ടെന്നീസ് ഇതിഹാസം റോജർ ഫെഡറർക്ക് മെസ്സിയുടെ മെസ്സേജ്

ഇന്നലെയായിരുന്നു ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ തന്റെ വിരമിക്കൽ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. ദീർഘകാലം ടെന്നീസ് കോർട്ടിനെ അടക്കി ഭരിച്ച ഫെഡററുടെ വിരമിക്കൽ കായിക പ്രേമികളിൽ വലിയ സങ്കടമാണ് ഉണ്ടാക്കിയിട്ടുള്ളത്.24 വർഷക്കാലമാണ് ഇദ്ദേഹം കായിക പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ളത്.1500 ൽ പരം മത്സരങ്ങൾ ഫെഡറർ കളിച്ചിട്ടുണ്ട്. ഈ കരിയറിനാണ് ഇപ്പോൾ വിരാമമായിട്ടുള്ളത്.

ഫെഡററുടെ ഈ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സി ഫെഡറർക്ക് യാത്രയപ്പ് നൽകിയിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മെസ്സി ഇദ്ദേഹത്തിന് സന്ദേശം അയച്ചിട്ടുള്ളത്. ഭാവി ജീവിതത്തിന് മെസ്സി എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി മെസ്സിയെ വാഴ്ത്തപ്പെടുന്നത് പോലെ ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് റോജർ ഫെഡറർ.

‘ നിങ്ങളൊരു ജീനിയസാണ്. ടെന്നീസ് ചരിത്രത്തിലെ അതുല്യനായ താരമാണ്. ഏതൊരു കായികതാരത്തിനും ഉത്തമ ഉദാഹരണമാണ് നിങ്ങൾ.നിങ്ങളുടെ പുതിയ ഘട്ടത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ടെന്നീസ് കോർട്ടിൽ നിങ്ങളെ കാണുന്നതും നിങ്ങൾ ഞങ്ങളെ ആനന്ദിപ്പിക്കുന്നതും ഒക്കെ ഇനി ഞങ്ങൾ മിസ്സ് ചെയ്യും ‘ ഇതാണ് മെസ്സി റോജർ ഫെഡററോട് പറഞ്ഞിട്ടുള്ളത്.

തീർച്ചയായും മെസ്സിയുടെ വളരെ ബഹുമാനത്തോടുകൂടിയുള്ള വാക്കുകളാണ്.ഫെഡററോട് മെസ്സി വളരെയധികം ഇഷ്ടവും ബഹുമാനവും വെച്ച് പുലർത്തുന്നുണ്ട് എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.ആകെ 103 സിംഗിൾ കിരീടങ്ങൾ നേടിയിട്ടുള്ള ഇതിഹാസമാണ് ഫെഡറർ.20 ഗ്രാൻഡ് സ്ലാമുകൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ആറ് തവണ വേൾഡ് ഫൈനൽ ടൂർ ചാമ്പ്യൻ ആയിട്ടുണ്ട്.

അതേസമയം ലയണൽ മെസ്സിയാവട്ടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’യോർ പുരസ്കാരം 7 തവണ നേടിയിട്ടുണ്ട്. ലയണൽ മെസ്സി ഇപ്പോഴും തന്റെ ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ 5 ഗോളുകളും 8 അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞിട്ടുണ്ട.

Rate this post