നെയ്മറിന്റെ ഉജ്ജ്വലമായ പ്രവർത്തന നൈതികതയെ പ്രശംസിച്ച് പിഎസ്ജി കോച്ച് ഗാൽറ്റിയർ |Neymar

ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് ഈ സീസണിൽ ഉജ്ജ്വല തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ലീഗ് 1 ൽ ഗോളടിച്ചു കൂട്ടി തോൽവി അറിയാതെ മുന്നേറുന്ന അവർ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു . പിഎസ്ജിയുടെ ഈ കുതിപ്പിന് പിന്നിൽ ബ്രസീലിയൻ താരം നെയ്മറുടെ പങ്ക് വാക്കുകൾ കൊണ്ട് വവിവരിക്കാൻ സാധിക്കാത്തതാണ്.

മുൻ സീസണുകളിൽ തന്റെ മുഴുവൻ കഴിവുകളും പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെട്ട 30 കാരനായ ഫോർവേഡ് ഇതിനകം തന്നെ ഏഴ് ലീഗ് 1 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടുകയും ആറ് ഗോളുകൾ നേടുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ യുവന്റസിനെതിരെ പിഎസ്ജിയുടെ 2-1 വിജയത്തിൽ അദ്ദേഹം ഒരു ഗോളും അസിസ്റ്റും നേടിയിരുന്നു.ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ പിഎസ്ജി മക്കാബി ഹൈഫയെ നേരിടും.

മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ നെയ്മറുടെ മികവിനെ പ്രശംസിക്കുകയും ചെയ്തു. “കഴിഞ്ഞ സീസണിന് ശേഷം അദ്ദേഹത്തിന് ഒരു തിരിച്ചറിവുണ്ടായി, അവിടെ അദ്ദേഹം മോശം പ്രകടനം കാഴ്ചവച്ചു, പക്ഷെ നെയ്മർക്ക് വളരെ ഉയർന്ന ലക്ഷ്യങ്ങളുണ്ട്. ഈ സീസൺ ഫിറ്റായാണ് ആരംഭിച്ചത് ,ഞങ്ങൾ അവനെ ഏറ്റവും മികച്ച അവസ്ഥയിൽ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഒരു ക്രിയേറ്ററാണ് ,ഒരു കലാകാരനാണ്, അദ്ദേഹം ശാരീരികമായി സുഖമായിരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ തിരികെ നൽകുന്നു” ഗാൽറ്റിയർ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആകെ 9 മത്സരങ്ങളാണ് നെയ്മർ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് തന്നെ പത്ത് ഗോളുകൾ നേടാൻ നെയ്മർക്ക് കഴിഞ്ഞു. അതിനുപുറമേ 7 അസിസ്റ്റുകളും നെയ്മർ നേടി.ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരങ്ങളുടെ ലിസ്റ്റ് ഭരിക്കുന്നതും നെയ്മർ തന്നെയാണ്. ചുരുക്കത്തിൽ നെയ്മർ ഒരു അവിശ്വസനീയമായ തുടക്കമാണ് ഈ സീസണിൽ നടത്തിയിട്ടുള്ളത്.

നെയ്മറുടെ ഈ അപാര ഫോം ഏറ്റവും കൂടുതൽ സന്തോഷം നൽകുക ബ്രസീലിന്റെ നാഷണൽ ടീമിനും അവരുടെ ആരാധകർക്കുമാണ്. കാരണം വരുന്ന വേൾഡ് കപ്പിന് ഇനി ദിനങ്ങൾ വളരെ കുറവാണ്.ബ്രസീലിനെ മുന്നിൽ നിന്ന് നയിക്കേണ്ട താരം നെയ്മറാണ്. ആ നെയ്മർ സമീപകാലത്തെ ഏറ്റവും ഉജ്ജ്വല ഫോമിൽ കളിക്കുമ്പോൾ ബ്രസീൽ ആരാധകരുടെ സ്വപ്നങ്ങൾ വളരെ വലുതാവുകയാണ്.

Rate this post