❝ലയണൽ മെസ്സിയിൽ നിന്നും പഠിക്കാം പക്ഷേ കോപ്പി ചെയ്യാൻ സാധിക്കില്ല❞
ഈ സീസണിലായിരുന്നു അർജന്റീനയുടെ സൂപ്പർതാരമായ ജൂലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു തുടങ്ങിയത്. അവസരങ്ങൾ കുറവായിരുന്നുവെങ്കിലും കിട്ടുന്ന അവസരങ്ങൾ മുതലെടുക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. മാത്രമല്ല അർജന്റീനയുടെ ദേശീയ ടീമിന്റെ കാര്യത്തിലും സ്കലോനി അദ്ദേഹത്തിന് അവസരങ്ങൾ നൽകാൻ ശ്രമിക്കാറുണ്ട്.
ലയണൽ മെസ്സിക്കൊപ്പം കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ള താരം കൂടിയാണ് ജൂലിയൻ ആൽവരസ്.ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ വരുന്ന ഖത്തർ വേൾഡ് കപ്പിൽ അത് അർജന്റീനയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് നേരത്തെതന്നെ ജൂലിയൻ ആൽവരസ് സംസാരിച്ചിരുന്നു.
ഇപ്പോൾ ഒരിക്കൽ കൂടി ആൽവരസ് തന്റെ അർജന്റൈൻ സഹതാരമായ ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സിയെ നിരീക്ഷിച്ചു കൊണ്ട് മെസ്സിയിൽ നിന്നും കാര്യങ്ങൾ പഠിക്കാമെന്നും എന്നാൽ മെസ്സിയെ കോപ്പി ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നുമാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി എന്നും ആൽവരസ് ആവർത്തിച്ചു.
‘ ലയണൽ മെസ്സിയെ കണ്ടുകൊണ്ട് നമുക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ സാധിക്കും.പക്ഷേ അദ്ദേഹത്തെ കോപ്പി ചെയ്യാൻ ബുദ്ധിമുട്ടാണ്. കാരണം ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.അദ്ദേഹത്തോടൊപ്പം പരിശീലനവേളകളിലും ഡ്രസിങ് റൂമിലും സമയം പങ്കിടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.ഇതിനുപുറമെ അദ്ദേഹത്തോടൊപ്പം കളിക്കാനുള്ള ഒരു ഭാഗ്യവും എനിക്ക് ലഭിച്ചു. തീർച്ചയായും എന്റെ പ്രകടനത്തെ സഹായിക്കാൻ മെസ്സിക്ക് സാധിക്കും ‘ ജൂലിയൻ പറഞ്ഞു.
🇦🇷 Julián Álvarez on learning from Lionel Messi: “You learn just watching him, difficult to copy. He's the best in the world. I've been lucky to share a dressing room and training pitch with him. Now I've got a chance to play alongside him, he can help my game.” @City_Xtra pic.twitter.com/uFT9KjfDYJ
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 1, 2022
അർജന്റീനയുടെ ഭാവി പ്രതീക്ഷകളിൽ പെട്ട താരമാണ് ജൂലിയൻ ആൽവരസ്.അർജന്റൈൻ ഇതിഹാസമായ സെർജിയോ അഗ്വേറോയുടെ പാതകളാണ് ഇപ്പോൾ ജൂലിയൻ ആൽവരസും പിന്തുടരുന്നത്.