രണ്ട് സൂപ്പർ താരങ്ങളുടെ അഭാവത്തിൽ മെസ്സിയും സംഘവും ഇന്ന് അജാക്സിയോക്കെതിരെ

ഫ്രഞ്ച് ലീഗിൽ ഇന്ന് നടക്കുന്ന പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിക്ക് മത്സരമുണ്ട്. പുതുമുഖങ്ങളായ എസി അജാക്സിയോയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം നടക്കുക.പിഎസ്ജിക്ക് ഇന്നത്തെ മത്സരം മത്സരമാണ്.

തുടർച്ചയായ മൂന്ന് മത്സരങ്ങളിലെ സമനിലക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ വിജയിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. തങ്ങളുടെ പ്രധാന എതിരാളിയായ ഒളിമ്പിക് മാഴ്സെയെയായിരുന്നു കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി പരാജയപ്പെടുത്തിയത്. അതേസമയം അജാക്സിയോ ഇപ്പോൾ മികച്ച നിലയിൽ അല്ലാത്തതിനാൽ ഒരു മികച്ച വിജയം നേടാൻ പിഎസ്ജിക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഈ മത്സരത്തിൽ രണ്ട് സൂപ്പർ താരങ്ങളെ പിഎസ്ജിക്ക് ലഭ്യമാവില്ല.നെയ്മർ ജൂനിയർ, സെർജിയോ റാമോസ് എന്നിവരുടെ അഭാവത്തിലാണ് ഇന്ന് പിഎസ്ജി ഇറങ്ങുക.ഫ്രഞ്ച് ലീഗിൽ യെല്ലോ കാർഡുകൾ കണ്ട് സസ്പെൻഷൻ ആയതിനാലാണ് നെയ്മർക്ക് ഇന്നത്തെ മത്സരം നഷ്ടമാവുക. അതേസമയം കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചതിനാലാണ് റാമോസിന് ഈ മത്സരം നഷ്ടമാവുക. ഇവരുടെ അഭാവത്തിൽ പിഎസ്ജിയുടെ പോസിബിൾ ലൈനപ്പ് ഇങ്ങനെയാണ്.

ലയണൽ മെസ്സി പരിക്ക് മാറിക്കൊണ്ട് കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തിയിരുന്നു. മെസ്സി തന്നെയാണ് ഇന്നത്തെ മത്സരത്തിൽ പിഎസ്ജിയുടെ ഏറ്റവും വലിയ പ്രതീക്ഷകൾ. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ആകെ 8 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.

പിഎസ്ജി സാധ്യത ഇലവൻ :ഡോണാരുമ്മ; ഹക്കിമി, മുകീലെ, മാർക്വിനോസ്, ബെർനാറ്റ്; റൂയിസ്, വെറാട്ടി, വിറ്റിൻഹ; സരബിയ, മെസ്സി; എംബാപ്പെ