ക്രിസ്റ്റ്യാനോ അത്ഭുതപ്പെടുത്തുന്ന താരമൊക്കെ തന്നെയാണ്,പക്ഷെ മെസ്സിയാണ് കംപ്ലീറ്റ് പ്ലെയർ : ബാഴ്സ സൂപ്പർ താരം പെഡ്രി

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം ഇപ്പോഴും വേൾഡ് ഫുട്ബോളിൽ സജീവമാണ്. ഇരുവരും തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണുള്ളത്. പക്ഷേ ആരാണ് മികച്ചത്? അല്ലെങ്കിൽ ആരെയാണ് കൂടുതൽ ഇഷ്ടം തുടങ്ങിയ ചോദ്യങ്ങൾ ഫുട്ബോൾ ആരാധകർക്കിടയിലും ഫുട്ബോൾ താരങ്ങൾക്കിടയിലും ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.

ബാഴ്സയുടെ സ്പാനിഷ് സൂപ്പർതാരമായ പെഡ്രിയോടും ഇതേക്കുറിച്ചുള്ള ഒരു താരതമ്യം ആവശ്യപ്പെട്ടിട്ടുണ്ട്. ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ച താരമെന്നാണ് പെഡ്രിയോട് ചോദിക്കപ്പെട്ടത്. സംശയങ്ങളൊന്നും കൂടാതെ പെഡ്രി ലയണൽ മെസ്സിക്കൊപ്പമാണ് നിന്നത്. ക്രിസ്റ്റ്യാനോ അമേസിങ്‌ താരമാണെങ്കിലും മെസ്സിയാണ് കമ്പ്ലീറ്റ് പ്ലെയർ എന്നാണ് പെഡ്രി പറഞ്ഞിട്ടുള്ളത്.

‘ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അത്ഭുതപ്പെടുത്തുന്ന താരം തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ കമ്പ്ലീറ്റ് പ്ലെയർ ലയണൽ മെസ്സിയാണ്. അദ്ദേഹം ടീമിന് എല്ലാ രൂപത്തിലും സംഭാവനകൾ നൽകുന്നു.അതുകൊണ്ടുതന്നെ ഞാൻ ലയണൽ മെസ്സിക്കൊപ്പമാണ് നിലകൊള്ളുക ‘ പെഡ്രി പറഞ്ഞു.

ലയണൽ മെസ്സിക്കൊപ്പം ബാഴ്സയിൽ വെച്ച് തന്നെ കളിക്കാനുള്ള അവസരം ലഭിച്ചിട്ടുള്ള താരം കൂടിയാണ് പെഡ്രി. എന്നാൽ മെസ്സിക്ക് പിന്നീട് ക്ലബ്ബ് വിടേണ്ടി വരികയായിരുന്നു. പക്ഷേ ഇപ്പോൾ പെഡ്രി ബാഴ്സയുടെ വളരെ പ്രധാനപ്പെട്ട താരമായി മാറി. കഴിഞ്ഞ സീസണിലൊക്കെ പെഡ്രി ഇല്ലാത്ത മത്സരങ്ങളിൽ ബാഴ്സ വളരെയധികം കഷ്ടപ്പെടുന്നത് നാം ഏവരും കണ്ടതാണ്.

എന്നാൽ ഈ സീസണിന്റെ കാര്യത്തിൽ റൊണാൾഡോയും മെസ്സിയെയും താരത്തിനും ചെയ്യുകയാണെങ്കിൽ മെസ്സി തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.ലീഗ് വണ്ണിൽ മാത്രമായി മെസ്സിക്ക് 3 ഗോളുകളും 7 അസിസ്റ്റുകളും ഉണ്ട്.എന്നാൽ റൊണാൾഡോ ഈ സീസണിൽ ആകെ 7 മത്സരങ്ങൾ കളിച്ചപ്പോൾ ഗോളോ അസിസ്റ്റോ ഒന്നും തന്നെ നേടാൻ കഴിഞ്ഞിട്ടില്ല.

Rate this post