❝സ്വയം ചിന്തിക്കണം,വിരമിക്കുക!❞ ,ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കാസാനോ |Cristiano Ronaldo

ഇതിഹാസ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ഫോം കണ്ടെത്താൻ പാടുപെടുകയാണ്. ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനും രാജ്യമായ പോർചുഗലിനും വേണ്ടിയും കളിക്കുമ്പോൾ താരം ഫോമില്ലാതെ വലയുകയാണ്. ഈ സീസണിൽ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിന് കീഴിൽ 37 കാരന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല, അതിനു പിന്നാലെ യുവേഫ നേഷൻസ് ലീഗൽ പോർചുഗലിനായി മോശം പ്രകടനമാണ് താരം പുറത്തെടുത്തത്.

എഫ്‌സി ഷെരീഫിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ നേടിയ ഒരു ഗോളാണ് റൊണാൾഡോയുടെ ഈ സീസണിലെ ആകെ സമ്പാദ്യം.മത്സരം മാറ്റിമറിക്കാനുള്ള വെറ്ററൻ ഫുട്‌ബോളറുടെ കഴിവിൽ വന്ന കുറവിനെക്കുറിച്ച് നിരവധി ആരാധകർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.മുൻ ഇറ്റലി, റയൽ മാഡ്രിഡ് താരം അന്റോണിയോ കസാനോയും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെതിരെ രൂക്ഷമായ ആക്രമണവുമായി വിമർശകർക്കൊപ്പം ചേർന്നു.

“ക്രിസ്റ്റ്യാനോയെപ്പോലുള്ള ഒരു വ്യക്തി സ്വയം ചിന്തിക്കണം, നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതിനെ ഒരു ദിവസം അവസാനിപ്പിക്കണം.എല്ലാ കായിക ഇനങ്ങളിലും ഇത് ഒരു നിയമമാണ്.വിരമിക്കുക, അത് മതി! റൊണാൾഡോ എല്ലാം നേടി അദ്ദേഹം ഒരു പ്രതിഭാസമാണ്.ധാരാളം പണം സമ്പാദിച്ചു, ഇപ്പോൾ അദ്ദെഅഹമ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു സ്റ്റാർട്ടർ അല്ല,” കസാനോ പറഞ്ഞു.ഇറ്റാലിയൻ താരം റൊണാൾഡോയെ തന്റെ ദീർഘകാല എതിരാളിയായ ലയണൽ മെസ്സിയുമായി താരതമ്യം ചെയ്തു. കൂടുതൽ ത്യാഗം സഹിക്കേണ്ടി വന്നതുകൊണ്ടാണ് മെസ്സി റൊണാൾഡോയെക്കാൾ ശ്രേഷ്ഠനായത് എന്നും ഇറ്റാലിയൻ പറഞ്ഞു.”മെസ്സി ഡിയാഗോ മറഡോണയെപ്പോലെയാണ്, നമ്മൾ ത്യാഗത്തെക്കുറിച്ച് പറയുമ്പോൾ, ലിയോ 14-ാം വയസ്സിൽ അർജന്റീന വിട്ടു, ശാരീരികമായ പല പ്രശ്‌നങ്ങളും മറികടന്നാണ് അർജന്റീന വിട്ടത്.ബാഴ്‌സലോണയിൽ അദ്ദേഹം നാല് വർഷം സ്വന്തമായി ചെലവഴിച്ചു, ഇത് ത്യാഗങ്ങളാണ്, ”കാസാനോ കൂട്ടിച്ചേർത്തു.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോ എന്നറിയാൻ എല്ലാ കണ്ണുകളും ഈ ഞായറാഴ്ച എറിക് ടെൻ ഹാഗിൽ ആയിരിക്കും. മാർക്കസ് റാഷ്‌ഫോർഡ് ഹാംസ്ട്രിംഗ് പരിക്ക് മൂലം മൂന്നാഴ്ചയായി പുറത്തായിരുന്നു, അതേസമയം ആന്റണി മാർഷ്യലിന് അക്കില്ലസ് പ്രശ്‌നം കാരണം റെഡ് ഡെവിൾസിന്റെ അവസാന അഞ്ച് മത്സരങ്ങൾ നഷ്ടമായി. അതിനാൽ, പ്രീമിയർ ലീഗ് പോരാട്ടത്തിൽ പോർച്ചുഗീസ് താരവുമായി ഡച്ചുകാരൻ ആരംഭിക്കാൻ സാധ്യതയുണ്ട്.

അതേസമയം നേഷൻസ് ലീഗിലെ മോശം പ്രകടനത്തിനിടയിലും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ താൻ ഉപേക്ഷിക്കില്ലെന്ന് പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസ് വ്യക്തമാക്കി.സാന്റോസ് തന്റെ എട്ട് വർഷത്തെ പ്രവർത്തനത്തിനിടയിൽ റൊണാൾഡോയിൽ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിക്കുകയും നവംബറിലെ വേൾഡ് കപ്പിൽ പോർച്ചുഗീസ് ഇതിഹാസം ആക്രമണ നിരയെ നയിക്കുമെന്ന് വീണ്ടും ഉറപ്പിക്കുകയും ചെയ്തു.”എനിക്ക് താൽപ്പര്യമുള്ളത് ടീം എങ്ങനെ കളിച്ചു എന്നതാണ്. റൊണാൾഡോയ്ക്ക് മൂന്നോ നാലോ അവസരങ്ങൾ ഉണ്ടായിരുന്നു. രണ്ട് മികച്ചവ, അവൻ സാധാരണയായി സ്കോർ ചെയ്യുന്നു. അവൻ സ്കോർ ചെയ്തില്ല. ഇത് ഫുട്ബോൾ ആണ്.”സ്പെയിനിനെതിരായ റൊണാൾഡോയുടെ മോശം പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ, സാന്റോസ് മറുപടി പറഞ്ഞു.