ഇക്വഡോറിന്റെ വേൾഡ് കപ്പ് സ്വപ്നങ്ങൾക്ക് അവസാനം , പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് |Qatar 2022 |Ecuador

ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ നിന്നും ഇക്വഡോർ പുറത്തേക്ക് പോകാൻ സാധ്യത.ഇക്വഡോറിന്റെ റൈറ്റ് ബാക്കായ ബൈറോൺ കാസ്റ്റിയോയുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണിത്.

ഇക്വഡോറിന്റെ റൈറ്റ് ബാക്കായി കളിച്ച ബൈറോൻ കാസ്റ്റിലോ രാജ്യത്തിനായി കളിക്കാൻ യോഗ്യനല്ലെന്ന് ചിലിയുടെ പരാതിയിന്മേൽ അന്വേഷം പ്രഖ്യാപിച്ചിരുന്നു. ചിലി വേൾഡ് ഫുട്ബോൾ ഗവേണിംഗ് ബോഡിക്ക് സംഭവതിന്മേൽ പരാതി നൽകിയത്. ബൈറോൺ കാസ്റ്റില്ലോ 1995-ൽ കൊളംബിയയിലെ ടുമാകോയിലാണ് ജനിച്ചതെന്നും 1998-ൽ ഇക്വഡോറിയൻ നഗരമായ ജനറൽ വില്ലാമിൽ പ്ലേയാസിലല്ലെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളിൽ പറഞ്ഞതിന് തെളിവുണ്ടെന്ന് ചിലിയൻ ഫുട്ബോൾ ഫെഡറേഷൻ അവകാശപ്പെട്ടിരുന്നു.സംഭവം അന്വേഷിച്ച ഫിഫ സമിതി കാസ്റ്റിയോ ഇക്വ‍ഡോർ പൗരനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അവരുടെ ലോകകപ്പിലെ സ്പോട്ട് നിലനിൽക്കുമെന്നും പ്രഖ്യാപിച്ചു.

എന്നാലിപ്പോൾ ഡെയ്ലി മെയിൽ പുറത്തുവിട്ട ചില വിവരങ്ങൾ ഇക്വഡോറിന് ആശങ്ക പകരുന്നതാണ്. ഇക്വഡോർ ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ താരം തന്റെ പേപ്പറുകളിൽ കൃത്രിമം കാണിച്ചുവെന്നതിന്റെ തെളിവുകൾ ഡെയ്‌ലി മെയിൽ പത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജ്യത്തിൻറെ വേൾഡ് കപ്പ് പങ്കാളിത്തം വീണ്ടും ആശങ്കയിലായി.ഡെയ്ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് കാസ്റ്റിയോ ജനനസർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതാണ്. മാത്രവുമല്ല ഇക്വഡോർ ഫുട്ബോൾ അധികൃതർക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും അവർ അത് മറച്ചുവയ്ക്കുകയുമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാദം ആദ്യ ഉയർന്ന 2018-ൽ ഇക്വഡോർ ഫുട്ബോൾ ഫെഡറേഷനിൽ നിന്നുള്ള അന്വേഷണസംഘത്തോട് താൻ ജനിച്ച വർഷത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും കാസ്റ്റിയോ വെളിപ്പെടുത്തിയതിന്റെ റെക്കോർഡിങ്ങുകൾ ഡെയ്ലി മെയിൽ പുറത്തുവിട്ടു.

1998-ലാണ് കാസ്റ്റിയോ ജനിച്ചതെന്നാണ് ഇക്വഡോർ രേഖകളിലുള്ളത്. എന്നാൽ താൻ 1995-ൽ ജനിച്ചതായും പറയുന്നുണ്ട് .ഇക്വഡോറിൽ ബൈറോൺ ഡേവിഡ് കാസ്റ്റില്ലോ സെഗുറ എന്ന് രജിസ്റ്റർ ചെയ്തപ്പോൾ തന്റെ യഥാർത്ഥ പേര് “ബെയ്‌റോൺ ജാവിയർ കാസ്റ്റില്ലോ സെഗുറ” ആണെന്നും അദ്ദേഹം സമ്മതിച്ചു. ഇക്വഡോറിൽ നിന്നുള്ള ഒരു വ്യവസായിയാണ് തനിക്ക് പുതിയ പേര് നൽകിയതെന്നും കാസ്റ്റിയോ വെളിപ്പെടുത്തി.

വ്യാജ പാസ്‌പോർട്ടുകൾ, ഒന്നിലധികം ഐഡന്റിറ്റികൾ, വ്യക്തമായ മറച്ചുവെക്കൽ എന്നിവയുടെ പുതിയ തെളിവുകൾ പുറത്തുവന്നതോടെ ഇക്വഡോർ ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് ഇത് റിപ്പോർട്ട് മാധ്യമ സ്ഥാപനത്തിന്റെ സ്‌പോർട്‌സ് എഡിറ്ററായ മാധ്യമപ്രവർത്തകൻ മാറ്റ് ഹ്യൂസ് പറഞ്ഞു.ചിലിയിൽ നിന്ന് ഫിഫയ്ക്ക് ലഭിച്ച പുതിയ പരാതിയെത്തുടർന്ന് സെപ്റ്റംബർ 15-ന് കാസ്റ്റിലോ കേസിന്റെ വെർച്വൽ അപ്പീൽ ഹിയറിങ് നടക്കും.

ഖത്തർ ലോകകപ്പിനുള്ള ഇക്വഡോറിന്റെ എട്ട് യോഗ്യതാ മത്സരങ്ങളിൽ കളിച്ച ബാഴ്‌സലോണ ഫുൾ ബാക്ക് തെറ്റായ പാസ്‌പോർട്ടും ജനന സർട്ടിഫിക്കറ്റും ഉപയോഗിച്ചതായി ചിലി ആരോപിച്ചു.ബ്രസീൽ, അർജന്റീന, ഉറുഗ്വേ എന്നിവയ്‌ക്കൊപ്പം ഈ വർഷാവസാനം ലോകകപ്പ് ഫൈനലിലേക്ക് ഇതിനകം യോഗ്യത നേടിയ 5 ദക്ഷിണ അമേരിക്കൻ ടീമുകളിലൊന്നാണ് ഇക്വഡോർ. നവംബർ 20ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഖത്തർ ഇക്വഡോറുമായി കളിക്കേണ്ടത്.

Rate this post