ലയണൽ മെസ്സിയുടെ ഫിനിഷിങ് ,എംബാപ്പയുടെ വേൾഡ് ക്ലാസ് ബാക്ക് ഹീൽ അസിസ്റ്റ് : മനോഹരമായ ഗോളുമായി പിഎസ്ജി |Lionel Messi
ഫ്രഞ്ച് ലീഗ് 1 ൽ അപരാജിത കുതിപ്പ് തുടരുകയാണ് നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി, ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ മെസ്സിയുടെയും എംബാപ്പയുടെയും മികവിൽ അജാസിയോവിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. എംബപ്പേ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടിയപ്പോൾ പ്ലെ മേക്കറായി തിളങ്ങിയ മെസ്സി രണ്ടു അസിസ്റ്റും മനോഹരമായ ഒരു ഗോളും സ്കോർ ചെയ്തു.
പിഎസ്ജി നേടിയ മൂന്നു ഗോളുകൾക്ക് പിന്നിലും ഈ ഫ്രഞ്ച് -അര്ജന്റീന ജോഡിയായിരുന്നു.കളിയിൽ ഉടനീളം മിച്ച ഒത്തിണക്കമാണ് ഇരുവരും കാണിച്ചത്. മത്സരത്തിന്റെ 24 ആം മിനുട്ടിലാണ് പിഎസ്ജിയുടെ ആദ്യ ഗോൾ പിറക്കുന്നത്. മെസ്സിയും ത്രൂ ബോൾ സ്വീകരിച്ച എംബപ്പേ മിക്ച്ചര് ഫിനിഷിംഗിലൂടെ വലയിലെത്തിച്ചു. പിന്നീട് നിരവധി അവസരങ്ങൾ പിഎസ്ജിക്ക് ലഭിച്ചെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല. 78 മത്തെ മിനുട്ടിലാണ് രണ്ടമത്തെ ഗോൾ പിറക്കുന്നത്.ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ പിറന്ന ഏറ്റവും മികച്ച ഒരു ടീം ഗോളായി ഇതിനെ വിശേഷിപ്പിക്കാം.
വൺ ടച് പാസ്സുമായി മുന്നേറിയ മെസ്സി ഇടതു വിങ്ങിൽ നിന്നും പന്ത് സ്വീകരിച്ച് ബോക്സിനരികിലുള്ള എംബപ്പേക്ക് പാസ് കൊടുക്കുന്നു. ഒരു ബാക് ഹീലിലൂടെ ഫ്രഞ്ച് താരം മെസ്സിക്ക് തിരികെ കൊടുത്തു.അജാസിയോ ഗോൾകീപ്പറുടെ സൈഡ്-സ്റ്റെപ്പ് ചെയ്ത് അര്ജന്റീന താരം മനോഹരമായി പന്ത് വലയിലെത്തിച്ച് പിഎസ്ജിയിട്ട് ലീഡുയർത്തി.ലീഗ് 1 കാമ്പെയ്‌നിലെ മെസ്സിയുടെ ആറാമത്തെ ഗോൾ ആയിരുന്നു ഇത്. 82 ആം മിനുട്ടിൽ മെസ്സിയുടെ മികച്ചൊരു അസ്സിസ്റ്റിൽ നിന്നും എംബപ്പേ പിഎസ്ജി യുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.മെസ്സി രണ്ട് അസിസ്റ്റുകളും ഒരു ഗോളുമായാണ് മത്സരം അവസാനിപ്പിച്ചത്.
ഈ സീസണിൽ മിന്നുന്ന ഫോമിലാണ് മെസ്സി കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങളുടെ പേരിൽ ഏറ്റ വിമർശനങ്ങൾക്ക് പലിശയടക്കം മറുപടി നൽകുന്ന മെസ്സിയെയാണ് കാണാൻ സാധിക്കുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും 35 കാരൻ മുന്നേറുകയാണ്.മെസ്സിക്ക് തന്റെ ഗോൾ സ്‌കോറിംഗ് ടച്ച് തിരികെ ലഭിക്കുക മാത്രമല്ല, നെയ്‌മറിനും കൈലിയൻ എംബാപ്പെയ്‌ക്കും നിരന്തരം ഗോളടിക്കാനുള്ള അവസരം ഒരുക്കി കൊടുക്കാനും മെസ്സിക്ക് സാധിക്കുന്നുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളെന്ന പദവി അദ്ദേഹം വീണ്ടും ഉറപ്പിക്കുകയാണ്. ഈ സീസണിൽ മെസ്സിയുടെ അസ്സിസ്റ്റോ ഗോളോ ഇല്ലാത്ത മത്സരങ്ങൾ അപൂർവമായി മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു.
🔎 | FOCUS
— Sofascore (@SofascoreINT) October 21, 2022
Lionel Messi led PSG to a 3:0 win over Ajaccio with this excellent display:
👌 83 touches
⚽️ 1 goal
🎯 2 shots/2 on target
🅰️ 2 assists
🎁 2 big chances created
🔑 4 key passes
👟 50/62 accurate passes
💨 3/8 successful dribbles
📈 9.2 Sofascore rating
👏👏#ACAPSG pic.twitter.com/Fwqaqmg6mY