കൂടുതൽ അസിസ്റ്റുകൾ, ഡ്രിബ്ലിങ്ങുകൾ, പാസുകൾ, ഷോട്ടുകൾ: ടോപ് ഫൈവ് ലീഗിനെ അടക്കി ഭരിച്ച് മെസ്സി |Lionel Messi

കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി കൊണ്ടാണ് ഇക്കുറി ലയണൽ മെസ്സി കാര്യങ്ങളെ മുന്നോട്ടു നീക്കി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനത്തിന് മെസ്സിക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.എന്നാൽ ഈ സീസണിൽ തുടക്കം മുതലേ മെസ്സി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഗോളുകളെക്കാൾ കൂടുതൽ അസിസ്റ്റുകൾ നൽകുന്ന മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. അതും വളരെ മനോഹരമായ,വിഷനോട് കൂടിയുള്ള അസിസ്റ്റുകളാണ് മെസ്സിയുടെ ബൂട്ടുകളിൽ നിന്നും ഒഴുകുന്നത്. ഇപ്പോൾ പ്രമുഖ മാധ്യമമായ ഗിവ് മി സ്പോർട് ചില ഡാറ്റകൾ പുറത്തുവിട്ടിട്ടുണ്ട്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിനെ അടക്കി ഭരിക്കുന്ന മെസ്സിയെയാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമായുള്ള താരം ലയണൽ മെസ്സിയാണ്. ലീഗ് വണ്ണിൽ 7 അസിസ്റ്റുകളാണ് മെസ്സിയുടെ പേരിലുള്ളത്. ഇനി ഡ്രിബ്ലിങ്ങിന്റെ കാര്യത്തിലേക്ക് വന്നാലും മെസ്സി യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഒന്നാമനാണ്.

20 തവണയാണ് മെസ്സി വിജയകരമായി ഡ്രിബിളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. മാത്രമല്ല ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ പ്രോഗ്രസീവ് ആയിട്ടുള്ള പാസുകൾ നൽകിയിട്ടുള്ള താരവും ലയണൽ മെസ്സി തന്നെയാണ്.ഇതിനുപുറമേ പാസുകളുടെ കാര്യത്തിൽ മറ്റൊരു കണക്ക് കൂടിയുണ്ട്. അതായത് പെനാൽറ്റി ഏരിയയിൽ ഏറ്റവും കൂടുതൽ പാസുകൾ പൂർത്തിയാക്കിയിട്ടുള്ള താരവും മെസ്സി തന്നെയാണ്.

ഇനി ഷോട്ടുകളുടെ കാര്യം എടുത്തു പരിശോധിക്കാം.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ലക്ഷ്യത്തിലേക്ക് ഏറ്റവും കൂടുതൽ ഷോട്ടുകൾ ഉതിർത്തിട്ടുള്ള താരവും മെസ്സി തന്നെയാണ്. പലപ്പോഴും നിർഭാഗ്യം മെസ്സിക്ക് വിനയാവുന്നതും നമുക്ക് ഈ ഷോട്ടുകളുടെ കാര്യത്തിൽ കാണാൻ സാധിക്കാറുണ്ട്. കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെ ഷോട്ട് അബദ്ധവശാൽ എംബപ്പേയിൽ തട്ടി ലക്ഷ്യത്തിൽ നിന്ന് മാറുന്നതും നമ്മൾ കണ്ടു.

ഏതായാലും മെസ്സി എന്ന സ്ട്രൈക്കറെക്കാൾ കൂടുതൽ മെസ്സി എന്ന പ്ലേ മേക്കറെയാണ് ഈ സീസണിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. എന്നാൽ പിഎസ്ജി എന്നാൽ ക്ലബ്ബിൽ ഒരല്പം സെൽഫിഷ് ഒക്കെ കാണിച്ച് കൂടുതൽ ഗോളുകൾ നേടാൻ മെസ്സി ശ്രമിക്കണമെന്ന അഭിപ്രായക്കാരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Rate this post