എന്ത് വിലകൊടുത്തും ലയണൽ മെസ്സിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്സലോണ |Lionel Messi

കഴിഞ്ഞ വർഷം ബാഴ്‌സലോണയിൽ നിന്ന് ലയണൽ മെസ്സി വിടവാങ്ങിയത് ഫുട്ബോൾ ലോകത്തിന് വലിയ ആഘാതമായിരുന്നു. അര്ജന്റീന സൂപ്പർ താരം സ്‌പോട്ടിഫൈ ക്യാമ്പ് നൗവിൽ തന്റെ കരിയർ അവസാനിപ്പിക്കില്ലെന്ന് സങ്കൽപ്പിച്ചവർ വളരെ കുറവായിരുന്നു.എന്നാൽ ക്ലബ്ബിന്റെ വേതന ബിൽ സാഹചര്യവും ലാ ലിഗയുടെ കർശനമായ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളും മൂലം മെസ്സിയുടെ കാലാവധി കഴിഞ്ഞ കരാർ പുതുക്കാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല, അവസാനം 35 കാരൻ റാൻഡ് വർഷത്തെ കരാറിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ ചേർന്നു.

പിഎസ്‌ജിയിലെ തന്റെ ആദ്യത്തെ സീസൺ മെസിക്ക് അത്ര മികച്ചതായിരുന്നില്ലെങ്കിലും ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ക്ലബിനും ദേശീയടീമിനുമായി അർജന്റീന താരം കാഴ്‌ച വെക്കുന്നത്.ഒരു കളിക്കാരനെന്ന നിലയിൽ ലയണൽ മെസ്സി ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് 2023 സമ്മറിൽ സാമ്പത്തികമായി സാധ്യമാകുമെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് എഡ്വേർഡ് റോമിയു അഭിപ്രായപ്പെടുകയും ചെയ്തു.”ഇത് സാമ്പത്തികമായി സാധ്യമാകും, കാരണം അദ്ദേഹം മടങ്ങിയെത്തിയാൽ, അത് ഒരു സ്വതന്ത്ര ഏജന്റ് എന്ന നിലയിലായിരിക്കും,” മെസ്സിയെ തിരികെ കൊണ്ടുവരാൻ ലാലിഗ ക്ലബ്ബിന് കഴിയുമോ എന്ന് ചോദിച്ചപ്പോൾ റോമിയു കാറ്റലൂനിയ റേഡിയോയോട് പറഞ്ഞു.

“പക്ഷേ, ഇത് കോച്ചിംഗ് സ്റ്റാഫും കളിക്കാരനും എടുക്കേണ്ട തീരുമാനമാണ്. ഇത് എനിക്ക് എടുക്കാവുന്ന തീരുമാനല്ല . പക്ഷേ അത് പ്രായോഗികമായിരിക്കും. ബാഴ്‌സലോണയുടെ പ്രസിഡന്റായ ജോവാൻ ലാപോർട്ട മെസിയുടെ തിരിച്ചു വരവിനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ്.ക്ലബ്ബിലെ ഫോർവേഡിന്റെ “അധ്യായം” ഇപ്പോഴും “അവസാനിച്ചിട്ടില്ല” എന്ന് അദ്ദേഹം ESPN-നോട് പറഞ്ഞു.കറ്റാലൻ ക്ലബിനോട് വിടപറയാൻ നിർബന്ധിതനായപ്പോൾ അനുഭവിച്ചതിനേക്കാൾ മനോഹരമായ ഒരു അവസാനം ക്യാമ്പ് നൗവിൽ മെസ്സിക്ക് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ലാപോർട്ട പറഞ്ഞു.

ഇപ്പോൾ അർജന്റീന താരത്തെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി ടീമിലെ മൂന്നു സീനിയർ താരങ്ങളെ ഒഴിവാക്കി വേതനബിൽ കുറക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചുവെന്നാണ് സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നത്.റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയുടെ നിലവിലെ വേതനബിൽ 546 മില്യൺ പൗണ്ടാണ്. ഇതിൽ നിന്നും 150 മില്യൺ പൗണ്ടോളം കുറച്ച് 376 മുതൽ 402 മില്യൺ പൗണ്ട് വരെയുള്ള വേതനബില്ലിലേക്ക് എത്തിക്കുകയെന്നതാണ് ബാഴ്‌സലോണയുടെ പദ്ധതി. ഇതിനായി ജെറാർഡ് പിക്വ, ജോർദി ആൽബ, സെർജിയോ ബുസ്‌ക്വറ്റ്സ് എന്നീ സീനിയർ താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമമാണ് ബാഴ്‌സലോണ നടത്തുന്നത്. ഈ മൂന്നു താരങ്ങളിൽ ബുസ്‌ക്വറ്റ്സ് ഒഴികെയുള്ളവർക്ക് സാവിയുടെ ബാഴ്‌സലോണ ടീമിൽ സ്ഥിരമായി ഇടം ലഭിക്കാറുമില്ല.

മെസ്സിയോട് അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അർജന്റീനയ്‌ക്കൊപ്പം വരാനിരിക്കുന്ന ലോകകപ്പിലും പിഎസ്‌ജിയ്‌ക്കൊപ്പം യൂറോപ്പിലും വിജയകരമായ സീസൺ നേടുന്നതിലാണ് അദ്ദേഹം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Rate this post