മെസ്സി ബാഴ്സയിൽ തിരികെ എത്തുമോ? വ്യക്തമായ മറുപടിയുമായി വൈസ് പ്രസിഡന്റ്‌

കഴിഞ്ഞ സീസണിൽ ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയ ലിയോ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണിന്റെ അന്ത്യത്തോടുകൂടി അവസാനിക്കും. ഈ കരാർ പുതുക്കിക്കൊണ്ട് മെസ്സിയെ നിലനിർത്താൻ ഫ്രഞ്ച് ക്ലബ്ബിന് താൽപര്യമുണ്ട്. എന്നാൽ ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമേ ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കുകയൊള്ളൂ എന്നാണ് മെസ്സിയുടെ നിലപാട്.

എന്നാൽ മെസ്സിയെ തിരികെ ബാഴ്സയിലേക്ക് തന്നെ കൊണ്ടുവരാൻ ക്ലബ്ബിന് താല്പര്യമുണ്ട്. സാവിയും ലാപോർട്ടയും ഇതേക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്. ബാഴ്സയുടെയും മെസ്സിയുടെയും ആരാധകരാണ് ഏറ്റവും കൂടുതൽ മെസ്സി തന്റെ വീടായ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തണമെന്ന് അതിയായി ആഗ്രഹിക്കുന്നവർ.മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുമോ,ഈ ചോദ്യത്തിന് ഇപ്പോൾ വ്യക്തമായ മറുപടി ബാഴ്സയുടെ വൈസ് പ്രസിഡന്റായ എഡാഡ് റോമിയു നൽകിയിട്ടുണ്ട്. മെസ്സിയെ ബാഴ്സയിലേക്ക് തിരികെ കൊണ്ടുവരൽ സാധ്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.

‘ മെസ്സിയെ ബാഴ്സയിലേക്ക് തിരിച്ചു കൊണ്ടുവരൽ ഈ സന്ദർഭത്തിൽ സാധ്യമാണെന്ന് എനിക്ക് പറയാൻ കഴിയും. കാരണം മെസ്സി വരികയാണെങ്കിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ടാണ് വരിക. അതുകൊണ്ടുതന്നെ സാമ്പത്തികപരമായി ഞങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാവില്ല. ഞങ്ങളുടെ പ്രശ്നങ്ങളൊക്കെ ഇപ്പോൾ ഞങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുന്നുണ്ട്.പക്ഷേ മെസ്സി വരുമോ ഇല്ലയോ എന്നുള്ളത് പറയേണ്ട ആൾ ഞാനല്ല.അതെനിക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ അദ്ദേഹത്തെ കൊണ്ടുവരൽ സാധ്യമാണെന്ന് എനിക്ക് പറയാൻ കഴിയും ‘ ബാഴ്സയുടെ വൈസ് പ്രസിഡന്റായ റോമിയു പറഞ്ഞു.

ബാഴ്സയുടെ ആരാധകർക്ക് വളരെയധികം തൃപ്തി നൽകുന്ന ഒരു പ്രസ്താവനയാണ് ഇദ്ദേഹത്തിന്റെത്.സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടായിരുന്നു മെസ്സിക്ക് ബാഴ്സ വിടേണ്ടിവന്നത്. ആ സാമ്പത്തിക പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെട്ടു എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ഇനി മെസ്സിയും ബാഴ്സ അധികൃതരുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

Rate this post