മെസ്സി പുതിയ ചരിത്രം കുറിച്ചപ്പോൾ റൊണാൾഡോയെക്കാൾ ഇരട്ടി, അത്ഭുതപ്പെടുത്തുന്ന കണക്കുമായി മെസ്സി

ലയണൽ മെസ്സിയുടെ ഡ്രിബ്ലിങ് പാടവം ലോക ഫുട്ബോളിന് തന്നെ എപ്പോഴും അത്ഭുതവും പാഠപുസ്തകവുമാണ്. നിമിഷാർദ്ധങ്ങൾ കൊണ്ട് ഒട്ടേറെ പേരെ ഡ്രിബിൾ ചെയ്യാനുള്ള മെസ്സിയുടെ മികവ് ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. 35-മത്തെ വയസ്സിലും ഡ്രിബ്ലിങ്ങിന്റെ കാര്യത്തിൽ മെസ്സിക്ക് ഒരു മാറ്റവുമില്ല. ഈ സീസണിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഡ്രിബ്ലിങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയതും മെസ്സി തന്നെയാണ്.

നിലവിൽ മറ്റൊരു കണക്ക് കൂടി ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് കഴിഞ്ഞ ലിയോണിനെതിരെയുള്ള മത്സരത്തിലും മെസ്സിക്ക് വിജയകരമായി ഡ്രിബ്ലിങ്ങുകൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നു. ഇതോടുകൂടി 3000 ഡ്രിബ്ലിങ്ങുകളാണ് മെസ്സി ക്ലബ്ബ് കരിയറിൽ പൂർത്തിയാക്കിയിട്ടുള്ളത്.

ലീഗ് മത്സരങ്ങളിലും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും പൂർത്തിയാക്കിയ ഡ്രിബ്ലിങ്ങുകളാണ് പരിഗണിച്ചിട്ടുള്ളത്.2004/2005 സീസൺ മുതലാണ് മെസ്സി തന്റെ ക്ലബ്ബ് കരിയറിൽ ഡ്രിബ്ലിങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. മെസ്സിയുടെ ശരാശരി എടുത്തു നോക്കുകയാണെങ്കിൽ ഓരോ 90 മിനിട്ടിലും 4.64 ഡ്രിബിളുകൾ മെസ്സി വിജയകരമായി പൂർത്തിയാക്കുന്നുണ്ട്.

ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മെസ്സിയുടെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഏകദേശം ഇരട്ടിയോളം ഡ്രിബ്ലിങ്ങുകൾ ലിയോ മെസ്സി പൂർത്തിയാക്കിയിട്ടുണ്ട്.മെസ്സി 3000 ഡ്രിബിളുകളാണ് ക്ലബ്ബ് കരിയറിൽ നടത്തിയിട്ടുള്ളതെങ്കിൽ റൊണാൾഡോയുടേത് അത് 1642 ആണ്. ശരാശരി ഓരോ 90 മിനിറ്റിലും 2.17 ഡ്രിബിളുകൾ മാത്രമാണ് ഇദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.2015/16 സീസൺ തൊട്ടു മാത്രമായി 1000 ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ള താരം കൂടിയാണ് മെസ്സി.ഈ കാലയളവിൽ മറ്റാർക്കും അതിന് കഴിഞ്ഞിട്ടില്ല.

2014/15 സീസണിലാണ് മെസ്സി ഏറ്റവും കൂടുതൽ ഡ്രിബിളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. 266 ഡ്രിബിളുകളാണ് മെസ്സി പൂർത്തിയാക്കിയിട്ടുള്ളത്. 2010/11 സീസണിൽ 265 തവണയും പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം റൊണാൾഡോയുടെ ഏറ്റവും ഉയർന്ന കണക്ക് 139 ആണ്.2004/05 സീസണിൽ ആയിരുന്നു ഇത്.

ഫുട്ബോൾ ലോകത്തെ ഡ്രിബ്ലിങ് രാജാവ് മെസ്സി തന്നെയാണ് എന്ന് തെളിയിക്കുന്ന കണക്കുകൾ ആണിത്. അപൂർവമായ ഒരു റെക്കോർഡ് തന്നെയാണ് ഇപ്പോൾ മെസ്സി സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.

Rate this post