ഫെഡററെ പോലെയാണ് മെസ്സി, അത് നിങ്ങൾക്ക് മനസ്സിലാവും : സ്‌കലോനി

അർജന്റീനക്ക് വേണ്ടിയുള്ള ഈ ഇന്റർനാഷണൽ ബ്രേക്കിലെ രണ്ട് ഫ്രണ്ട്ലി മത്സരങ്ങളും നായകൻ ലയണൽ മെസ്സി വളരെ മനോഹരമായി കൊണ്ട് പൂർത്തിയാക്കിയിരുന്നു. രണ്ട് മത്സരങ്ങളിലും അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.ഹോണ്ടുറാസിനെതിരെയും ജമൈക്കക്കെതിരെയും ഇരട്ടഗോളുകളാണ് ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നത്.

ജമൈക്കക്കെതിരെ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങിയ മെസ്സി രണ്ട് സുന്ദരമായ ഗോളിന്റെ ഉടമയാവുകയായിരുന്നു. ഇതോടെ അർജന്റീനയുടെ ജേഴ്സിയിൽ 90 ഗോളുകൾ നേടാൻ മെസ്സിക്ക് സാധിച്ചു. മാത്രമല്ല അവസാനമായി അർജന്റീന കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിക്കൊണ്ട് മെസ്സി ഏവരെയും അമ്പരപ്പിക്കുകയും ചെയ്തു.

മെസ്സിയുടെ ഈ അത്ഭുതകരമായ പ്രകടനത്തെ എത്ര വാഴ്ത്തിയാലും മതിവരാത്ത വ്യക്തിയാണ് അർജന്റീനയുടെ പരിശീലകനായ സ്‌കലോനി.മെസ്സി ഉള്ളടത്തോളം കാലം അദ്ദേഹത്തെ പരമാവധി ഈ ലോകത്തോട് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഫെഡററെ പോലെയാണ് മെസ്സിയെന്നും മെസ്സി വിരമിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിടവ് നമുക്ക് ശരിക്കും മനസ്സിലാക്കുക എന്നുമാണ് സ്‌കലോനി പറഞ്ഞിട്ടുള്ളത്.

‘ നിങ്ങൾ എല്ലാവരും ലയണൽ മെസ്സിയെ മാക്സിമം ആസ്വദിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ഫെഡററെ പോലെയാണ് ലയണൽ മെസ്സി.ഫെഡറർ വിരമിച്ചപ്പോഴാണ് അദ്ദേഹത്തെ ഇനി ആസ്വദിക്കാൻ പറ്റില്ലല്ലോ എന്ന വിഷമം എല്ലാവർക്കും ഉണ്ടായത്. മെസ്സിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മെസ്സി വിരമിച്ചു കഴിയുമ്പോൾ ഈ ലോകം മുഴുവനും അദ്ദേഹത്തിന്റെ വിടവ് എത്രത്തോളം വലുതാണ് എന്ന് മനസ്സിലാക്കും.ടെന്നീസിനെ പോലെയല്ല ഫുട്ബോൾ. ഫുട്ബോൾ കൂടുതൽ മൂവ് ചെയ്യേണ്ട ഒരു സ്പോർട്സാണ്.അതുകൊണ്ടുതന്നെ കൂടുതൽ മെസ്സിയെ ആസ്വദിക്കാൻ കഴിയുന്നു.നമുക്ക് ഇനി ചെയ്യാൻ കഴിയുന്ന ഏക കാര്യം പരമാവധി മെസ്സിയെ ആസ്വദിക്കുക എന്നുള്ളതാണ്. കാരണം അദ്ദേഹത്തെപ്പോലെ ഇനി ഒരാൾ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല ‘ അർജന്റീനയുടെ പരിശീലകൻ പറഞ്ഞു.

തീർച്ചയായും മെസ്സി ആരാധകർക്ക് നിരാശ നൽകുന്ന ഒരു കാര്യം തന്നെയാണ് അദ്ദേഹം തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു എന്നുള്ളത്.ഇനി ഒരുപാട് കാലം ഒന്നും മെസ്സിയെ കളിക്കളത്തിൽ കാണാൻ കഴിയില്ല എന്നുള്ളത് ആരാധകർ വേദനയോടെ മനസ്സിലാക്കുന്ന ഒരു യാഥാർത്ഥ്യമാണ്.അതുകൊണ്ടുതന്നെ മാക്സിമം എൻജോയ് ചെയ്യാനാണ് നമ്മൾ ശ്രമിക്കേണ്ടത്.

Rate this post