❝എന്റെ വീട്ടിൽ നിന്ന് ഇരുപത് വാര അകലെ മയക്കുമരുന്ന് കച്ചവടക്കാർ ഉണ്ടായിരുന്നു❞ |Antony |Brazil
ഈ സീസണിൽ അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയ ബ്രസീലിയൻ വിങ്ങർ ആന്റണി ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി വരവറിയിച്ചിരുന്നു.22-കാരൻ ഓൾഡ് ട്രാഫോർഡിൽ അഞ്ചു വർഷത്തെ കരാറാണ് ഒപ്പിട്ടത്.ആഡ്-ഓണുകൾ ഉൾപ്പെടെ 100 ദശലക്ഷം യൂറോയുടെ ഇടപാടിലാണ് താരം എത്തിയത്. യുണൈറ്റഡിന്റെ ആറാമത്തെ സൈനിംഗ് ആയിരുന്നു അദ്ദേഹം.സൂപ്പർ താരം നെയ്മറുമായാണ് ആന്റണിയെ താരതമ്യം ചെയ്യുന്നത്.വേഗതയും അതിശയകരമായ ഡ്രിബ്ലിംഗ് കഴിവുകളും കൊണ്ടാണ് ‘പുതിയ നെയ്മർ’ എന്ന ലേബൽ അദ്ദേഹത്തിന് ലഭിച്ചത്.
ആന്റണി ബ്രസീലിലെ സാവോപോളോയിലെ തെരുവുകളിലെ തന്റെ ജീതത്തെക്കുറിച്ച് തുറന്നുപറഞ്ഞു.വെല്ലുവിളി നിറഞ്ഞ കുട്ടികാലത്തെ അതിജീവിച്ചതും ദാരിദ്ര്യത്തിൽ വളർന്നതിന് ശേഷം ഒരു ഫുട്ബോൾ കളിക്കാരനാകാൻ തനിക്ക് നേരിടേണ്ടി വന്ന പോരാട്ടങ്ങളെക്കുറിച്ച് ആന്റണി വെളിപ്പെടുത്തി.”എനിക്ക് ഫുട്ബോൾ കളിക്കാൻ ബൂട്ട് ഇല്ലായിരുന്നു. എനിക്ക് കിടപ്പുമുറി ഇല്ലായിരുന്നു, ഞാൻ സോഫയിൽ കിടന്നതു ഉറങ്ങിയത്.ഞാൻ തെരുവിന്റെ നടുവിലാണ് താമസിച്ചിരുന്നത്. എന്റെ വീട്ടിൽ നിന്ന് ഇരുപത് വാര അകലെ മയക്കുമരുന്ന് കച്ചവടക്കാരായിരുന്നു. ഞാനും എന്റെ സഹോദരനും സഹോദരിയും ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ഓർത്ത് പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന നിമിഷങ്ങളുണ്ട്. വെള്ളപ്പൊക്കത്തിൽ ഞങളുടെ വീട്ടിൽ വീട് കയറുകയും ചെയ്തിരുന്നു, അതെല്ലാം ഞങ്ങൾ ചെറു പുന്തിരിയോടെയാണ് നേരിട്ടത് ” ആന്റണി സ്കൈ സ്പോർട്സിനോട് പറഞ്ഞു.
സാവോപോളോ നഗരത്തിലെ ഒസാസ്കോയിലെ പോളിസ്റ്റ പ്രാന്തപ്രദേശത്താണ് ആന്റണി ജനിച്ചത്, തന്റെ ആദ്യ ജോടി ബൂട്ടുകൾ അക്കാലത്ത് ജോലി ചെയ്തിരുന്ന ഷൂ ഷോപ്പിൽ നിന്ന് അമ്മ കടം വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു . ആന്റണി 2010 -ൽ തന്റെ പത്താം പിറന്നാളിന് തൊട്ടുമുമ്പ് സാവോപോളോയിലെ യൂത്ത് അക്കാദമിയിൽ ഔദ്യോഗികമായി ചേർന്നു.യുവതാരങ്ങളിൽ നിന്നും വ്യത്യസ്തമായി ആന്റണിക്ക് ആദ്യ ടീമിനായി ഒരു സീനിയർ കളിക്കാൻ 2018 ൽ 18 മത്തെ വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു.2018 26 സെപ്റ്റംബർ ന്ഹെലിൻഹോ, ഇഗോർ ഗോംസ് എന്നിവരോടൊപ്പം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അതിനു ശേഷം ക്ലബ്ബുമായി 2023 വരെ കരാർ ഒപ്പിട്ടു.
Antony has overcome so much for his dream 🙏 pic.twitter.com/6KOvlewwkT
— GOAL (@goal) September 12, 2022
2018 ലെ അരങ്ങേറ്റത്തിനു ശേഷം ആന്റണി 2019 ലും മികവ് തുടർന്നു, 29 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ലീഗിൽ ആറ് അസിസ്റ്റുകളും നേടി. ആ സീസണിൽ ആന്റണിയുടെ പ്രകടനങ്ങൾ സ്കൗട്ടിംഗ് ഏജൻസികൾ ശ്രദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. 2020 ൽ 13 മില്യൺ ഡോളറിനു ഡച്ച് വമ്പന്മാരായ അയാക്സ് താരത്തെ സ്വന്തമാക്കി. ആദ്യ സീസണിൽ തന്നെ ഡച്ച് ചാമ്പ്യന്മാർക്കൊപ്പം 46 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടി വരവറിയിച്ചു.വലതു വിങ്ങിൽ കളിക്കുന്ന ഇടതു കാലനായ ആന്റണി അസാധാരണമായ വേഗതയും ബോൾ കോൺട്രോളിനും മികച്ച ഹോൾഡ്-അപ്പ് പ്ലേ, ഡ്രിബ്ലിംഗ്, പാസിംഗ് ഉടമയാണ്. ഈഡൻ ഹസാർഡിന് സമാനമായ രീതിയിൽ ആന്റണിക്ക് വളരെ വേഗത്തിൽ പന്തിന്റെ ദിശ മാറ്റാൻ കഴിയും, അതിനാൽ പ്രതിരോധ താരങ്ങളെ പെട്ടെന്ന് മറികടക്കാനാവും. ലോങ്ങ് റേഞ്ച് ഷോട്ടുകൾക്ക് മിടുക്കനാണ് താരം.
ചെൽസി ഹക്കിം സിയേച്ചിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ആന്റണിയെ അയാക്സ് സ്വന്തമാക്കിയത്. ഈ നീക്കം ശെരിവെക്കുന്ന പ്രകടനമാണ് താരം ആദ്യ സീസണിൽ പുറത്തെടുത്തത്.ആന്റണി ഒരുപക്ഷേ യൂറോപ്പിലെ ഏറ്റവും പക്വതയുള്ള യുവ കളിക്കാരിൽ ഒരാളാണ്. 22 കാരൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട് കൂടാതെ ഒരു ആൺകുട്ടിയുടെ പിതാവാണ്.”ഒരു യഥാർത്ഥ സ്വപ്നത്തെ മറികടന്ന്” എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു യുവ ബ്രസീലിയൻ ഫുട്ബോൾ കളിക്കാരന്റെ യാത്രയെ കുറിച്ചാണ്.2019 ൽ 19 വയസ്സുള്ളപ്പോൾ ആണ് ആന്റണി പുസ്തകം പ്രസിദ്ധീകരിച്ചത്.
Antony’s debut goal against Arsenal from the stands 🤩🔴 pic.twitter.com/vzHNxKzPHj
— United Zone (@ManUnitedZone_) September 4, 2022
മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിന് ഒരു മിന്നൽ തുടക്കമിട്ട ആന്റണി, ആഴ്സണലിനെതിരെ വെറും 35 മിനിറ്റിന് ശേഷം തന്റെ അരങ്ങേറ്റം കുറിച്ചു. മാർക്കസ് റാഷ്ഫോർഡിന്റെ പാസിൽ ബ്രസീലിയൻ താരം ആരോൺ റാംസ്ഡെയ്ലിനെ മറികടന്നു ഗോൾ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ആന്റണിയുടെ യൂറോപ്യൻ അരങ്ങേറ്റം ശ്രദ്ധയിൽപ്പെട്ടില്ല. റയൽ സോസിഡാഡിനോട് തന്റെ ടീമിന്റെ 1-0 തോൽവിയിൽ ബ്രസീലിയൻ സ്വാധീനം ചെലുത്താൻ പാടുപെട്ടു. അടുത്തതായി യൂറോപ്പ ലീഗിൽ യുണൈറ്റഡ് ഷെരീഫുമായി ഏറ്റുമുട്ടും.