മെസ്സിക്ക് പിഴ നൽകാൻ വിധി.
കഴിഞ്ഞ വർഷം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആധാരാഞ്ജലികളർപ്പിച്ചതിന് ബാഴ്സിലോണയ്ക്കും മെസ്സിക്കും പിഴ ചുമത്തി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി.
നവംബറിൽ നടന്ന ബാഴ്സലോണ ഒസാസുന മത്സരത്തിൽ ബാഴ്സലോണ ഏകപക്ഷീയമായ 4 ഗോളുകൾക്ക് ജയിച്ചിരുന്നു. മത്സരത്തിലെ അവസാന ഗോൾ നേടിയ ലാ പുൾഗ, തന്റെ ഗോൾ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ചു. പക്ഷെ ഇതിനെതിരെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി മെസ്സിക്കും എഫ്.സി ബാഴ്സലോണയ്ക്കും പിഴ ചുമത്തി.കഴിഞ്ഞ വർഷം നവംബർ 25നാണ് മറഡോണ അന്തരിച്ചത്. തന്റെ ദേശിയ പരിശീലകനും അർജന്റീനയുടെ ഇതിഹാസവുമായ താരത്തെ മെസ്സി ആദരിക്കാൻ തീരുമാനിക്കുന്നു. തുടർന്നു ഒസാസുനയ്ക്കെതിരെ താരം സ്കോർ ചെയ്തപ്പോൾ തന്റെ ജേഴ്സിയൂരി ഉള്ളിൽ ഉണ്ടായിരുന്ന മറഡോണയുടെ ന്യൂവെലിലെ പത്താം നമ്പർ ജേഴ്സിയെടുത്ത് കാണിച്ചു അദ്ദേഹത്തെ ആദരിച്ചു.
La liga have fined Messi and Barcelona for his tribute to Maradona after his goal against Osasuna. Disgraceful. pic.twitter.com/3bRzOEOFB2
— 𝗕𝗶𝗹𝗹𝘆🇦🇹 (@Billy_Sfc) December 2, 2020
മെസ്സിയും ബാഴ്സിലോണയും കൊടുത്ത അപ്പീൽ നിരസിച്ചു.
തന്റെ സ്നേഹം പുറത്തു കാണിച്ച ബാഴ്സലോണ ഇതിഹാസത്തിനു തുടർന്ന് ശിക്ഷയായി മഞ്ഞ കാർഡും പിന്നീട് 600 യൂറോ പിഴയും താരത്തിന്റെ പേരിൽ ചുമത്തി. സമിതി ബാഴ്സിലോണയ്ക്കും 180 യൂറോ പിഴ ചുമത്തിയുട്ടുണ്ട്.
മെസ്സിയുടെയും മറഡോണയുടെയും ഇടയിലുണ്ടായിരുന്ന ബന്ധവും അർജന്റീനയുടെ ഇതിഹാസവുമായതും ചൂണ്ടി കാണിച്ചു പിഴ ചുമത്തിയതിനെതിരെ ലാ ലീഗാ വമ്പന്മാർ അപ്പീലിന് പോയെങ്കിലും അതു നിരസിക്കപ്പെട്ടു.
ഫുട്ബോളിൽ ഇത്തരം നടപടികൾ സാധാരണമാണെങ്കിലും ഫുട്ബോളിന്റെ മറ്റൊരു വശം നോക്കുമ്പോൾ ഇതു പ്രതിഷേധാർഹമല്ലേ?