1000 ഡ്രിബിളുകൾ, ആദ്യത്തെ താരം,മെസ്സി മറ്റൊരു റെക്കോർഡിട്ടു |Lionel Messi

കഴിഞ്ഞ ഫ്രഞ്ച് ലീഗിലെ മത്സരത്തിൽ പിഎസ്ജി വിജയിച്ചപ്പോൾ വിജയ ഗോൾ നേടിയത് ലയണൽ മെസ്സിയാണ്. മത്സരത്തിന്റെ അഞ്ചാമത്തെ മിനുട്ടിലാണ് മെസ്സി പിഎസ്ജിയുടെ ഏക ഗോൾ നേടിയിട്ടുള്ളത്.നെയ്മറായിരുന്നു അസിസ്റ്റ് നൽകിയത്. ഇതോടെ ഈ സീസണിൽ 14 ഗോൾ കോൺട്രിബ്യൂഷൻസ് നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

അത് മാത്രമല്ല ലിയോണിനെതിരെയുള്ള മത്സരത്തിൽ മെസ്സി ആറ് തവണയാണ് ഡ്രിബിൾ ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്.അതിൽ നാല് തവണയും വിജയകരമായി പൂർത്തിയാക്കി.രണ്ട് തവണ വിജയകരമായി പൂർത്തിയാക്കിയപ്പോൾ തന്നെ മെസ്സി ഒരു റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അതായത് 2015/16 സീസണിന്റെ തുടക്കം മുതൽ ഇതുവരെ 1000 ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഈ കാലയളവിൽ ആരും തന്നെ ഇത്രയും ഡ്രിബിളുകൾ പൂർത്തിയാക്കിയിട്ടില്ല. മാത്രമല്ല രണ്ടാം സ്ഥാനത്തുള്ള താരത്തെക്കാൾ 196 ഡ്രിബിളുകൾക്ക് മുന്നിലാണ് മെസ്സി. രണ്ടാം സ്ഥാനത്തുള്ള വിൽഫ്രഡ് സാഹ 804 ഡ്രിബിളുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് മാക്സിമിനും നാലാം സ്ഥാനത്ത് നെയ്മറും വരുന്നു.795,777 എന്നിങ്ങനെയാണ് യഥാക്രമം ഇരുവരും പൂർത്തിയാക്കിയിട്ടുള്ള ഡ്രിബിളുകൾ.

ഈ കാലയളവിൽ മെസ്സി ഏറ്റവും കൂടുതൽ ഡ്രിബുളുകൾ പൂർത്തിയാക്കിയിട്ടുള്ളത് 2017/18 ലാലിഗ സീസണിലാണ്.185 ഡ്രിബിളുകൾ മെസ്സി ആ സീസണിൽ പൂർത്തിയാക്കി.2019/20 സീസണിൽ മെസ്സി 182 തവണ വിജയകരമായി ഡ്രിബിൾസ് നടത്തുകയും ചെയ്തു. അതേസമയം ഈ ലീഗ് വണ്ണിൽ 34 തവണയാണ് മെസ്സി എതിരാളികളെ ഡ്രിബിൾ ചെയ്ത് മുന്നേറിയിട്ടുള്ളത്.

ഓരോ മത്സരം കൂടുന്തോറും നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ കൂട്ടിച്ചേർക്കുന്ന മെസ്സിയെയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. അതിന്റെ കൂട്ടത്തിലേക്കാണ് ഈ റെക്കോർഡ് കൂടി വന്നെത്തി നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ഗോളോടുകൂടി ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോൺ പെനാൽറ്റി ഗോളുകൾ നേടുന്ന താരമായി മാറാനും മെസ്സിക്ക് കഴിഞ്ഞിരുന്നു.

Rate this post