അറ്റലാന്റ ചാമ്പ്യൻസ്ലീഗിലെ ഏറ്റവും വലിയ വെല്ലുവിളി, ക്ളോപ്പ് മനസു തുറക്കുന്നു
ചാമ്പ്യൻസ്ലീഗിൽ ഇറ്റാലിയൻ വമ്പന്മാരായ അറ്റലാന്റയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ക്ളോപ്പിന്റെ ലിവർപൂൾ. ചാമ്പ്യൻസ്ലീഗിലെ ഏറ്റവും വലിയ പരീക്ഷണത്തിനാണ് ലിവർപൂൾ ഒരുങ്ങുന്നതെന്നാണ് ക്ളോപ്പിന്റെ അഭിപ്രായം. പ്രതിരോധത്തിൽ പ്രധാന താരങ്ങളില്ലാതെയും പ്രീമിയർലീഗിൽ വെസ്റ്റ്ഹാമിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ക്ളോപ്പും സംഘവും.
പ്രീമിയർ ലീഗിലെ ലീഡ്സിനെ പോലെയാണ് അറ്റലാന്റയെന്നാണ് ക്ളോപ്പ് വിശേഷിപ്പിച്ചത്. മികച്ച രീതിയിൽ സംഘടിതമായ ഒരു ടീമായ അറ്റലാന്റയെ നേരിടുക ശ്രമകരമാണെന്നും ക്ളോപ്പ് ചൂണ്ടിക്കാണിക്കുന്നു. മികച്ച താരങ്ങളുള്ള നല്ല റിക്രൂട്ട്മെന്റ് ഉള്ള ക്ലബ്ബാണ് അറ്റലാന്റയെന്നും ക്ളോപ്പ് പ്രശംസിച്ചു. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Jurgen Klopp said #Atalanta are #Liverpool’s ‘biggest challenge so far’ in the #ChampionsLeague. ‘They are very difficult to play against’. https://t.co/XKnhkKCUMd#AtalantaLiverpool #UCL #LFC pic.twitter.com/by5BbWoRB4
— footballitalia (@footballitalia) November 2, 2020
“മികച്ച താരങ്ങളും മികച്ച റിക്രൂട്ട്മെന്റുമുള്ള നല്ല സംഘടിതമായ ടീമാണവർ. നൂറു ശതമാനം ഫലമുണ്ടാക്കുന്ന ഒരു സിസ്റ്റത്തിലാണ് അവരുടെ കളി. താരങ്ങളുടെ വ്യക്തിഗത നൈപ്പുണ്യത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ള സമർത്ഥമായ കളിയാണ് അവർ പുറത്തെടുക്കുന്നത്. ചാമ്പ്യൻസ്ലീഗിൽ ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ മത്സരം. “
“അറ്റലാന്റക്കെതിരെ കളിക്കുകയെന്നത് വളരെ ബുദ്ദിമുട്ടുള്ള കാര്യമാണ്. അവരുടെ സമീപനത്തിൽ ലീഡ്സിനോട് നല്ല രീതിയിൽ സദൃശ്യം പുലർത്തുന്നുണ്ട്. ജോയൽ മാറ്റിപ്പും നാബി കീറ്റയും ഇന്നലെ പരിശീലിച്ചിരുന്നു. മെഡിക്കൽ ഡിപ്പാർട്മെന്റിന്റെ സ്ഥിരീകരം കൂടി വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. കൂടുതൽ സെന്റർ ബാക്കുകൾ ലഭ്യമായത് ഗുണകരമായ കാര്യമാണ്” ക്ളോപ്പ് വ്യക്തമാക്കി.