മെസ്സി -നെയ്മർ -എംബപ്പേ ത്രയത്തിനെ പ്രശംസകൊണ്ട് മൂടി പിഎസ്ജി പരിശീലകൻ| PSG
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എച്ചിൽ ഇന്നലെ നടന്ന മത്സരത്തിൽ മക്കാബി ഹൈഫയെ 7-2 ന് തോൽപ്പിച്ച് പിഎസ്ജി നോക്ക് ഔട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും രണ്ടുതവണ വീതം സ്കോർ ചെയ്യുകയും നെയ്മറും ഒരു ഗോളുമായി തിളങ്ങുകയും ചെയ്തതോടെ പിഎസ്ജിയുടെ വമ്പൻ താരങ്ങൾ ലെ പാർക്ക് ഡെസ് പ്രിൻസിനെ ഇളക്കി മറിച്ചു.
മെസ്സിയും എംബാപ്പെയും മികച്ച പ്രകടനവുമായി പിഎസ്ജിയിൽ നിറഞ്ഞാടുകയായിരുന്നു.ഗ്രൂപ്പ് എച്ചിൽ 11 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തും ബെൻഫിക്ക രണ്ടാം സ്ഥാനത്തുമാണ്.വിജയം നേടിയതിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ ബോസ് ക്രിസ്റ്റോഫ് ഗാൽറ്റിയർ ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവരുടെ ഐതിഹാസിക ത്രയത്തെ പ്രശംസിച്ചു. പാർക് ഡെസ് പ്രിൻസസിലെ വൻ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഫ്രഞ്ച് താരം അവരെ ലോക ഫുട്ബോളിലെ സ്ട്രൈക്കർ കൂട്ടുകെട്ടിനെ ‘ഹോളി ഗ്രെയ്ൽ'(പാന പത്രം ) എന്നാണ് വിശേഷിപ്പിച്ചത് .
നെയ്മറും എംബാപ്പെയും തമ്മിലുള്ള കുപ്രസിദ്ധമായ ‘പെനാൽറ്റി-ഗേറ്റിലും’ തുടർന്ന് ‘അസന്തുഷ്ടനായ’ ഫ്രഞ്ച് താരം ജനുവരിയിൽ പുറത്തുപോകുമെന്ന അഭ്യൂഹങ്ങളിലും ആദ്യം കുടുങ്ങിയതിന് ശേഷം പിഎസ്ജി അവരുടെ ഹോം കാണികളുടെ മുന്നിൽ ഈ ആധിപത്യ വിജയം നേടിയത്.”ഞങ്ങൾ മികച്ച ഫുട്ബോൾ കളിച്ചു, ലൈനുകൾ തമ്മിൽ വളരെയധികം ബന്ധമുണ്ടായിരുന്നു, പ്രത്യേകിച്ച് മിഡ്ഫീൽഡും ഞങ്ങളുടെ മൂന്ന് സ്ട്രൈക്കർമാരും തമ്മിൽ” മാനേജർ ഗാൽറ്റിയർ പറഞ്ഞു.
40 of PSG’s 50 goals this season have come from three players:
— B/R Football (@brfootball) October 26, 2022
Kylian Mbappé: 16 goals, 4 assists
Neymar: 13 goals, 10 assists
Lionel Messi: 11 goals, 12 assists
🥶 pic.twitter.com/BxpqaH17l7
“കളിക്കാർ സ്വയം ആസ്വദിക്കുന്നത് ഞാൻ കണ്ടു, അത് വളരെ പ്രധാനമാണ്, മുന്നേറ്റ നിരയിലെ ഞങ്ങളുടെ മികച്ച മൂന്ന് കളിക്കാർ കഴിയുന്നത്ര മികച്ച രീതിയിൽ എങ്ങനെ കളിക്കും എന്നതിൽ സിസ്റ്റം വളരെ പ്രധാനപ്പെട്ടതാണെന്നും ” ഗാൽറ്റിയർ പറഞ്ഞു.“അവരെ പരിശീലിപ്പിക്കുന്നതും അവർ ദിവസവും കളിക്കുന്നത് കാണുന്നതും വളരെ സന്തോഷകരമാണ്. ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം ഇത് പറുദീസയാണ്” അദ്ദേഹം പറഞ്ഞു.
🗣️ “It’s the Holy Grail”
— Mirror Football (@MirrorFootball) October 26, 2022
Galtier is enjoying coaching Messi, Neymar and Mbappe https://t.co/0tsLk7OOBd