്റ്റൺ വില്ലയിൽ ചേർന്ന മാർട്ടിനെസ് ന്റെ ആദ്യ സീസണിൽ തന്നെ ക്ലബ്ബിലെ സീസണിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.2021-ൽ അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയപ്പോൾ, എമിലിയാനോ മാർട്ടിനെസിനും കോപ്പ അമേരിക്ക ഗോൾഡൻ ഗ്ലോവ് അവാർഡ് ലഭിച്ചു. 2022 ലോകകപ്പിൽ മാർട്ടിനെസിൽ അർജന്റീന ആരാധകരും ടീമും വലിയ പ്രതീക്ഷയിലാണ്.

സൂപ്പർ താരം ലയണൽ മെസ്സി മാർട്ടിനെസിനെ പ്രതിഭാസം എന്നാണ് വിശേഷിപ്പിച്ചത്. എക്കാലത്തും അർജന്റീനയുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു മികച്ച ഗോൾ കീപ്പർമാർമാരുടെ അഭാവം. അതിനുള്ള ഏറ്റവും മികച്ച ഉത്തരം തന്നെയാണ് മാർട്ടിനെസ്.10 വർഷത്തോളം ആഴ്സണൽ ടീമിന്റെ ഭാഗമായിട്ടും കഴിഞ്ഞ രണ്ടു വർഷമാണ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോയത് .മികച്ച നേതൃപാടവം കൊണ്ടും അതിലുപരി ബോക്സിനകത്തെ മികച്ച പ്രകടനം കാരണവും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെയും മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിലേക്ക് ഉയർന്നുവരാൻ മാർട്ടിനെസിന് സാധിച്ചു.

1/5 - (1 vote)