❝അൺസ്റ്റോപ്പബിൽ നെയ്മർ❞ : ഗോളടിച്ചും, അടിപ്പിച്ചും എതിരാളികളില്ലാതെ കുതിക്കുന്ന ബ്രസീലിയൻ |Neymar

രണ്ട് മാസം മുമ്പ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിക്കുമോ എന്ന് പോലും സംശയമായിരുന്നു.ക്ലബ് താരത്തെ വിൽക്കാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ പുറത്ത് വരികയും ചെയ്തു. എന്നാൽ ക്ലബ്ബിൽ നിലയുറപ്പിക്കാൻ തീരുമാനിച്ച 30 കാരൻ തന്റെ അവധിക്കാലം ഒരാഴ്ച കൊണ്ട് വെട്ടിച്ചുരുക്കി പാരീസിലേക്ക് മടങ്ങുകയും 2027 വരെയുള്ള കരാറിൽ ഒപ്പിടുകയും ചെയ്തു.

എന്നാൽ തനിക്ക് നേരെ ഉയർന്നു വന്ന എല്ലാ വിമർശനങ്ങളെയും കാറ്റിൽ പറത്തുന്ന പ്രകടനമാണ് താരം ഈ സീസണിൽ പുറത്തെടുക്കുന്നത്.2022-23 കാമ്പെയ്‌നിന്റെ തുടക്കത്തിൽ പിഎസ്‌ജിയുടെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള അവസരത്തിലേക്ക് നെയ്മർ ഉയർന്നു. ഇന്നലെ ലീഗ് 1 ൽ 100 ആം മത്സരത്തിനിറങ്ങിയ നെയ്മറുടെ പാസിൽ നിന്നാണ് ലിയോണിനെതിരെ ലയണൽ മെസ്സി വിജയ ഗോൾ നേടിയത്.ലീഗ് 1 ലെ നെയ്മറിന്റെ സ്ഥിതിവിവരക്കണക്കുകൾ മാത്രം നോക്കിയാൽ താരത്തിന്റെ ഈ സീസണിലെ നിലവാരം മനസ്സിലാക്കാൻ സാധിക്കും.ഈ സീസണിൽ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിളിലെ കളിക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ബ്രസീലിയൻ താരത്തിന് മികച്ച റെക്കോര്ഡാണുളളത്.

മുൻ സീസണുകളിൽ തന്റെ മുഴുവൻ കഴിവുകളും പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെട്ട 30 കാരനായ ഫോർവേഡ് ഈ സീസണിൽ ഗോളുകൾ നേടുന്നതിനോടൊപ്പം ഗോളടിപ്പിച്ചും മുന്നേറുകയാണ് .ആകെ 11 മത്സരങ്ങളാണ് നെയ്മർ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് തന്നെ 11 ഗോളുകൾ നേടാൻ നെയ്മർക്ക് കഴിഞ്ഞു. അതിനുപുറമേ 8 അസിസ്റ്റുകളും നെയ്മർ നേടി.ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരങ്ങളുടെ ലിസ്റ്റ് ഭരിക്കുന്നതും നെയ്മർ തന്നെയാണ്. ചുരുക്കത്തിൽ നെയ്മർ ഒരു അവിശ്വസനീയമായ തുടക്കമാണ് ഈ സീസണിൽ നടത്തിയിട്ടുള്ളത്.യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളത്തമുള്ളത് നെയ്മർക്ക് തന്നെയാണ്. എട്ടു ഗോളുകളും 7 അസിസ്റ്റുമടക്കം 15 ഗോൾ സംഭാവനകൾ ബ്രസീലിന് നേടിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്തുള്ളഏർലിങ് ഹാലണ്ടിന് 11 ഗോളുകളും ഒരു അസിസ്റ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ലിയോ മെസ്സി (4 ഗോളുകൾ). കൂടാതെ ഏഴ് അസിസ്റ്റുകളും) റോബർട്ട് ലെവൻഡോവ്സ്കിയും (എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും) പൂർത്തിയാക്കി.ഈ സീസണിൽ നെയ്മർ തന്റെ പ്രതിബദ്ധത വർദ്ധിപ്പിക്കുകയും ക്രിസ്റ്റോഫ് ഗാൽറ്റിയറിൽ നിന്ന് പ്രശംസ ഏറ്റുവാങ്ങി, തങ്ങളോട് ആവശ്യപ്പെടുന്ന പ്രതിരോധ ജോലികൾ ചെയ്യാൻ തന്റെ ടീമിലെ ഏറ്റവും കഴിവുള്ള ആക്രമണ കളിക്കാരനാണ് ബ്രസീലിയൻ എന്ന് അദ്ദേഹം പറഞ്ഞു.

നെയ്മറുടെ ഈ അപാര ഫോം ഏറ്റവും കൂടുതൽ സന്തോഷം നൽകുക ബ്രസീലിന്റെ നാഷണൽ ടീമിനും അവരുടെ ആരാധകർക്കുമാണ്. കാരണം വരുന്ന വേൾഡ് കപ്പിന് ഇനി ദിനങ്ങൾ വളരെ കുറവാണ്.ബ്രസീലിനെ മുന്നിൽ നിന്ന് നയിക്കേണ്ട താരം നെയ്മറാണ്. ആ നെയ്മർ സമീപകാലത്തെ ഏറ്റവും ഉജ്ജ്വല ഫോമിൽ കളിക്കുമ്പോൾ ബ്രസീൽ ആരാധകരുടെ സ്വപ്നങ്ങൾ വളരെ വലുതാവുകയാണ്.

Rate this post