പരിക്കേറ്റ കൂട്ടീഞ്ഞോ ബ്രസീൽ ടീമിൽ നിന്നും പുറത്ത്, പകരക്കാരനെ ഉൾപ്പെടുത്തി ടിറ്റെ.
പരിക്കേറ്റ എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയെ ബ്രസീലിയൻ ടീമിൽ ഒഴിവാക്കി. ഇന്നലെയാണ് പരിശീലകൻ ടിറ്റെ താരത്തെ ഒഴിവാക്കിയ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിലായിരുന്നു കൂട്ടീഞ്ഞോക്ക് പരിക്കേറ്റത്. താരത്തിന്റെ ഇടതു തുടക്കാണ് മസിൽ ഇഞ്ചുറി അനുഭവപ്പെട്ടത്. തുടർന്ന് മൂന്നാഴ്ച്ചയോളം താരം പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പകരക്കാരനായി ലിയോൺ താരം ലുക്കാസ് പക്വറ്റയെ ടിറ്റെ ടീമിൽ ഉൾപ്പെടുത്തി. പക്വറ്റ ബ്രസീലിന്റെ ഒളിമ്പിക്കിനുള്ള അണ്ടർ 23 ടീമിൽ ഇടം നേടിയിരുന്നു. തുടർന്നാണ് ടിറ്റെ താരത്തെ തിരിച്ചു വിളിച്ചത്. മുമ്പ് ബ്രസീലിന് വേണ്ടി കളിച്ച താരമാണ് പക്വറ്റ. ഇരുപത്തിമൂന്നുകാരനായ താരം പതിനൊന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ ബ്രസീലിന് വേണ്ടി നേടിയിട്ടുണ്ട്. ഈ സമ്മറിലാണ് താരം എസി മിലാനിൽ നിന്ന് ലിയോണിൽ എത്തിയത്.നവംബറിൽ ഉറുഗ്വക്കെതിരെയും വെനിസ്വേലക്കെതിരെയുമാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. ബ്രസീലിന്റെ സ്ക്വാഡ് ഇതാണ്.
Coutinho é cortado, e Tite convoca Lucas Paquetá para jogos da Seleção nas Eliminatórias https://t.co/tjpB42HzFP pic.twitter.com/S1F7BPBkzD
— ge (@geglobo) October 27, 2020
Goalkeepers: Alisson (Liverpool), Ederson (Manchester City) and Weverton (Palmeiras);
Side: Danilo (Juventus), Gabriel Menino (Palmeiras), Alex Telles (Manchester United) and Renan Lodi (Atlético de Madrid);
Defenders: Éder Militão (Real Madrid), Marquinhos (PSG), Rodrigo Caio (Flamengo) and Thiago Silva (Chelsea);
Midfielders: Casemiro (Real Madrid), Douglas Luiz (Aston Villa), Arthur (Juventus), Everton Ribeiro (Flamengo), Fabinho (Liverpool) and Lucas Paquetá (Lyon);
Strikers: Everton Cebolinha (Benfica), Roberto Firmino (Liverpool), Gabriel Jesus (Manchester City), Neymar (PSG), Richarlison (Everton) and Vini Junior (Real Madrid).