പിഎസ്ജിയുടെ ഇന്നത്തെ എതിരാളികൾ ഇസ്രായേലി ക്ലബ്ബ്,സാധ്യത ലൈനപ്പിൽ ആരൊക്കെ?

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി ഇന്നിറങ്ങുന്നുണ്ട്. ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി 12:30ന് മക്കാബി ഹൈഫയുടെ വേദിയിൽ വെച്ചാണ് ഈ മത്സരം നടക്കുക.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. വമ്പൻമാരായ യുവന്റസിനെതിരെ 2-1 ന്റെ വിജയമായിരുന്നു പിഎസ്ജി നേടിയിരുന്നത്. ആ വിജയ കുതിപ്പ് തുടരാനാണ് ക്ലബ്ബ് ഇന്ന് ഇറങ്ങുക. ഒരു മികച്ച വിജയം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇസ്രായേൽ ലീഗിൽ ഒന്നാം സ്ഥാനത്താണ് മക്കാബി ഹൈഫയുള്ളത്. അതേസമയം ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരാണ് പിഎസ്ജി. പക്ഷേ സൂപ്പർ താരങ്ങൾ അടങ്ങിയ പിഎസ്ജിയെ പിടിച്ചു കെട്ടുക എന്നുള്ളത് ഈ ക്ലബ്ബിന് വളരെയധികം ദുഷ്കരമായ ഒരു കാര്യമായിരിക്കും.മെസ്സി,നെയ്മർ,എംബപ്പേ എന്നിവർ അടങ്ങുന്ന മുന്നേറ്റ നിര ഇപ്പോൾ തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.

ഈ മൂന്ന് പേരും ക്ലബ്ബിന്റെ ആദ്യ ഇലവനിൽ ഉണ്ടാവുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.പിഎസ്ജിയുടെ പോസിബിൾ ലൈനപ്പ് ഇങ്ങനെയാണ്.Donnarumma; Pereira, Marquinhos, Ramos; Hakimi, Verratti, Vitinha, Bernat; Messi, Mbappe, Neymar

ടീമിൽ ആവശ്യമായ മാറ്റങ്ങളും റൊട്ടേഷനും വരുത്തും എന്നുള്ളത് പിഎസ്ജി കോച്ചായ ഗാൾട്ടിയർ നേരത്തെ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്.അതുകൊണ്ടുതന്നെ പൊതുവെ ദുർബലരായ ഇവർക്കെതിരെ ചില മാറ്റങ്ങൾ ക്ലബ്ബിന്റെ പരിശീലകൻ നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ക്ലബ്ബിന്റെ വിജയനായകനായത് എംബപ്പേയാണ്.രണ്ട് ഗോളുകളായിരുന്നു താരം നേടിയത്. അതേസമയം മെസ്സിയും നെയ്മറും തകർപ്പൻ ഫോമിലുമാണ്.കഴിഞ്ഞ മത്സരത്തിൽ ഹൈഫ ബെൻഫികയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. കൂടുതൽ ഗോളുകൾ വഴങ്ങാതെ പിടിച്ചുനിൽക്കുക എന്ന തന്ത്രമായിരിക്കും ഹൈഫ ഈ മത്സരത്തിൽ പയറ്റുക.

Rate this post