എംബപ്പേ, ഹാലന്റ് എന്നിവരെക്കാൾ മികച്ച സ്ട്രൈക്കറാണ് ജൂലിയൻ ആൽവരസ് : സമോറാനോ
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ താരമാണ് ജൂലിയൻ ആൽവരസ്. അർജന്റീനയുടെ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിച്ചിട്ടുള്ള താരം കൂടിയാണ് ആൽവരസ്.തന്റെ ആദ്യ വേൾഡ് കപ്പിൽ തന്നെ നാല് ഗോളുകൾ കരസ്ഥമാക്കാൻ ഈ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തിന് കഴിഞ്ഞിരുന്നു.
മാത്രമല്ല താരത്തിൽ മനോഹരമായ ഒരു സോളോ റൺ ഗോളും ഈ വേൾഡ് കപ്പിൽ ഉണ്ടായിരുന്നു.ഈ വേൾഡ് കപ്പിന് ശേഷം മൂല്യം വർധിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് ആൽവരസ്. ഒരു നമ്പർ നയൻ സ്ട്രൈക്കർ ആണെങ്കിലും ടീമിനെ എല്ലാ മേഖലയിലും സഹായിക്കുന്ന ഒരു താരം കൂടിയാണ് ജൂലിയൻ ആൽവരസ്.
ഇപ്പോൾ താരത്തെ പുകഴ്ത്തിക്കൊണ്ട് മുൻ ചിലിയൻ താരമായിരുന്ന ഇവാൻ സമോറാനോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കംപ്ലീറ്റ് സ്ട്രൈക്കറാണ് ജൂലിയൻ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എംബപ്പേ,ഹാലന്റ് എന്നിവരെക്കാൾ കംപ്ലീറ്റാണ് ഈ അർജന്റൈൻ താരമെന്നും സമോറാനോ കൂട്ടിച്ചേർത്തു.
‘ ന്യൂജനറേഷൻ സ്ട്രൈക്കർമാരിൽ ഏറ്റവും കമ്പ്ലീറ്റ് സ്ട്രൈക്കർ ജൂലിയൻ ആൽവരസാണ്. ഒരു വിങ്ങർ എന്ന നിലയിൽ ഏർലിംഗ് ഹാലന്റിന് അത്ര മികച്ച രൂപത്തിൽ കളിക്കാൻ കഴിയില്ല. മാത്രമല്ല നമ്പർ എന്ന നിലയിൽ കളിയിൽ അധികം പങ്കെടുക്കാൻ കിലിയൻ എംബപ്പേക്ക് സാധിക്കാതെ പോകുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ എല്ലാ കാര്യത്തിലും ജൂലിയൻ മികച്ചതാണ്.ഹാലന്റ്,എംബപ്പേ എന്നിവരെക്കാൾ കംപ്ലീറ്റ് സ്ട്രൈക്കർ ആണ് ജൂലിയൻ ‘ ഇതാണ് മുൻ റയൽ മാഡ്രിഡ് താരം കൂടിയായ സമോറാനോ പറഞ്ഞിട്ടുള്ളത്.
إيفان زامورانو 🇨🇱 :
— بلاد الفضة 🏆 (@ARG4ARB) December 25, 2022
جوليان ألفاريز هو أكثر مهاجم متكامل بين مهاجمي الجيل الجديد، هالاند لا يجيد اللعب كجناح وقد رأينا أن مبابي كرقم 9 لا يشارك كثيرًا … جوليان جيد في كل شيء. pic.twitter.com/ms8pZRkkYw
മധ്യനിരയിലും ഡിഫൻസിലും സഹായിക്കാൻ പലപ്പോഴും ആൽവരസിന് സാധിക്കാറുണ്ട്. ഈ വേൾഡ് ലൗറ്ററോ മങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അഭാവം അറിയിക്കാതെ അർജന്റീനയെ മുന്നോട്ടുകൊണ്ടുപോയത് ജൂലിയൻ ആൽവരസ്സായിരുന്നു. അർജന്റീനക്ക് ഇനിയും ഏറെ പ്രതീക്ഷകൾ വച്ചുപുലർത്താൻ കഴിയുന്ന താരമാണ് ആൽവരസ്.