FIFA 23 RATING, ലയണൽ മെസ്സി തന്നെ മുന്നിൽ|Lionel Messi

വേൾഡ് ഫുട്ബോളിലെ പ്രശസ്തമായ ഗെയിമാണ് ഫിഫ. ആ ഫിഫ ഗെയിമിലെ ഏറ്റവും പുതിയ വേർഷനായ FIFA 23 യിലെ താരങ്ങളുടെ റേറ്റിംഗ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പതിവുപോലെ സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോഴും മുൻപന്തിയിൽ തന്നെയുണ്ട്.

ഇത്തവണ താരങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ റേറ്റിംഗ് 91 ആണ്. 5 താരങ്ങളാണ് 91 റേറ്റിംഗ് നേടിയിട്ടുള്ളത്. ലയണൽ മെസ്സി ഇതിൽ ഇടം നേടി കൊണ്ട് ഇത്തവണയും മുമ്പിൽ തന്നെയുണ്ട്. മെസ്സിയെ കൂടാതെ ലെവന്റോസ്ക്കി, ബെൻസിമ, എംബപ്പേ,ഡി ബ്രൂയിൻ എന്നിവരാണ് 91 റേറ്റിംഗ് നേടിയിട്ടുള്ളത്.

90 റേറ്റിംഗ് നേടിക്കൊണ്ട് നാല് താരങ്ങളാണ് തൊട്ട് പിറകിലുള്ളത്.വാൻ ഡൈക്ക്,മാനുവൽ ന്യൂയർ,ക്രിസ്റ്റ്യാനോ റൊണാൾഡോ,കോർട്ടുവ എന്നിവരാണ് ഇപ്പോൾ 90 റേറ്റിംഗ് നേടിയിട്ടുള്ളത്.റേറ്റിംഗ് 89 നേടിയ താരങ്ങൾ ഒരുപാടുണ്ട്. സോൺ, നെയ്മർ, മാനെ, ഒബ്ലക്ക്,കിമ്മിച്ച്,കാന്റെ,കാസമിറോ,എടേഴ്സൺ,കെയ്ൻ,ആലിസൺ എന്നിവർ 89 ആണ് നേടിയിട്ടുള്ളത്.മാർക്കിഞ്ഞോs,ക്രൂസ്,ഹാലന്റ് എന്നിവർ 88 റേറ്റിംഗ് കരസ്ഥമാക്കിയിട്ടുണ്ട്.

ഈ ടോപ് 23 ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഇടം നേടിയിട്ടുള്ളത് പിഎസ്ജി താരങ്ങൾ തന്നെയാണ്. നാല് താരങ്ങളാണ് നേടിയിട്ടുള്ളത്. മെസ്സി, നെയ്മർ, എംബപ്പേ, മാർക്കിഞ്ഞോസ് എന്നിവരാണ് ക്ലബ്ബിൽ നിന്നും ഇടം നേടിയിട്ടുള്ളത്.ഏതായാലും ലയണൽ മെസ്സി ഈ 35ആം വയസ്സിലും വിസ്മയങ്ങൾ തീർക്കുകയാണ്.

Rate this post