തിങ്കളാഴ്ച്ച ലയണൽ മെസ്സിയെ കാണുമെന്ന് ബാഴ്സ പ്രസിഡന്റ് ലാപോർട്ട |Lionel Messi
ലയണൽ മെസ്സി ഈ സീസണിന് ശേഷം എഫ്സി ബാഴ്സലോണയിൽ തന്നെ തിരികെ എത്തുമെന്നുള്ള കിംവദന്തികൾ ഈയിടെ വളരെയധികം പ്രചരിച്ചിരുന്നു. മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സയുടെ പ്രസിഡണ്ടിനും പരിശീലകനും താല്പര്യമുണ്ട്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ അവർ നടത്തുകയും ചെയ്യും.
എന്നാൽ ലയണൽ മെസ്സിയെ വിട്ടു നൽകാൻ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയും ഒരുക്കമല്ല. കരാർ പുതുക്കാനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ തന്നെ അവർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.പക്ഷേ ക്ലബ്ബ് തലത്തിലെ ഭാവിയെക്കുറിച്ച് മെസ്സി ഇപ്പോൾ ചിന്തിക്കുന്നില്ല. ഖത്തർ വേൾഡ് കപ്പിൽ മാത്രമാണ് ഇപ്പോൾ മെസ്സിയുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്.
ഇപ്പോൾ ലയണൽ മെസ്സിയെ കുറിച്ച് ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട സംസാരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ലയണൽ മെസ്സിയെ ബാലൻ ഡി’ഓർ ചടങ്ങുമായി ബന്ധപ്പെട്ട് നേരിട്ട് കാണുമെന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സിയെന്നും അദ്ദേഹത്തെ ബാഴ്സ ആദരിക്കുമെന്നും ലാപോർട്ട കൂട്ടിച്ചേർത്തു.
‘ ബാഴ്സ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.അദ്ദേഹത്തെ ആദരിക്കാൻ വേണ്ടി ഞങ്ങൾ ചില കാര്യങ്ങൾ ചെയ്യും. ഈ വരുന്ന ഞായറാഴ്ചയോടുകൂടി ,അദ്ദേഹം ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ട് 18 വർഷങ്ങൾ പൂർത്തിയാവുകയാണ്.എന്തെങ്കിലും സ്പെഷ്യൽ ആയിട്ടുള്ള ഒരു കാര്യം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വിജയകരമായ കരിയറിനെ കുറിച്ച് നമ്മൾക്ക് എല്ലാവർക്കും അറിയാം.ബാലൻ ഡിയോർ ചടങ്ങിനിടെ വരുന്ന തിങ്കളാഴ്ച ഞങ്ങൾ പരസ്പരം കണ്ടുമുട്ടും ‘ ബാഴ്സ പ്രസിഡന്റ് പറഞ്ഞു.
Le bel hommage de Laporta à Messi https://t.co/lMrIKVkWVf
— Foot Mercato (@footmercato) October 14, 2022
തീർച്ചയായും ലയണൽ മെസ്സി ബാഴ്സക്ക് നൽകിയതും സമർപ്പിച്ചതുമൊക്കെ ഒരാൾക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്. എന്നാൽ അതിന് അർഹമായ ഒരു വിടവാങ്ങൽ മെസ്സിക്ക് ബാഴ്സയിൽ നിന്ന് ലഭിച്ചിട്ടുണ്ടായിരുന്നില്ല,അതിന് പറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മെസ്സി ഒരു വലിയ ആദരം തന്നെ ബാഴ്സയുടെ പക്കലിൽ നിന്നും അർഹിക്കുന്നുണ്ട്.