കൈലിയൻ എംബാപ്പെ-നെയ്മർ സംഘർഷത്തിൽ മധ്യസ്ഥന്റെ പങ്ക് വഹിച്ചത് ലയണൽ മെസ്സിയോ ? |Lionel Messi

പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം കഴിഞ്ഞ മാസം മോണ്ട്പെല്ലിയറിനെതിരായ 5-2 വിജയത്തിനിടെ കുപ്രസിദ്ധമായ ‘പെനാൽറ്റി ഗേറ്റ്’ വിവാദം മുതൽ കൂടുതൽ വഷളായിരുന്നു. പിഎസ്ജിയെ മാത്രമല്ല ഫുട്ബോൾ ലോകത്തെ ഇളക്കി മറിച്ച സംഭവം കൂടിയായിരുന്നു അത്.

രണ്ട് ഫോർവേഡുകൾക്കിടയിൽ എല്ലാം ശരിയാണെന്ന് ആരാധകർക്ക് വിശ്വാസമില്ലെങ്കിലും ഫ്രഞ്ച് താരവും ബ്രസീലിയൻ ഐക്കണും തമ്മിലുള്ള ബന്ധം മികച്ചതാണെന്ന് മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ പല തവണ ആവർത്തിച്ച് അഭിപ്രയപെട്ടിട്ടുണ്ട്.PSG യുടെ ചാമ്പ്യൻസ് ലീഗ് 2022-23 ഗ്രൂപ്പ് ഘട്ടത്തിൽ മക്കാബി ഹൈഫയ്‌ക്കെതിരായ പോരാട്ടത്തിന് മുന്നോടിയായുള്ള ഫ്രാൻസിനെ റിപോർട്ടുകൾ പ്രകാരം എംബാപ്പെയും നെയ്‌മറും തമ്മിൽ സമാധാനം സ്ഥാപിക്കാൻ ഇടപെട്ടിരിക്കുകയാണ് ലയണൽ മെസ്സി.’പെനാൽറ്റി ഗേറ്റിന്റെ’ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ അർജന്റീനിയൻ സൂപ്പർതാരം ശ്രമിച്ചുവെന്ന് എൽ എക്വിപ്പ് പറയുന്നു.

ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് തന്റെ അഭിപ്രായങ്ങളും ചിന്തകളും മറ്റ് കളിക്കാരിൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഡ്രസ്സിംഗ് റൂമിൽ അദ്ദേഹത്തിന്റെ ശബ്ദം വളരെ അപൂർവമായി മാത്രമേ കേൾക്കൂ. എന്നിരുന്നാലും ഓഗസ്റ്റ് 14 ന് നടന്ന ലീഗ് 1 ഏറ്റുമുട്ടലിനിടെ മൈതാനത്ത് എംബാപ്പെയും നെയ്‌മറും തമ്മിലുള്ള പ്രശ്‍നം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സ്ഥിതിഗതികൾ ഇല്ലാതാക്കാൻ മെസ്സി രംഗത്തെത്തി.L’Équipe പറയുന്നതനുസരിച്ച്, മെസ്സി ഒരു ‘മധ്യസ്ഥന്റെ’ വേഷമാണ് ചെയ്തത്. പാഠങ്ങൾ പഠിപ്പിക്കാൻ ആഗ്രഹിക്കാതെ, അർജന്റീന ഇതിഹാസം ടെൻഷനുകൾ ശാന്തമാക്കാനും എംബാപ്പെയും നെയ്മറും തമ്മിലുള്ള ഭിന്നത കുറയ്ക്കാനും ശ്രമിച്ചു.

ഇരുവരും മികച്ച ഫോമിലാണ് സീസൺ ആരംഭിച്ചിരിക്കുന്നത്.ഈ സീസണിൽ അവരുടെ ഓൺ-ഫീൽഡ് കെമിസ്ട്രി വിജയകരമാണെങ്കിലും, ബ്രസീലിയൻ ഫോർവേഡുമായുള്ള തന്റെ ഓഫ്-ഫീൽഡ് ബന്ധം ‘ചൂടും തണുപ്പും’ നിറഞ്ഞതാണെന്ന് ഫ്രഞ്ച് താരം പറഞ്ഞു. ടീം ഒരു യൂണിറ്റായി മുന്നോട്ട് പോയാൽ മാത്രമേ ലക്ഷ്യങ്ങളിൽ എത്താൻ സാധിക്കു എന്ന മെസ്സിയുടെ തിരിച്ചറിവ് തന്നെയാണ് മെസ്സിയെ ഇതിൽ ഇടപെടാനുണ്ടായ സാഹചര്യം.

Rate this post