❝താൻ അർജന്റീന പരിശീലകൻ ആയിരുന്നില്ലെങ്കിൽ ടിക്കറ്റ് എടുത്ത് മെസ്സിയുടെ കളി കണ്ടേനെ❞ :ലയണൽ സ്കെലോണി
ലോക ഫുട്ബോളിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോളം ആരാധകരെ ആനന്ദിപ്പിക്കുന്ന ഒരു താരം ഇല്ല എന്ന് പറയേണ്ടി വരും.കാലുകൊണ്ട് മാത്രമല്ല തലകൊണ്ട് കൂടി കളിക്കുന്ന താരം എന്ന് മെസ്സിയെ വിശേഷിപ്പിക്കാറുള്ളത്. പലപ്പോഴും ഫുട്ബോൾ ആസ്വദിക്കുന്നതിനേക്കാൾ കൂടുതൽ ലയണൽ മെസ്സിയെയാണ് കാണികൾ ആസ്വദിക്കാറുള്ളത്.അർജന്റീന ദേശീയ ടീമിന്റെ പരിശീലകൻ ലയണൽ സ്കലോണി ലോകത്തോട് ലിയോ മെസ്സിയെ ആസ്വദിക്കാൻ അഭ്യർത്ഥിച്ചിരിക്കുകയാണ്.
ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തന്റെ പദ്ധതികൾ എന്തായിരിക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് മെസ്സി തന്നെ പറഞ്ഞു, എന്നാൽ ഒരു കാര്യം വാഗ്ദാനം ചെയ്തു.ലോകകപ്പിന് ശേഷം പല കാര്യങ്ങളും മാറുമെന്ന് ഉറപ്പാണെന്ന്. ഞാൻ അര്ജന്റീന ടീമിന്റെ പരിശീലകൻ ആയിരുന്നില്ലെങ്കിൽ മെസ്സിയുടെ ആരാധകനായിരിക്കുമെന്നും അവന്റെ കളി കാണാൻ പണം നൽകുമെന്നും സ്കലോനി അഭിപ്രായപ്പെട്ടു.“മെസ്സി ഏത് രാജ്യത്തിന് വേണ്ടി കളിച്ചാലും ഞാൻ മെസ്സിയുടെ ഒരു ജേഴ്സി വാങ്ങും,” സ്കലോനി പറഞ്ഞു.
വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം അടുത്തിടെ തന്റെ അവസാന ടൂർണമെന്റിൽ കളിച്ച ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി സ്കാലോനി മെസ്സിയെ താരതമ്യം ചെയ്തത്.“ ഫെഡറർ വിരമിച്ചപ്പോൾ എന്താണ് സംഭവിച്ചത്? എല്ലാവരും വികാരാധീനരാണ്, എല്ലാവരും ചിന്തിക്കുന്നു, ‘ഫെഡറർ ഇനി ഇവിടെയില്ല, അദ്ദേഹം ഇനി കളിക്കാൻ പോകുന്നില്ല’, ”സ്കലോനി പറഞ്ഞു.“ഫെഡറർ വീണ്ടും ടെന്നീസ് കളിക്കുന്നത് കാണാൻ നമ്മളിൽ എത്രപേർ ആഗ്രഹിക്കുന്നു? അവൻ കളിക്കുന്നത് കാണാൻ അതിമനോഹരമായിരുന്നു. മെസ്സിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും”സ്കെലോണി പറഞ്ഞു.“ഇത് ആസ്വദിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്, കാരണം ഇതുപോലെ എന്തെങ്കിലും ഇനി സംഭവിക്കുമോ എന്ന് എനിക്കറിയില്ല” മെസ്സിയെ വീക്ഷിച്ചുകൊണ്ട് സ്കലോനി പറഞ്ഞു.
ലോകകപ്പിന് ശേഷം തന്റെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മെസ്സി പറഞ്ഞു. ഇപ്പോൾ, ഖത്തറിൽ നന്നായി കളിക്കുന്നതിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.“ലോകകപ്പിന് ശേഷം ഞാൻ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എന്താണ് വരാൻ പോകുന്നതെന്ന് ഞാൻ ചിന്തിക്കുകയാണ്. ഖത്തറിന് ശേഷം എനിക്ക് പല കാര്യങ്ങളും വീണ്ടും വിലയിരുത്തേണ്ടി വരും,” മെസ്സി പറഞ്ഞു.
🗣 Argentina coach Lionel Scaloni on Lionel Messi: "I enjoy him just like you. He is like Federer." This via TyC Sports. 🇦🇷 pic.twitter.com/S2L65pLexx
— Roy Nemer (@RoyNemer) September 28, 2022
കഴിഞ്ഞ ദിവസം സൗഹൃദ മത്സരത്തിൽ ജമൈക്കയെ 3-0ന് തോൽപ്പിച്ചപ്പോൾ അർജന്റീനയ്ക്ക് വേണ്ടി മെസ്സി രണ്ട് ഗോളുകൾ നേടിയിരുന്നു.56-ാം മിനിറ്റ് വരെ പുറത്തിരുന്ന മെസ്സി മത്സരം അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ തന്റെ ആദ്യ ഗോളും അവസാന സമയത്തിന് തൊട്ടുമുമ്പ് ഒരു ഫ്രീകിക്കിൽ രണ്ടാം ഗോളും നേടി. അർജന്റീനയ്ക്കൊപ്പം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് താരം നേടിയത്.