ലോക ഫുട്‌ബോളിലെ മികച്ച പ്ലേ-മേക്കറായി മെസ്സിയെ തെരെഞ്ഞെടുത്തു പക്ഷെ റൊണാൾഡോ?

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീം പ്ലേയർ താൻ തന്നെയാണ് എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ബാഴ്‌സലോണ ഇതിഹാസം ലയണൽ മെസ്സി. ഐ.എഫ്.എഫ്.എച്.എസിന്റെ കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച പ്ലേയ്-മേക്കർ അവാർഡ് ലഭിച്ചത് താരത്തിനാണ്.

ഐ.എഫ്.എഫ്.എച്.എസിന്റെ ഡാറ്റ അടിസ്ഥാനമാക്കിയാണ് അവാർഡ് പ്രഖ്യാപിച്ചത്. സംഘടന സ്വരൂപിച്ച ഡാറ്റ സൂചിപ്പിക്കുന്നത് ഫുട്‌ബോൾ എന്ന പ്രണയത്തെ കഴിഞ്ഞ ദശാബ്ദത്തിൽ ജ്വലിപ്പിച്ചത് അർജന്റീനയുടെ കപ്പിത്താന്റെ കളി മികവാണ് എന്നാണ്.

ഓരോ വർഷം കൂടുംതോറും പോയിന്റ് വ്യവസ്ഥയിൽ സംഘടന സ്വരൂപിച്ച ഡാറ്റയെ അടിസ്ഥാനമാക്കി ആ വർഷത്തിലെ മികച്ച പ്ലേയ്-മേക്കറേ പ്രഖ്യാപിക്കുകയും ശേഷം താരത്തെ അവാർഡ് നൽകി ആദരിക്കുകയും ചെയ്യും.

ഒന്നാം സ്ഥാനത്തുള്ളവർക്ക് 20 പോയിന്റും, 2ണ്ടാം സ്ഥാനത്തുള്ളവർക്ക് 19 പോയിന്റും നൽകുന്ന ഈ സംവിധാനം 2011നും 2020നും ഇടയിൽ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് മികച്ച താരത്തെ തെരഞ്ഞെടുത്തത്. മെസ്സിയുടെ പോയിന്റ് നില മറ്റുള്ള കളിക്കാരിൽ നിന്നും ബഹുദൂരം മുന്നിലാണ്.

2015, 2017, 2019 വർഷങ്ങളിൽ മികച്ച പ്ലേമേക്കർ അവാർഡ് കരസ്ഥമാക്കിയ ആറ് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ താരത്തിനു ഒൻപത് വർഷത്തിനിടയിൽ 174 പോയിന്റുകൾ നേടാൻ കഴിഞ്ഞു,127 പോയിന്റ് നേടിയ മുൻ ബാർസ താരവും മെസ്സിയുടെ ഉറ്റ സുഹൃത്തുമായ ആൻഡ്രസ് ഇനിയേസ്റ്റയാണ് മെസ്സിക്ക് തൊട്ടു പിന്നിൽ 2ണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

ലോക ഫുട്‌ബോളിലെ മികച്ച താരത്തിന് നൽകുന്ന ബാലൺ ഡി ഓർ പുരസ്‌കാരത്തിന് മേലുള്ള മെസ്സി-ക്രിസ്റ്റ്യാനോ ആധിപത്യത്തിനു 2018ൽ വിരാമമിട്ട ലൂക്കാ മോഡ്റിച്ചാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ക്രോയേഷ്യൻ താരത്തിനു 10 പോയിന്റ് പിന്നിലായി നാലാം സ്ഥാനത്ത് പ്രീമിയർ ലീഗിലെ മികച്ച പ്ലേമേക്കറായ സിറ്റിയുടെ കെവിൻ ഡി ബ്രുയ്നെ തെരഞ്ഞെടുക്കപ്പെട്ടു.

റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് മികച്ച 5 താരങ്ങളുടെ പട്ടികയിൽ ഇടം നേടിയപ്പോൾ, സഹ താരമായ ഈഡൻ ഹസാർഡ് തന്റെ ചെൽസി കരിയറിലെ സന്തോഷ ദിവസങ്ങളുടെ അടിസ്ഥാനത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.

അസിസ്റ്റുകളുടെ രാജാവായ ആർസെനൽ താരം മേസൂട് ഓസിൽ എട്ടാം സ്ഥാനം നേടിയപ്പോൾ, സിറ്റിയുടെ സ്പെയിൻ ഇതിഹാസം ഡേവിഡ് സിൽവ പതിമൂന്നാം സ്ഥാനത്തും ക്രിസ്ത്യൻ എറിക്സെൻ പതിഞാറാം സ്ഥാനവും നേടി തങ്ങളുടെ കഴിവ് തെളിയിച്ചു.

ലോക ഫുട്‌ബോളിലെ അപൂർവ നേട്ടമായ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് തകർക്കാനിരിക്കെ, പോർച്യുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മികച്ച പ്ലേ മേക്കർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടാൻ കഴിഞ്ഞില്ല. താരം ബാഴ്‌സലോണയുടെ ഇതിഹാസമായ സാവിക്ക് ഒരു പോയിന്റ് പിന്നിലായി പന്ത്രണ്ടാം സ്ഥാനമാണ് നേടിയത്.

കഴിഞ്ഞ ദശാബ്ദത്തിൽ വിരമിച്ച യായ ടൂറെ, ആന്ദ്രേ പിർലോ, ബാസ്റ്റ്യൻ ഷ്വെയ്ൻ‌സ്റ്റൈഗർ തുടങ്ങിയവരും മികച്ച പ്ലേ മേക്കർമാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Rate this post